ആഗോള വിപണിയിലെ ചുവട് പിടിച്ച് വമ്പൻ ഇടിവിലേക്ക് വീണ് സ്വർണ വില. പണപ്പെരുപ്പം കുറയ്ക്കാൻ പലിശ നിരക്ക് ഉയർന്ന നിലയിൽ തുടരുമെന്ന് ഫെഡറൽ റിസർവ് അധികൃതർ സൂചന നൽകിയതിന് പിന്നാലെ ചൊവ്വാഴ്ച വലിയ ഇടിവാണ് സ്വർണ വിലയിലുണ്ടായത്.
കേരള വിപണിയിൽ തിങ്കളാഴ്ച സ്വർണ വില പവന് 480 രൂപ കുറഞ്ഞ് 42,080 രൂപയിലേക്ക് വീണു. ഗ്രാമിന് 60 രൂപ കുറഞ്ഞതോടെ ഒരു ഗ്രാം സ്വർണ ത്തിന് 5,260 രൂപയാണ് ചൊവ്വാഴ്ചയിലെ വില. ഫെബ്രുവരി 3 നാണ് നേരത്തെ ഇതേ നിലവാരത്തിലേക്ക് സ്വർണ വില എത്തിയത്. 8 മാസത്തെ ഇടിവിലാണ് സ്വർണ വിലയുള്ളത്.
തുടർച്ചയായ ഇടിവ്
സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ ഇടിവ് തുടരുകയാണ്. ഒക്ടോബര്‍ മാസത്തില്‍ ആദ്യ ദിവസം 42,680 രൂപയില്‍ തുടങ്ങിയ സ്വര്‍ണ വില തിങ്കളാഴ്ച 120 രൂപ കുറഞ്ഞ് 42,560 രൂപയിലേക്ക് എത്തി. ചൊവ്വാഴ്ച 480 രൂപയുടെ കുറവും വന്നതോടെ രണ്ട് ദിവസം കൊണ്ട് 600 രൂപ സ്വര്‍ണ വിലയില്‍ കുറഞ്ഞു.

സെപ്റ്റംബര്‍ 26 മുതലാണ് സ്വര്‍ണ വില ഇടിയാന്‍ ആരംഭിച്ചത്. 160 രൂപ കുറഞ്ഞ് 43,800 രൂപയിലായിരുന്നു സെപ്റ്റംബര്‍ 26 ലെ സ്വര്‍ണ വില. ചൊവ്വാഴ്ച വരെ 8 ദിവസം കൊണ്ട് 1,720 രൂപ സ്വര്‍ണ വിലയില്‍ കുറഞ്ഞു.
ആഗോള വിപണിയിൽ
ആഗോള വിപണിയിൽ തുടർച്ചയായ ഏഴാം സെഷനിലും നഷ്ടം തുടരുകയാണ് സ്വർണം. 2022 ഓഗസ്റ്റിനു ശേഷമുള്ള ഏറ്റവും ദൈർഘ്യമേറിയ നഷ്ടമാണിത്. ചൊവ്വാഴ്ചയും സ്വർണം നഷ്ടം തുടർന്നു. പലിശ നിരക്കുകൾ ഉയർന്ന നിലയിൽ തുടരാൻ സാധ്യതയുണ്ടെന്ന് ഫെഡറൽ റിസർവ് അധികൃതർ സൂചിപ്പിച്ചിരുന്നു. ഇതാണ് സ്വർണത്തെ ബാധിച്ചത്.
സ്‌പോട്ട് ഗോൾഡ് 0.24 ശതമാനം കുറഞ്ഞ് ഔൺസിന് 1,821.10 ഡോളറിലാണ് സ്വർണൻം വ്യാപാരം നടക്കുന്നത്. മാർച്ച് 9 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് തുടർച്ചയായ ഏഴാം സെഷനിലും സ്വർണ വില എത്തി.
കൂടുതൽ നിരക്കുകൾ ഉയർന്നുനിൽക്കാനുള്ള സാധ്യത വന്നതോടെ ഡോളർ 10 മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. ട്രഷറി യീൽഡ് 16 വർഷത്തെ ഉയർന്ന നിലവാരത്തിന് അടുത്താണ്. പണപ്പെരുപ്പം 2 ശതമാനം എന്ന ലക്ഷ്യത്തിലേക്ക് തിരികെ കൊണ്ടുവരാൻ പണനയം നിയന്ത്രിതമായി തുടരേണ്ടതുണ്ടെന്ന് ഫെഡറൽ ഉദ്യോഗസ്ഥർ വ്യക്കമാക്കിയിരുന്നു.
ഇനിയും ഇടിയുമോ?
യു.എസിലെ പലിശ നിരക്ക് വര്‍ധനവ് തുടരുമെന്ന സൂചനകളാണ് സ്വര്‍ണ വിലയിൽ കനത്ത സമ്മർദ്ദം സൃഷ്ടിക്കുന്നത്. ഡോളറിനും ട്രഷറി ബോണ്ടും ശക്തമാകുന്നതോടെ സ്വർണം ഡിമാന്റ് കുറയുകയാണ്. ഡോളർ ശക്തമാകുന്നതോടെ സ്വർണ വില ഇടിയുന്നതാണ് വിപണിയിലെ രീതി. അതേസമയം ചൈന, ഇന്ത്യ എന്നിവിടങ്ങളില്‍നിന്നുള്ള ഡിമാന്റ് സ്വർണ വിലയെ കരകയറ്റാൻ സാധ്യതയുണ്ട്.
സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള ഉത്കണ്ഠയാണ് ചൈനയില്‍ സ്വര്‍ണത്തിന്റെ ഡിമാന്റ് വർധിപ്പിക്കുന്നത്. ലോകത്തെതന്നെ രണ്ടാമത്തെ വലിയ ഉപഭോക്താവായ ഇന്ത്യയില്‍ ഉത്സവ സീസണിനോട് അനുബന്ധിച്ചാണ് വില ഇടിയുന്നത്. സ്വർണം വാങ്ങൽ ശക്തമാകുന്ന ഉത്സവ സീസണിൽ ഡിമാന്റ് ഉയരുമ്പോൾ വില ഇടിവിനെ പിടിച്ചു നിർത്തിയേക്കാം.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
