10 ദിവസം നീണ്ട താഴോട്ടിറക്കത്തിന് ശേഷം തിരിച്ചു വരവിനൊരുങ്ങി സ്വർണം. ആഗോള വിപണിയിൽ സാഹചര്യങ്ങൾ മാറിയതിന് പിന്നാലെ വെള്ളിയാഴ്ച ആഭ്യന്തര വിപണിയിൽ സ്വർണ വില ഉയർന്നു. പവന് 80 രൂപ വർധിച്ച് 42,000 രൂപയിലാണ് കേരളത്തിലെ സ്വർണ വില. ഗ്രാമിന് 10 രൂപ വർധിച്ച് 5,250 രൂപയിലുമെത്തി. ആഗോള വിപണിയിൽ പലിശ നിരക്ക് വർധനവിനെ സ്വാധീനിക്കുന്ന സാമ്പത്തിക ഡാറ്റയ്ക്കായി നിക്ഷേപകർ കാത്തിരിക്കുന്നതിനാൽ സ്വർണ വില സ്ഥിരത പുലർത്തുകയാണ്.
തിരികെ കയറി സ്വർണം
വ്യാഴാഴ്ച 41,000 നിലവാരത്തിലേക്ക് വീണ ശേഷമാണ് സ്വർണ വില തിരികെ കയറിയത്. വെള്ളിയാഴ്ച 160 രൂപ കുറഞ്ഞാണ് സ്വർണ വില 41,920 രൂപയിലേക്ക് വീണത്. 8 മാസത്തെ താഴ്ന്ന നിലവാരമായിരുന്നു ഇത്. വ്യാഴാഴ്ച വരെ 10 ദിവസമാണ് സ്വർണ വില കുറഞ്ഞത്.
10 ദിവസങ്ങളിലായി 1,880 രൂപ സ്വര്‍ണ വിലയില്‍ കുറഞ്ഞു. സെപ്റ്റംബര്‍ 26 ന് 160 രൂപ കുറഞ്ഞ് 43,800 രൂപയിലായിരുന്നു സ്വര്‍ണ വില. വ്യാഴാഴ്ച 160 രൂപ കുറഞ്ഞ് 41,920 രൂപയിലേക്ക് എത്തിയതോടെയാണ് 1,880 രൂപ കുറഞ്ഞത്.

ഒക്ടോബറിലെ സ്വർണ വില
ഒക്ടോബറിൽ 6 ദിവസത്തിനിടെ ആദ്യമായാണ് സ്വർണ വില വർധിക്കുന്നത്. ആദ്യ അഞ്ച് ദിവസങ്ങളിലായി 760 രൂപ സ്വർണ വിലയിൽ കുറഞ്ഞു. ഒക്ടോബർ ഒന്നിന് 42,680 രൂപയിലാണ് സ്വര്‍ണം വ്യാപാരം നടത്തിയത്. തുടര്‍ച്ചയായ ഇടിവിന് ശേഷം ബുധനാഴ്ച കേരള വിപണിയില്‍ സ്വര്‍ണ വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ചൊവ്വാഴ്ചയിലെ 42,080 രൂപയിലാണ് ബുധനാഴ്ചയും സ്വര്‍ണം വ്യാപാരം നടത്തിയത്.
ഒക്ടോബർ ഒന്നിന് 42,680 രൂപയിലായിരുന്നു സ്വർണ വില. രണ്ടാം തീയതി 120 രൂപ കുറഞ്ഞ് 42,560 രൂപയിലായിരുന്നു സ്വർണ വില. ചൊവ്വാഴ്ച 480 രൂപ കുറഞ്ഞാണ് 42,080 രൂപയിലേക്ക് വില എത്തിയത്.
ആഗോള വിപണിയിൽ
പലിശനിരക്കിനെ സ്വാധീനിക്കാൻ കഴിയുന്ന യുഎസ് നോൺ ഫാം പേറോൾ ഡാറ്റയ്ക്കായി നിക്ഷേപകർ കാത്തിരിക്കുന്നതിനാൽ 2 ദിവസമായി സ്വർണ വില വലിയ ഇടിവില്ല. വ്യാഴാഴ്ച നേരിയ നേട്ടമുണ്ടാക്കിയ ശേഷം ഇടിഞ്ഞ സ്വർണം വെള്ളിയാഴ്ച രാവിലെ സ്ഥിരത പുലർത്തുകയാണ്. സ്പോട്ട് ഗോൾഡ് ഔൺസിന് 1,823.86 ഡോളർ എന്ന നിലയിലാണ്. തുടർച്ചയായ ഒമ്പത് സെഷനുകളിൽ ഇടിവ് നേരിട്ടതിന് ശേഷമാണ് സ്വർണം വെള്ളിയാഴ്ച ഏഴ് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിന് സമീപം മാറ്റമില്ലാതെ തുടരുന്നത്.
സെപ്തംബർ 25 ന് ശേഷമുള്ള എല്ലാ ട്രേഡിംഗ് സെഷനുകളിലും സ്വർണ വില ഇടിഞ്ഞിരുന്നു. ഈ ആഴ്ച ഇതുവരെ 1.5 ശതമാനമാണ് സ്വർണ വിലയിലുണ്ടായ നഷ്ടം.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
