തുടര്‍ച്ചയായ വില വര്‍ധനവിന് പിന്നാലെ കേരള വിപണിയില്‍ സ്വര്‍ണ വില പുതിയ ഉയയരങ്ങള്‍ താണ്ടുന്നു. ഡിസംബര്‍ പിറന്നതിന് പിന്നാലെ രണ്ടാം ദിവസത്തിലും വില ഉയര്‍ന്നതോടെ സ്വര്‍ണം ചരിത്രത്തിലെ ഏറ്റവും പുതിയ നിലവാരത്തിലെത്തി. നാല് ദിവസത്തിനിടെ രണ്ടാം തവണയാണ് സ്വര്‍ണ വില റെക്കോര്‍ഡ് ഭേദിക്കുന്നത്.
ശനിയാഴ്ച പവന് 600 രൂപ വര്‍ധിച്ചതോടെ സ്വര്‍ണ വില പുതിയ ഉയരമായ 46,760 രൂപയിലെത്തി. നവംബര്‍ 29 തിന് രേഖപ്പെടുത്തിയ 46,480 രൂപയാണ് കേരളത്തില്‍ ഇതിന് മുന്‍പ് രേഖപ്പെടുത്തിയ ഉയര്‍ന്ന നിലവാരം. ഗ്രാമിന് 75 രൂപ വര്‍ധിച്ച് 5,845 രൂപയിലാണ് സ്വര്‍ണം വ്യാപാരം നടക്കുന്നത്.

പുതിയ ഉയരം
നവംബര്‍ 29 തിന് ഉയര്‍ന്ന നിലവാരമായ 46,480 രൂപയിലേക്ക് എത്തിയതിന് ശേഷം തൊട്ടടുത്ത ദിവസം സ്വര്‍ണ വില 480 രൂപ കുറയുകയാണുണ്ടായത്. വ്യാഴാഴ്ച 46,000 രൂപയിലെത്തിയ സ്വര്‍ണം വെള്ളിയാഴ്ച 160 രൂപ വര്‍ധിച്ച് 46,160 രൂപയിലേക്ക് എത്തി. ഇവിടെ നിന്നാണ് 600 രൂപയുടെ വമ്പന്‍ വര്‍ധനവുണ്ടായത്.
ഈ വാരം ഇതുവരെ 880 രൂപയാണ് സ്വര്‍ണ വിലയിലുണ്ടായ മുന്നേറ്റം. നംവബര്‍ 27 ന് 45,880 രൂപയില്‍ വ്യാപാരം തുടങ്ങിയ സ്വര്‍ണമാണ് 46,760 രൂപയില്‍ ശനിയാഴ്ച വ്യാപാരം അവസാനിപ്പിക്കാനിരിക്കുന്നത്. ആഗോള വിപണിയിലെ മുന്നേറ്റമാണ് ഈയിടെയായുള്ള വില വര്‍ധനവിന് കാരണം.
ആഗോള വിപണിയിൽ നേട്ടം തുടർന്ന് സ്വർണം
യുഎസ് പലിശ നിരക്കുകൾ വെട്ടിക്കുറയ്ക്കുമെന്ന പ്രതീക്ഷ സജീവമായി നിലനിന്നതോടെ സ്വർണം പ്രതിവാര നേട്ടത്തോടെ ക്ലോസ് ചെയ്തു. സ്പോട്ട് ഗോൾഡ് ഔൺസിന് 2,071.25 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്. തുടർച്ചയായ മൂന്നാം പ്രതിവാര നേട്ടമാണ് സ്വർണം നേടിയത്. ആഴ്ചയിൽ 2.1 ശതമാനത്തിന്റെ വർധനവാണ് സ്വർണ വിലയിലുണ്ടായത്. നവംബറിൽ വില 2.7 ശതമാനം ഉയർന്നു.
ഈ വർഷം ഇടിവില്ല
സ്വർണം ഈ വർഷത്തിൽ ഇനി പിന്നോട്ടടിക്കാനുള്ള സാധ്യത കാണുന്നില്ലെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. സ്വർണത്തിന് സാന്താക്ലോസ് റാലി ഉണ്ട്. ഈ വർഷം അവസാനം വരെ അത് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഗെയ്‌നെസ്‌വില്ലെ കോയിൻസിലെ ചീഫ് മാർക്കറ്റ് അനലിസ്റ്റ് എവററ്റ് മിൽമാൻ പറഞ്ഞു. പണപ്പെരുപ്പം കുറയുന്നത് കാണുമ്പോൾ പലിശ നിരക്കുകൾ കുറയ്ക്കുന്നത് വേഗത്തിലാകും. ഇത് സ്വർണത്തിന് നല്ലതാണ് അദ്ദേഹം പറഞ്ഞു.
അതേസമയം യുഎസ് പണപ്പെരുപ്പം ഫെഡറേഷറൽ റിസർവിന്റെ 2 ശതമാനം എന്ന ലക്ഷ്യത്തിലേക്കുള്ള ട്രാക്കിലാണെന്ന് ചിക്കാഗോ ഫെഡ് പ്രസിഡന്റ് ഓസ്റ്റൻ ഗൂൾസ്ബീ പറഞ്ഞു. മാർച്ചോടെ ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുമെന്നാണ് വിപണി പ്രതീക്ഷിക്കുന്നത്. ഈ വിഷയത്തിൽ ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിന്റെ പ്രസ്താവന ഇന്ന് പ്രതീക്ഷിക്കുന്നുണ്ട്. ഇതുകൂടി പുറത്ത് വരുന്നതോടെ സ്വർണ വിലയുടെ അടുത്ത പുരോഗതി മനസിലാക്കാം.
സ്വർണം നേട്ടമുണ്ടാക്കുമ്പോൾ ഡോളറും 10 വർഷ യുഎസ് ട്രഷറി ബോണ്ട് യീൽഡും ഇടിവ് തുടരുകയാണ്. രണ്ടും ഈ വർഷത്തെ ഏറ്റവും മോശം പ്രകടനമാണ് നവംബറിൽ രേഖപ്പെടുത്തിയത്. 103.19 നിലവാരത്തിലാണ് ഡോളർ സൂചികയുള്ളത്.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
