കഴിഞ്ഞ ആഴ്ചയിൽ നേട്ടത്തോടെയാണ് ആഗോള വിപണിയിലും ആഭ്യന്തര വിപണിയിലും സ്വർണ വില വ്യാപാരം അവസാനിപ്പിച്ചത്. ആഗോള സാഹചര്യങ്ങൾ അനുകൂലവും പ്രതികൂലവുമായി തുടർന്ന ആഴ്ചയിൽ സ്വർണം ചാഞ്ചാട്ട സ്വഭാവം രേഖപ്പെടുത്തി. സാമ്പത്തിക ഡാറ്റകളും ഭൗരരാഷ്ട്ര സംഘർഷങ്ങളും നിയന്തിച്ച സ്വർണ വില ഈ വാരത്തിലും ഇത്തരം വിഷയങ്ങൾക്കിടയിലൂടെ കടന്ന് പോകാനാണ് സാധ്യത. വരുന്ന ആഴ്ചയിലെ സ്വർണ വിലയുടെ പ്രതീക്ഷകൾ നോക്കാം.
നേട്ടത്തിന്റെ ആഴ്ച
ഫെബ്രുവരിമാസത്തില്‍ ആദ്യ രണ്ട് ദിവസം സ്വര്‍ണ വില മുന്നോട്ടായിരുന്നു. ഒന്നാം തീയതി 120 രൂപ വര്‍ധിച്ച് 46,520 രൂപയിലായിരുന്നു സ്വര്‍ണ വില. രണ്ടാം തീയതിയും 120 രൂപ വര്‍ധിച്ചതോടെ സ്വര്‍ണ വില 46,640 രൂപയിലെത്തി. ശനിയാഴ്ച, ഫെബ്രുവരി മൂന്നിന് സ്വര്‍ണ വില ഇടിയുകയായിരുന്നു.
160 രൂപ കുറഞ്ഞ് സ്വര്‍ണം പവന് 46,480 രൂപയിലായിരുന്നു ശനിയാഴ്ചയിലെ വില. ഇതാണ് മാസത്തിലെ താഴ്ന്ന നിലവാരം. കഴിഞ്ഞ ആഴ്ചയില്‍ സ്വര്‍ണ വില നേട്ടമുണ്ടാക്കി. ജനുവരി 29 മുതല്‍ ഫെബ്രുവരി മൂന്ന് വരെയുള്ള ആഴ്ചയില്‍ 240 രൂപ സ്വര്‍ണ വിലയില്‍ വര്‍ധിച്ചു.

കഴിഞ്ഞ ആഴ്ചയിലെ നാല് ദിവസവും സ്വര്‍ണ വില വര്‍ധിച്ചു. ഒരു ദിവസം മാറ്റമില്ലാതെ തുടർന്നപ്പോൾ ഒരു ദിവസം സ്വർണ വില കുറഞ്ഞു. ജനുവരി 29 തിന് തിങ്കളാഴ്ച 80 രൂപ വര്‍ധിച്ച് 46,240 രൂപയിലാണ് സ്വര്‍ണം വ്യാപാരം തുടങ്ങിയത്. ചൊവ്വാഴ്ച 160 രൂപ സ്വര്‍ണ വിലയില്‍ വര്‍ധനവുണ്ടായി.
ബുധനാഴ്ച മാറ്റമില്ലാതെ തുടര്‍ന്ന ശേഷം വ്യാഴം, വെള്ളി ദിവസങ്ങളില്‍ 120 രൂപ വീതം സ്വര്‍ണ വിലയില്‍ വര്‍ധനവുണ്ടായി. ശനിയാഴ്ചയാണ് 160 രൂപ കുറഞ്ഞത്. ഇതോടെ മാസത്തിൽ 240 രൂപ വർധനവ് രേഖപ്പെടുത്തു. അതേസമയം സര്‍വകാല ഉയരത്തില്‍ നിന്നുള്ള അകലവും കുറഞ്ഞു. ഡിസംബര്‍ 28 ന് രേഖപ്പെടുത്തിയ 47,120 രൂപയില്‍ നിന്ന് 640 രൂപ അകലെയാണ് ആഴ്ച അവസാനത്തിലെ സ്വർണ വില.
