കഴിഞ്ഞ അക്ഷയ ത്രതീയ കാലത്ത് ഉയർന്ന് നിന്ന സ്വർണ വില ഉപഭോക്താക്കളെ സ്വർണത്തിൽ നിന്ന് അകറ്റിയിരുന്നു. ഈ വിവാഹ സീസണിൽ ഉപഭോക്താക്കൾക്ക് സൗകര്യ പൂർവം സ്വർണം വാങ്ങാൻ വില താഴ്ന്ന് വരികയാണ്. ചാഞ്ചാട്ടം തുടരുന്ന സ്വര്‍ണ വില വാരാന്ത്യത്തില്‍ താഴേക്ക് പതിച്ചു.
ശനിയാഴ്ച പവന് 120 രൂപ കുറഞ്ഞ് 43,880 രൂപയിലാണ് സ്വര്‍ണ വില. ഗ്രാമിന് 15 രൂപ കുറഞ്ഞ് 5485 രൂപ നല്‍കണം. ശനിയാഴ്ചയിലെ ഇടിവോടെ സ്വര്‍ണ വില വീണ്ടും 44,000 രൂപയ്ക്ക് താഴെയെത്തി. ശനിയാഴ്ച രേഖപ്പെടുത്തിയ 43,880 രൂപയാണ് മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക്.
സെപ്റ്റംബറിലെ സ്വർണ വില
സെപറ്റംബര്‍ മാസത്തിലെ ആദ്യ ദിവസം 44,040 രൂപയിലാണ് സ്വർണ വില ആരംഭിച്ചത്. തൊട്ടടുത്ത ദിവസം 120 രൂപ വർധിച്ച് 44,160 രൂപയിലേക്ക് എത്തിയ സ്വർണ വില സെപ്റ്റംബർ നാലാം തീയതിയാണ് മാസത്തിലെ ഉയർന്ന നിലവാരത്തിലേക്ക് എത്തിയത്. നാലിന് 44240 രൂപ എന്ന നിരക്കിലായിരുന്നു സ്വർണ വില. അഞ്ചാം തീയതി 120 രൂപ ഇടിഞ്ഞ് 44,120 രൂപയിലേക്ക് എത്തി.

ആറാം തീയതി വീണ്ടും 120 രൂപ കുറഞ്ഞ് 44,000 രൂപയിലേക്ക് സ്വര്‍ണ വില എത്തി. വ്യാഴാഴ്ച 80 രൂപയാണ് സ്വര്‍ണ വിലയില്‍ കുറഞ്ഞത്. 43,920 രൂപയിലെത്തിയ സ്വര്‍ണം സെപ്റ്റംബര്‍ മാസത്തിലെ ഏറ്റവും താഴ്ന്ന വിലയും കുറിച്ചു. ശേഷം വെള്ളിയാഴ്ച 80 രൂപ സ്വർണ വിലയിൽ വർധിച്ചിരുന്നു. ശനിയാഴ്ചയിലെ 120 രൂപ ഇടിവോടെ ഈ വാരം 360 രൂപ സ്വർണ വിലയിൽ കുറവ് വന്നു.
ആഗോള വിപണിയിൽ ഇടിവ് തുടരുന്നു
യുഎസ് ഡോളർ ആറ് മാസത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് എത്തിയതോടെ സ്വർൺ വില ഇടിഞ്ഞു. സ്‌പോട്ട് ഗോൾഡ് ഔൺസിന് 1,918 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. യുഎസ് ഡോളർ ഇൻഡെക്സ് 105 നിലവാരത്തിന് മുകളിലാണ്. യുഎസ് സമ്പദ്‌വ്യവസ്ഥയിലെ പ്രതിരോധം മൂലമാണ് യുഎസ് ഡോളർ ശക്തമായത്. ഇതോടെ കഴിഞ്ഞാഴ്ചയിലെ നേട്ടം സ്വർണം കൈവിട്ടു. കഴിഞ്ഞ വാരത്തിൽ 1,939 ഡോളറിലാണ് സ്വർണം വ്യാപാരം അവസാനിച്ചത്.
പഴയ സ്വർണം മാറ്റിവാങ്ങുമ്പോൾ
വിവാഹ സീസണിൽ സ്വർണം വാങ്ങാനുള്ള തിരക്കിനൊപ്പം പഴയ സ്വര്‍ണം മാറ്റി പുതിയത് വാങ്ങാനുള്ള തിരക്കും തുടങ്ങിയിട്ടുണ്ട്. പഴയത് മാറ്റി പുതിയത് വാങ്ങുമ്പോൾ വാങ്ങുന്ന സ്വര്‍ണത്തിന്റെ വിലയും എക്സ്‌ചേഞ്ച് ചെയ്യുന്ന സ്വര്‍ണത്തിന്റെ വിലയും തട്ടിക്കിഴിച്ചുള്ള ബാക്കിത്തുകയ്ക്ക് മാത്രം ജിഎസ്ടി നൽകിയാൽ മതിയെന്നാണ് പലരും ധരിച്ചിരിക്കുന്നത്.
എന്നാൽ പുതിയത് വാങ്ങുമ്പോഴും മുഴുവന്‍ തുകയ്ക്കും ബാധകമായ ജി.എസ്.ടി തന്നെ അടയ്ക്കണമെന്ന് കേരള അതോറിറ്റി ഫോര്‍ അഡ്വാന്‍സ് റൂളിംഗ് (കേരള എ.എ.ആര്‍) വ്യക്തമാക്കിയിട്ടുണ്ട്.
അതോടൊപ്പം പഴയ സ്വർണം എക്സ്ചേഞ്ച് ചെയ്യുമ്പോൾ വാങ്ങിയ ജുവലറിയെ തന്നെ ആശ്രയിക്കുന്നതാണ് ഏറ്റവും ഉചിതം. വില്പന നടത്തിയ അതേ പരിശുദ്ധിയിൽ ജുവലറികൾ സ്വർണം തിരികെയുടുക്കും. ബിൽ കയ്യിലുണ്ടെങ്കിൽ ഇവ കരുതുന്നത് ഗുണകരമാകും. ആഭരണത്തിന്റെ പരിശുദ്ധി ബില്ലിൽ പ്രത്യേകം പരാമർശിക്കും. ഇതിനാൽ പരിശുദ്ധി സംബന്ധിച്ച തർക്കങ്ങൾ ഒഴിവാക്കാം. വാങ്ങിയ സ്വർണത്തിന്റെ ബില്ലിൽ വിശദാംശങ്ങളുണ്ടാകുന്നതിനാൽ ജുവലറികൾക്കും സ്വർണം വില്പന നടത്തുന്നയാൾക്കും ഇത് സഹായകമാണ്
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
