തിങ്കളാഴ്ച കേരളത്തില്‍ സ്വര്‍ണ വില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 43240 രൂപയാണ് തിങ്കളാഴ്ചത്തെ വില. രണ്ട് ദിവസങ്ങളിലായി വില തുടർന്ന ശേഷമാണ് തിങ്കളാഴ്ച വില കുറഞ്ഞത്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5,405 രൂപയിലെത്തി. ജൂലായ് മാസത്തിലെ ആദ്യ ദിവസങ്ങളിൽ 43,320 രൂപയായിരുന്നു പവന്റെ വില. 5,415 രൂപയായിരുന്നു ഒരു ഗ്രാമിന് കേരളത്തിലെ വില.
സ്വർണ വില കൂടിയും കുറഞ്ഞുമാണ് ആഭ്യന്തര വിപണിയിൽ വ്യാപാരം നടക്കുന്നത്. നിലവിലെ സ്വർണ വില കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച് താഴ്ന്ന നിലവാരത്തിലാണ്. ജൂൺ മാസത്തിൽ 1,720 രൂപയാണ് സ്വർണത്തിന് ഇടിഞ്ഞത്. മാസാവസാനം, ജൂൺ 30 നുള്ള പവന്റെ വിലയായ 43,160 രൂപയിലായിരുന്നു. ജൂൺ മാസാരംഭത്തിൽ 44,800 രൂപയിലേക്ക് കയറിയ സ്വർണ വില 1,720 രൂപയാണ് ഒരു മാസം കൊണ്ട് കുറഞ്ഞത്.

വില ഇടിയുന്നത്
തിങ്കളാഴ്ച ഏഷ്യൻ വിപണിയിലും സ്വർണ വില താഴ്ന്നു, യുഎസ് ഡോളർ ശക്തമാകുന്നതാണ് സ്വർണ വില ഉയരാൻ കാരണം. ഫെഡറൽ റിസർവ് കൂടുതൽ പലിശ നിരക്ക് വർധനവിന് സാധ്യത കാണുന്നതിനാലും സ്വർണ വില ഇടിയുകയാണ്. സ്പോട്ട് ഗോൾഡ് ഔൺസിന് 0.1 ശതമാനം കുറഞ്ഞ് 1,914.75 ഡോളറിലേക്ക് എത്തിയിരുന്നു. ഡോളർ സൂചിക വെള്ളിയാഴ്ച രണ്ടാഴ്ചത്തെ ഏറ്റവും ഉയർന്ന നിലവാരത്തിനടുത്താണ്. മറ്റ് കറൻസികൾ കൈവശമുള്ളവർക്ക് സ്വർണം വിലയേറിയതാക്കുന്നുണ്ട്.
രൂപയും ഡോളറും
ഡോളറിനെതിരെ രൂപ 4 പൈസ നേട്ടത്തിൽ 82 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. അതേസമയം, അന്താരാഷ്ട്ര വിപണിയിൽ സ്വർണ വില കുറയുമ്പോഴും ആഭ്യന്തര വിപണിയിൽ വില കാര്യമായി കുറയാത്തതിന് കാരണവും ഡോളർ- രൂപ നിലവാരത്തിലെ വ്യത്യാസമാണ്. 102.96 നിലവാരത്തിലാണ് ഡോളർ ഇൻഡെക്സുള്ളത്.
മറ്റു നഗരങ്ങളിലെ സ്വർണ വില
ചെന്നൈയിൽ രേഖപ്പെടുത്തിയ 43,480 രൂപയാണ് ഇന്ത്യൻ നഗരങ്ങളിലെ ഉയർന്ന നിരക്ക്. കേരളത്തിലെ വിലയായ 43,240 രൂപയാണ് ഏറ്റവും കുറഞ്ഞ വില. മുംബൈ, കൊല്‍ക്കത്ത, ബംഗളൂരു, ഹൈദരാബാദ്, കേരളം, പൂനെ തുടങ്ങിയ നഗരങ്ങളിലും 43,240 രൂപയാണ് ഒരു പവൻ സ്വർണത്തിന് വില വരുന്നത്. ഡല്‍ഹിയിൽ 43,360 രൂപ, വഡോദരയിൽ 43,280 രൂപ എന്നിങ്ങനെയാണ് സ്വർണ വില.
ഒരു പവന് എത്ര വില വരും
സ്വര്‍ണത്തിന്റെ വിലയോടൊപ്പം പണിക്കൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്കിംഗ് ചാര്‍ജ് തുടങ്ങിയവ ചേര്‍ത്താണ് ആഭരണ വില കണക്കാക്കുന്നത്. 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണ വിലയെ ആഭരണത്തിന്റെ ഭാരം കൊണ്ട് ഗുണിച്ചാണ് വില കണക്കാക്കുന്നത്. ഇതിനോടൊപ്പം പണിക്കൂലിയും 3 ശതമാനം ജിഎസ്ടിയും ഹാള്‍മാര്‍ക്കിംഗ് ചാര്‍ജും ഈടാക്കും.
43240 രൂപ പവന് വില വരുമ്പോൾ 5 ശതമാനം പണിക്കൂലിയുള്ള ആഭരണം വാങ്ങാൻ 2162 രൂപ പണിക്കൂലി നൽകണം. പണിക്കൂലിയടക്കം 45,402 രൂപ വരും. ഈ തുകയ്ക്ക് 3 ശതമാനം ജിഎസ്ടി- 13,362.06 രൂപ, 45 രൂപ ഹോൾമാർക്കിംഗ് ചാർജ് എന്നിവ നൽകണം. ഇതടക്കം 46,809 രൂപയാണ് 1 പവൻ വാങ്ങാൻ വില വരുന്നത്.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