വില ഉയരാൻ കാരണം
ഉയർന്ന പലിശ നിരക്ക് നിലനിർത്താൻ യുഎസ് ഫെഡ് യോഗത്തിലെ തീരുമാനത്തിനിടെ കഴിഞ്ഞ ആഴ്ചയിൽ ആഗോള വിപണിയിൽ സ്വർണ വില 0.75 ശതമാനത്തിലധികമാണ് ഉയർന്നത്. അന്താരാഷ്‌ട്ര വിപണിയിൽ, സ്വർണ വില ഔൺസിന് 2,039 ഡോളറിൽ അവസാനിച്ചു. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളുടെ ഭാഗമായി സ്വർണത്തിന്റെ ഡിമാന്റ് ഉയർന്നതും ഡോളർ ശക്തമായതുമാണ് ഇതിന് കാരണം.
മിഡിൽ ഈസ്റ്റിലെ ജിയോപൊളിറ്റിക്കൽ ആശങ്കകൾ സ്വർണത്തിൻ്റെ സുരക്ഷിതമായ ഡിമാൻഡ് വർധിപ്പിക്കുകയായിരുന്നു ആഴ്‌ചയുടെ അവസാനത്തിൽ, യുഎസ് ഡോളർ ശക്തിപ്പെടുന്നതും ട്രഷറി ആദായത്തിൻ്റെ വർധനവും കാരണം സ്വർണം നേട്ടത്തിൽ നിന്ന് അൽപം പിന്നോട്ട് പോയി. യുഎസ് തൊഴിൽ ഡാറ്റ ഉയർന്നത് യുഎസ് ഡോളറിനെ ശക്തിപ്പെടുത്തി. ഇത് സ്വർണ വിലയെ മുന്നോട്ട് പോക്കിനെ തടഞ്ഞു.
അടുത്താഴ്ചയിലെ സാധ്യത
ആഗോള വികാരങ്ങളെ അടിസ്ഥാനമാക്കിയും ഡോളറിന്റെ വില നിലവാരത്തെ അടിസ്ഥാനമാക്കിയുമാണ് സ്വർണ വില രേഖപ്പെടുത്തുന്നത്. ചെങ്കടലിൽ ഹൂതികളുടെ ആക്രമണത്തിനെതിരെ യുഎസും സഖ്യകക്ഷികളും നടത്തുന്ന പ്രത്യാക്രമണം ശക്തമാക്കിയത് സ്വർണത്തിന്റെ ഡിമാന്റ് വർധിപ്പിക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം ജോർദാനിൽ ഡ്രോൺ ആക്രമണത്തിൽ മൂന്ന് യുഎസ് പട്ടാളക്കാർ കൊല്ലപ്പെട്ടതിനെ തുടർന്ന് അമേരിക്ക കഴിഞ്ഞ ദിവസം സിറിയയിലും ഇറാഖിലുമുള്ള ഹൂതി ക്യാമ്പുകൾക്ക് നേരെ ആക്രമണം നടത്തിയിരുന്നു.
ഭൗരമാഷ്ട്ര സംഘർഷങ്ങൾ ഏറുന്നത് സുരക്ഷിത നിക്ഷേപമായ സ്വർണത്തിന്റെ ആവശ്യകത വർധിക്കും. ഇത് സ്വർണ വിലയെ മുന്നോട്ട് നയിക്കും. നിലവിൽ ഡോളർ ശക്തമാവുകയാണ്. ഡോളറും യുഎസ് ബോണ്ട് യീൽഡും ശക്തമാകുന്നത് സ്വർണത്തോടുള്ള താൽപര്യം കുറയ്ക്കും. ഈ സാഹചര്യത്തിൽ സ്വർണ വിലയിൽ നിലവിലുള്ള ചാഞ്ചാട്ട സാധ്യത വിദഗ്ധർ തള്ളികളയുന്നില്ല.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
