വര്‍ധനവ് തുടങ്ങിയാല്‍ പിന്നെ നിര്‍ത്താതെ വില ഉയരും. ഈ ശീലം തുടരുകയാണ് സ്വര്‍ണ വിലയില്‍. ജൂലായ് 13 മുതല്‍ അഞ്ച് ദിവസം സ്ഥിരത പുലര്‍ത്തിയ സ്വര്‍ണ വില തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളിലായി ഉയരുകയാണ്. സ്വര്‍ണം വാങ്ങാനിരിക്കുന്നവരുടെ നെഞ്ചിടിപ്പ് കൂട്ടി വ്യാഴാഴ്ച ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കേരള വിപണിയില്‍ വില വര്‍ധിച്ചു.
ഒരു ഗ്രാം സ്വര്‍ണത്തിന് 5,570 രൂപയും പവന് 44,560 രൂപയും നല്‍കണം. ജൂലായ് മാസത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. ഈ ആഴ്ചയില്‍ വില ഉയര്‍ന്ന മൂന്ന് ദിവസങ്ങളിലായി 560 രൂപ പവന് വര്‍ധിച്ചു. ഒന്നര മാസത്തെ ഉയര്‍ന്ന നിരക്കാണിത്.
ജൂലായ് 17 ന് വ്യാപാര ആഴ്ചയുടെ തുടക്കത്തിൽ 44,000 രൂപയിലായിരുന്നു സ്വർണ വില. 80 രൂപ, 400 രൂപ, 80 രൂപ തോതിലാണ് തൊട്ടടുത്ത ദിവസങ്ങളിൽ വില ഉയർന്നത്. ജൂലായ് 3 ന് രേഖപ്പെടുത്തിയ 43,240 രൂപയാണ് ഈ മാസത്തിലെ താഴ്ന്ന വില.

ആഗോള വിപണിയിലും മുന്നേറ്റം
ആഗോള സാഹചര്യങ്ങൾ മാറിയതാണ് വില ഉയരാൻ കാരണം. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് വർധനവ് താൽക്കാലികമായി നിർത്തുമെന്ന പ്രതീക്ഷയിൽ ആഗോള വിപണിയിൽ സ്വർണ വില കുതിപ്പിലാണ്. എട്ടാഴ്ചത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് വ്യാഴാഴ്ച സ്വർണ വില ഉയർന്നു. സ്പോട്ട് ഗോൾഡ് ഔൺസിന് 1,984.68 ഡോളറിലാണ്. ഡോളർ സൂചിക ഒരു വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തി. 100.09 നിലവാരത്തിലാണ് ഡോളർ ഇൻഡെക്സ് തുടരുന്നത്.
ഇത് മറ്റ് കറൻസികൾ കൈവശമുള്ളവർക്ക് സ്വർണം വിലകുറഞ്ഞതാക്കി മാറ്റും. ഡോളർ ബലം വിടുന്നത് രൂപയെ ശക്തമാക്കുന്നുണ്ട്. ഡോളറിനെതിരെ 7 പൈസ നേട്ടത്തിൽ 82.02 നിലവാരത്തിലാണ് രൂപ വ്യപാരം തുടങ്ങിയത്. ബുധനാഴ്ച 82.09 നിലവാരത്തിലായിരുന്നു രൂപയുടെ ക്ലോസിംഗ്.
പ്രധാന നഗരങ്ങളിലെ സ്വർണ വില
രാജ്യത്ത് കേരള വിപണിയിലെ സ്വർണ വില കുറഞ്ഞ നിരക്കാണ്. ചെന്നൈയിലാണ് ഏറ്റവും ഉയര്‍ന്ന സ്വര്‍ണ വില. 44,720 രൂപയാണ് ഒരു പവന് ചെന്നൈ വിപണിയില്‍ ഈടാക്കുന്നത്. വിവിധ വിപണികളിൽ 22 കാരറ്റ് പവന് എത്ര രൂപ ഈടാക്കുന്നു എന്ന് പരിശോധിക്കാം.
മുംബൈ- 44,560 രൂപ
ന്യൂഡല്‍ഹി- 44,600 രൂപ
കൊല്‍ക്കത്ത- 44,560 രൂപ
ബംഗളൂരു- 44,560 രൂപ
ഹൈദരാബാദ്- 44,560 രൂപ
പൂനെ- 44,560 രൂപ
ബറോഡ- 44,480 രൂപ
അഹമ്മദാബാദ്- 44,480 രൂപ
ജയ്പൂര്‍- 44,560 രൂപ
ലഖ്നൗ- 44,560 രൂപ
കോയമ്പത്തൂര്‍- 44,720 രൂപ
മംഗളൂരു- 44,560 രൂപ
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

സോവറിൻ ഗോൾഡ് ബോണ്ട്: യൂണിറ്റൊന്നിന് 15,334 രൂപ; നിക്ഷേപകർക്ക് പണം അക്കൗണ്ടിലെത്തുന്നത് എപ്പോൾ?

കനത്ത മഴ മുന്നറിയിപ്പ്; വെള്ളപ്പൊക്കത്തിൽ വാഹനം കേടായാൽ ഇൻഷുറൻസ് ക്ലെയിം ലഭിക്കാൻ ഇത് ചെയ്യൂ



Click it and Unblock the Notifications
