ആഗോള വിപണിയിൽ അമേരിക്കയിലെ പലിശ നിരക്ക് വർധനവിന്റെ സാധ്യതകൾ മുന്നിൽ കണ്ട് ഡോളർ കരുത്താർജിക്കുമ്പോൾ സ്വർണ വിലയിൽ വലിയ ഇടിവ്. ഉത്സവ, വിവാഹ സീസണിൽ സ്വർണം വാങ്ങാനിരിക്കുന്നവർക്ക് വലിയ നേട്ടമാണ് ഇന്നത്തെ സ്വർണ വില നൽകുന്നത്. ആഗോള വിപണിയിൽ ബുധനാഴ്ച സെഷനിൽ 2 മാസത്തെ ഏറ്റവും വലിയ പ്രതിദിന ഇടിവ് രേഖപ്പെടുത്തിയതിന് പിന്നാലെ ആഭ്യന്തര വിപണിയിലും സ്വർണ വില ഇടിഞ്ഞു.
കേരള വിപണിയിൽ സ്വര്‍ണ വിലയില്‍ വമ്പന്‍ ഇടിവാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയത്. പവന് 480 രൂപ കുറഞ്ഞതോടെ സ്വര്‍ണ വില 43,120 രൂപയിലേക്ക് എത്തി. മാസത്തിലെ ഏറ്റവും താഴ്ന്ന നിലവാരമാണിത്. ഗ്രാമിന് 60 രൂപ കുറഞ്ഞ് 5,390 രൂപയിലാണ് കേരളത്തിലെ സ്വര്‍ണ വില. ജൂണ്‍ 29 നാണ് ഇതിന് മുന്‍പ് 43,120 രൂപയിലേക്ക് സ്വര്‍ണ വില എത്തിയത്. അന്ന് 43,080 രൂപയിലേക്ക് സ്വർണ വില എത്തിയിരുന്നു.

ഒരാഴ്ചയ്ക്കിടെ കുറഞ്ഞത് 840 രൂപ
വ്യാഴാഴ്ചയിലെ വമ്പന്‍ ഇടിവോടെ സ്വര്‍ണ വില നാല് ദിവസത്തിനിടെ 840 രൂപ കുറഞ്ഞു. ആ വാരത്തില്‍ തിങ്കളാഴ്ച 43,960 രൂപയിലാണ് സ്വര്‍ണം വ്യാപാരം ആരംഭിച്ചത്. തൊട്ടടുത്ത ദിവസം 160 രൂപയും ബുധനാഴ്ച 200 രൂപയുമാണ് സ്വര്‍ണ വിലയില്‍ കുറഞ്ഞത്. വ്യാഴാഴ്ചയിലെ 480 രൂപയുടെ ഇടിവോടെ 840 രൂപയുടെ ഇടിവ് സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ലഭിച്ചു.
ഉയർന്ന നിലവാരത്തിനടുത്ത് നിന്ന് താഴേക്ക്
കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ മാസത്തിലെ ഉയർന്ന നിലവാരത്തിനുടുത്തും താഴ്ന്ന നിലവാരത്തിലും സ്വര്‍ണ വില വ്യാപാരം നടത്തി. വലിയ ചാഞ്ചാട്ടമാണ് ഈ സമയത്ത് സ്വർണ വിലയിൽ കണ്ടത്. സെപ്റ്റംബര്‍ 14 ന് 43,600 രൂപയിലെത്തിയ സ്വർണം അഞ്ച് ദിവസം കൊണ്ട് 560 രൂപയാണ് ഉയര്‍ന്നത്. സെപ്റ്റംബര്‍ 19 തിനാണ് മാസത്തിലെ ഉയർന്ന നിലവാരത്തിനടുത്ത് സ്വർണ വില എത്തിയത്.
44,160 രൂപയിലെത്തിയ സ്വര്‍ണ വില മാസത്തിലെ ഉയര്‍ന്ന നിലവാരത്തില്‍ നിന്ന് 80 രൂപ താഴെയായിരുന്നു. വീണ്ടും താഴേക്ക് നീങ്ങിയ സ്വർണം 7 ദിവസം കൊണ്ട് 560 രൂപ ഇടിഞ്ഞാണ് കഴിഞ്ഞ ദിവസം 43,600 രൂപ എന്ന മാസത്തിലെ താഴ്ന്ന നിലയിലേക്ക് എത്തിയത്. ഇതിന് ശേഷമാണ് 480 രൂപ ഇടിഞ്ഞത്.
ആഗോള വിപണിയിൽ
ആഗോള വിപണിയിൽ സ്വർണ വില താഴ്ന്ന നിലവാരത്തിലാണ്. ഫെഡറൽ റിസർവിന്റെ പലിശനിരക്ക് വർധനവിന്റെ സൂചനകൾ നൽകുന്ന സാമ്പത്തിക ഡാറ്റയ്ക്കായി വിപണികൾ കാത്തിരിക്കുന്നതിനാൽ ഡോളറും ട്രഷറി യീൽഡും ഉയർന്ന് നിലവാരത്തിലാണ്. ഇത് സ്വർണ വിലയെ ഇടിച്ചു.
കഴിഞ്ഞ സെഷനിൽ ആറ് മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് നീങ്ങിയ സ്വർണം വ്യാഴാഴ്ച സ്പോട്ട് ഗോൾഡ് ഔൺസിന് 0.1 ശതമാനം ഉയർന്ന് 1,876.89 ഡോളറിലെത്തി. ബുധനാഴ്ച 1.4 ശതമാനം ഇടിവാണ് സ്വർണ വിലയിലുണ്ടായത്. രണ്ട് മാസത്തെ ഏറ്റവും വലിയ പ്രതിദിന ഇടിവാണിത്.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
