വിചാരിച്ചിടത്തല്ല സ്വര്‍ണ വിലയുടെ കിടപ്പ്. പൊടുന്നനെ 41,920 രൂപ എന്ന് എട്ട് മാസത്തെ താഴ്ന്ന നിലവാരത്തിലേക്ക് സ്വര്‍ണ വില എത്തുന്നത് ഈ ഒക്ടോബറില്‍ കണ്ടതാണ്. ഒരാഴ്ച മുന്‍പ് ഇത്രയും താഴ്ന്ന സ്വര്‍ണം ഇന്ന് വില കൊണ്ട് ആഭരണ പ്രേമികളെ ഞെട്ടിച്ചിരിക്കുകയാണ്.
പവന് 1,120 രൂപയാണ് ശനിയാഴ്ച വര്‍ധിച്ചത്. കേരള വിപണിയില്‍ പവന് 44.320 രൂപയായി. ഗ്രാമിന് 140 രൂപ ഉയര്‍ന്ന് 5,540 രൂപയിലേക്ക് എത്തി. മാസത്തിലെ ഉയര്‍ന്ന നിലവാരമാണിത്. വലിയ വില വര്‍ധനവോടെ രണ്ട മാസത്തിനിടെയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് സ്വര്‍ണ വില എത്തി. ഓഗസ്റ്റ് ഒന്നിനാണ് ഇതിന് മുന്‍പ് സ്വര്‍ണ വില ഇതേ നിലവാരത്തിലെത്തിയത്.
ഒക്ടോബറിലെ സ്വർണ വില
ഒക്ടോബര്‍ 6 മുതല്‍ 13 വരെയുള്ള 7 ദിവസം കൊണ്ട് 1,200 രൂപയാണ് സ്വര്‍ണ വിലയില്‍ വര്‍ധനവുണ്ടായത്. സെപ്റ്റംബര്‍ 14 ന് 1,120 രൂപ വര്‍ധിച്ചതോടെ 2,320 രൂപയുടെ മുന്നേറ്റം സമീപകാലത്ത് സ്വര്‍ണ വിലയില്‍ ഉണ്ടായി. ഒക്ടോബര്‍ ആറിന് 80 രൂപയാണ് വര്‍ധിച്ച് 42,000 രൂപയിലായിരുന്നു സ്വര്‍ണ വില. 7-ാം തീയതി രാവിലെയും വൈകീട്ടുമായി 520 രൂപ വര്‍ധിച്ചു. രാവിലെ 200 രൂപയും വൈകീട്ട് 320 രൂപയുമാണ് വര്‍ധിച്ചത്.

ശനിയാഴ്ച 42,520 രൂപയിലാണ് സ്വര്‍ണം വ്യാപാരം ആരംഭിച്ചത്. ഞായറാഴ്ച മാറ്റമില്ലാതെ തുടര്‍ന്ന ശേഷം തിങ്കളാഴ്ച 160 രൂപയാണ് സ്വര്‍ണ വിലയില്‍ വര്‍ധിച്ചത്. 42,680 രൂപയില്‍ നിന്നാണ് ചൊവ്വാഴ്ച 240 രൂപ വര്‍ധിച്ചത്. ബുധനാഴ്ച സ്വര്‍ണ വിലയില്‍ മാറ്റമില്ലാത്തതോടെ 6 ദിവസം കൊണ്ട് 1,000 രൂപയാണ് വര്‍ധനവുണ്ടായത്. വ്യാഴാഴ്ച 280 രൂപ പവന് വര്‍ധിച്ചതോടെ 1,200 രൂപയാണ് സ്വര്‍ണ വിലയില്‍ മാറി മാറിഞ്ഞത്. ശനിയാഴ്ചയിലെ വലിയ വര്‍ധനവോടെ സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്ക് ചെലവേറി.
ഒറ്റ ദിവസം കൊണ്ട് 3 ശതമാനത്തിലധികം നേട്ടം
വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ 3 ശതമാനത്തിലധികം പ്രതിദിന നേട്ടമാണ് ആഗോള വിപണിയില്‍ സ്വര്‍ണ വില സ്വന്തമാക്കിയത്. സ്‌പോട്ട് ഗോള്‍ഡ് ഔണ്‍സിന് 1,932.97 ഡോളറിലാണ് ക്ലോസ് ചെയ്തത്. ഇസ്രായേല്‍- ഹമാസ് യുദ്ധ സാഹചര്യത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയ്ക്ക് സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഉയര്‍ന്നതാണ് വിലയിലുണ്ടായ കുതിപ്പിന് കാരണം. മുഴുവന്‍ സൈന്യത്തോടും ഗാസയിലേക്ക് എത്താന്‍ ഇസ്രായേല്‍ നിര്‍ദ്ദേശം നല്‍കിയതോടെ കരയുദ്ധത്തിനുള്ള സാധ്യതകളുയര്‍ന്നതാണ് സ്വര്‍ണം വാങ്ങി കൂട്ടുന്നതിന് കാരണമാണ്.
ഫെഡറൽ റിസർവ് ഈ വർഷം പലിശ നിരക്ക് മാറ്റമില്ലാതെ നിലനിർത്തും എന്ന അഭിപ്രായസർവെ പുറത്തുവന്നിരുന്നു. പിന്നാലെ ഡോളറും ബോണ്ട് യീൽഡും താഴ്ന്നു. അമേരിക്കയിലെ പലിശ നിരക്ക് സാഹചര്യങ്ങള്‍ക്കൊപ്പം യുദ്ധഭീതിയും ഈ ആഴ്ച സ്വര്‍ണ വിലയെ ഉയര്‍ത്തി. ഒരാഴ്ചയ്ക്കിടെ 5 ശതമാനമാണ് സ്വര്‍ണ വിലയില്‍ ഉണ്ടായ വര്‍ധനവ്. അരാഷ്ട്രിയ, സാമ്പത്തിക പ്രതിസന്ധികളില്‍ സ്വര്‍ണം സുരക്ഷിത നിക്ഷേപമായി പരിഗണിക്കുന്നതിനാല്‍ വില ഉയരുന്നത് സ്വാഭാവികമാണ്.


Click it and Unblock the Notifications