ജൂൺ മുതൽ ജൂലായ് മാസം വരെ ആശ്വാസം നൽകുന്ന തരത്തിൽ താഴ്ന്ന നിന്ന് സ്വർണ വില വീണ്ടും ഉയരത്തിന്റെ ട്രാക്കിലേക്ക്. കൂടിയും കുറഞ്ഞും നിന്ന കേരളത്തിലെ സ്വർണ വില തുടർച്ചയായി ദിവസങ്ങളിൽ മുന്നേറ്റം തുടങ്ങി.
കേരളത്തില്‍ വ്യാഴാഴ്ചയും (13.07.2023) സ്വര്‍ണ വില വര്‍ധിച്ചു. ഗ്രാമിന് 35 രൂപ വര്‍ധിച്ച് 5,500 രൂപയും പവന് 280 രൂപ വര്‍ധിച്ച് 44,000 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ വില. ജൂലായിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്കാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയത്.
തുടർച്ചയായ വർധനവ്
തുടർച്ചയായ രണ്ടാം ദിവസമാണ് കേരളത്തിൽ സ്വർണ വില വർധിക്കുന്നത്. രണ്ട് ദിവസങ്ങളിലായി പവന് 440 രൂപയാണ് വർധിച്ചത്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ബുധനാഴ്ച വർധിച്ചത്. 1 ഗ്രാം സ്വർണത്തിന് 5,465 രൂപയും പവന് 43,720 രൂപയുമായിരുന്നു ബുധാനാഴ്ചത്തെ വില. ജൂലായ് മാസത്തിൽ തൊട്ടടുത്ത ദിവസങ്ങളിൽ സ്വർണ വില വർധിക്കുന്നതും ആദ്യമായാണ്.

ജൂലായ് 1 ന് പവന് 160 രൂപ കൂടി 43,320 രൂപയിലാണ് സ്വർണ വില മാസം തുടങ്ങിയത്. 13 ദിവസത്തിനിടെ 680 രൂപയാണ് വർധിച്ചത്. ജൂലായ് മൂന്നിന് രേഖപ്പെടുത്തിയ പവന് 43,240 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.
സ്വർണ വില ഉയരാൻ കാരണം
അമേരിക്കയിലെ ചില്ലറ പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും കുറവായതോടെ ഡോളർ ഇടിഞ്ഞത് സ്വർണ വിലയിൽ മുന്നേറ്റത്തിന് കാരണമായി. പണപ്പെരുപ്പ കണക്ക് കുറഞ്ഞതോടെ ഫെഡറൽ റിസർവ് പലിശ നിരക്ക് വർധനവ് ഉടൻ നിർത്തുമെന്ന പ്രതീക്ഷയാണ് സ്വർണ വിലയിൽ മുന്നേറ്റത്തിന് കാരണം. ആഗോള വിപണിയിൽ 0.15ശതമാനം മുന്നേറി 1960.30 ഡോളറിലാണ്. ജൂൺ 16 ന് ശേഷമുള്ള ഉയർന്ന വിലയാണിത്.
ബുധനാഴ്ച സെഷനിൽ 1 ശതമാനം മുന്നേറിയ സ്വർണ വില 1,957.44 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഈ അവസരം മുതലാക്കി സ്വർണ വില കുതിക്കും എന്നാണ് വിദഗ്ധരുടെ നിരീക്ഷണം.
ഡോളർ ഇടിയുന്നു
പണപ്പെരുപ്പം കുറയുന്ന വാർത്ത ഡോളറിനെ ദുർബലമാക്കുകയാണ്. ഡോളർ സൂചിക ഒരു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തിയതോടെ ഡോളർ സൂചിക 100.54 വരെ താഴ്ന്നു, 2022 ഏപ്രിലിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്.
അതേസമയം, അമേരിക്കൻ ഡോളറിനെതിരെ രൂപ വ്യാഴാഴ്ച 29 പൈസ ഉയർന്ന് 81.95 എന്ന നിരക്കിലാണ് വ്യാപാരം ആരംഭിച്ചത്. രൂപ ശക്തിപ്പെടുന്നത്, ഇറക്കുമതി ചെലവ് കുറയ്ക്കുമെന്നതിനാൽ ഇന്ത്യയിൽ സ്വർണ വില കുറയാൻ കാരണമാകും.
മറ്റു നഗരങ്ങളിലെ വില
22 കാരറ്റ് സ്വര്‍ണത്തിന്റെ വില പരിശോധിച്ചാല്‍ കേരളത്തിലാണ് വില കുറവെന്ന് കാണാം. മുംബൈ, ഡല്‍ഹി നഗരങ്ങളെ അപേക്ഷിച്ച് വില കേരള, കർണാടക വിപണികളിൽ സ്വർണ വില കുറവാണ്. വിവിധ നഗരങ്ങളിലെ 22 കാരറ്റ് 8 ഗ്രാം സ്വർണ വില നോക്കാം.
ചെന്നൈ- 44,000 രൂപ
മുംബൈ- 44,000 രൂപ
ഡല്‍ഹി- 44,120 രൂപ
കൊല്‍ക്കത്ത- 44,000 രൂപ
ബംഗളൂരു- 44,000 രൂപ
ഹൈദരാബാദ്- 44,000 രൂപ
വഡോദര- 44,040 രൂപ
അഹമ്മദാബാദ്- 44,040 രൂപ
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications