ഉയര്‍ന്ന നിലവാരത്തില്‍ തുടര്‍ന്ന് ചൊവ്വാഴ്ചയിലെ സ്വര്‍ണ വില. കേരള വിപണിയില്‍ ചൊവ്വാഴ്ച സ്വര്‍ണ വിലയില്‍ മാറ്റമില്ല. തിങ്കളാഴ്ച രേഖപ്പെടുത്തിയ 45,880 രൂപയിലാണ് പവന്‍ വ്യാപാരം നടക്കുന്നത്. ഗ്രാമിന് 5,735 രൂപയാണ് ചെലവാക്കേണ്ടത്. മാസത്തിലെ ഉയര്‍ന്ന നിലവാരമാണിത്. തിങ്കളാഴ്ച പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് വര്‍ധിച്ചത്. നിലവിലെ സ്വർണ വില ചരിത്രത്തിലെ ഉയർന്ന നിലവാരത്തിൽ നിന്ന് 40 രൂപ താഴെയാണ്.
ഒക്ടാേബര്‍ 28 നും 29നും രേഖപ്പെടുത്തിയ പവന് 45,920 രൂപയാണ് കേരള വിപണിയില്‍ ചരിത്രത്തില്‍ പവന് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്. മേയ് 5 ന് രേഖപ്പെടുത്തിയ 45,760 രൂപയാണ് മറ്റൊരു സമീപകാല ഉയരം. തിങ്കളാഴ്ച നിരക്കുയർന്നപ്പോൾ തന്നെ രണ്ടാമത്തെ ഉയർന്ന നിരക്കായി പവന് 45,880 രൂപ മാറി.
സർവകാല റെക്കോർഡ് വിലയിൽ നിന്ന് 40 രൂപ മാത്രം താഴെയാണ് സ്വര്‍ണം ഇന്ന് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിലെ മുന്നേറ്റം ഇതേ രീതിയിൽ തുടരുകയാണെങ്കിൽ ആഭ്യന്തര വിപണിയിലെ സ്വർണ വില ഉടൻ റെക്കോർഡ് വിലയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സ്വർണം 6 മാസത്തെ ഉയർന്ന നിലയിൽ
അനുകൂല സാഹചര്യങ്ങൾ മുതലാക്കുന്ന സ്വർണം 2,000 ഡോളറിന് മുകളിൽ സ്ഥിരത കൈവരിച്ചതിനൊപ്പം 6 മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. ഫെഡറൽ റിസർവ് പലിശ നിരക്ക് വർധനവിൽ നിന്ന് പിന്നോട്ടേക്കെന്ന പ്രതീക്ഷയാണ് സ്വർണത്തിന് അനുകൂലമാകുന്നത്. ഡോളർ മൂന്ന് മാസത്തെ താഴ്ന്ന നിലയിലേക്ക് നീങ്ങിയതോടെ സ്വർണം ഉയരുകയാണ്. സ്പോട്ട് ഗോൾഡ് 0.06 ശതമാനം നേട്ടത്തിൽ ഔൺസിന് 2,015.65 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. മെയ് 16 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണം.
ഡോളർ സൂചിക ഇടിവ് തുടരുകയാണ്. 103.17 നിലവാരത്തിലാണ് ഡോളർ വ്യാപാരം നടക്കുന്നത്. ഡോളർ ഇടിവ് തുടരുന്നത് സ്വർണത്തിന്റെ വില വർധനവിന് കാരണമാകും. പലിശ നിരക്കുകളെക്കുറിച്ച് ഫെഡറൽ റിസർവിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതുവരെ സ്വർണം 2,000 ഡോളറിന്റെ വ്യാപാരം നടക്കാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ നിരീക്ഷണം.
ഡിസംബറിൽ യുഎസ് സെൻട്രൽ ബാങ്ക് നിരക്കുകൾ നിലനിർത്തുമെന്ന് വ്യാപാരികൾ പ്രതീക്ഷിക്കുന്നത്. അതേസമയം അടുത്ത വർഷം മേയ് മാസത്തിൽ നിരക്ക് കുറയ്ക്കുന്നതിനുള്ള സാധ്യതയുണ്ടെന്നാണ് വിപണിയിലുള്ള പ്രതീക്ഷ. കുറഞ്ഞ പലിശനിരക്ക് സ്വർണത്തിലുള്ള താൽപര്യം വർധിപ്പിക്കും. ഇതാണ് സ്വർണ വില വർധിപ്പിക്കുന്നത്.
എങ്ങനെ സ്വർണം വാങ്ങാം
വില ഉയരുമ്പോൾ അത്യവശ്യമായി സ്വർണം വാങ്ങാനിരിക്കുന്നവർക്ക് വലിയ സാമ്പത്തിക ഭാരമുണ്ടാക്കും. വിവാഹ സീസണിലേക്ക് അടക്കം ഉടനെ സ്വർണം വാങ്ങാനുള്ളവരാണെങ്കിൽ ഉയർന്ന വില നൽകേണ്ടി വരും. വില ഉയരുന്നത് ചെറുകിട കച്ചവടക്കാർക്കും തിരിച്ചടിയാണ്. വില്പനയെ ബാധിക്കുമെന്ന ആശങ്ക സജീവമാണ്. അതേസമയം, മൂന്ന് മുതൽ 6 മാസത്തിന് ശേഷം സ്വർണം വാങ്ങാനുള്ളവരാണെങ്കിൽ ലാഭമുണ്ടാക്കാൻ വഴിയുണ്ട്.
ഇത്തരക്കാർക്ക് അഡ്വാൻസ് ഗോൾഡ് ബുക്കിംഗ് സ്കീം ഉപയോഗപ്പെടുത്താം. നിലവിലുള്ള സ്വർണ വിലയിൽ നിശ്ചിത മാസത്തേക്ക് സ്വർണം ബുക്ക് ചെയ്തിടാം. വില ഉയരുകയാണെങ്കിൽ ബുക്ക് ചെയ്ത കുറഞ്ഞ വിലയ്ക്കും വില കുറയുകയാണെങ്കിൽ കുറഞ്ഞ വിലയ്ക്കും സ്വർണം വാങ്ങാമെന്ന നേട്ടമുണ്ട്. ഇതിന് ബുക്ക് ചെയ്യുന്ന അളവിന് അനുസരിച്ച് നിശ്ചിത തുക അഡ്വാൻസ് നൽകണം.
ഇതിന് പകരം സ്വർണം വാങ്ങാനുള്ള പ്രതിമാസ പേയ്‌മെന്റ് പദ്ധതികളിലേക്ക് തിരിയാം. സ്വർണ വില ഉയരുന്ന ഘട്ടത്തിൽ കമ്പനികളുടെ പ്രതിമാസ സ്കീമുകൾ വഴിയുള്ള വാങ്ങലുകളിൽ സാധാരണ ഗതിയിൽ വർധനവ് ഉണ്ടാകാറുണ്ട്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications