എത്തിപ്പിടിക്കാന്‍ പറ്റാത്ത ഉയരത്തിലേക്ക് കുതിച്ച സ്വര്‍ണം പതിയെ തണുക്കുകയാണ്. മൂന്ന് തവണകളായി തുടര്‍ച്ചയായി സ്വര്‍ണ വില കുറയാന്‍ തുടങ്ങിയതോടെ സ്വര്‍ണ വില മാസത്തിലെ താഴ്ന്ന നിലവാരത്തിലെത്തി. ചൊവ്വാഴ്ചയും കേരള വിപണിയില്‍ 160 രൂപയാണ് പവന് കുറഞ്ഞത്.
45,400 രൂപയിലാണ് ഒരു പവന് ചൊവ്വാഴ്ച വ്യാപാരം നടക്കുന്നത്. ഗ്രാമിന് 20 രൂപ കുറഞ്ഞ് 5,675 രൂപയിലേക്ക് എത്തി. മാസത്തിലെ താഴ്ന്ന നിലവാരമാണിത്. മൂന്നാഴ്ചയ്ക്കിടയിലെ രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന വില കൂടിയാണ് ചൊവ്വാഴ്ചയിലേത് സ്വര്‍ണ വില. നവംബര്‍ 21 നാണ് ഇതിന് അടുത്ത വിലയിലേക്ക് സ്വര്‍ണമെത്തിയത്.
സ്വർണ വില താഴേക്ക്
ഒരാഴ്ചയ്ക്കിടെ സ്വര്‍ണ വില സര്‍വകാല ഉയരത്തിലും മാസത്തിലെ താഴ്ന്ന നിലവാരത്തിലും എത്തിയതായി കാണാം. കഴിഞ്ഞ ആഴ്ചയിലെ ആദ്യ ദിവസമായ ഡിസംബര്‍ നാല് തിങ്കളാഴ്ച 47,080 രൂപയിലായിരുന്നു സ്വര്‍ണം. സര്‍വകാല ഉയരമായിരുന്നു ഈ നിലവാരം. കൃത്യം ഒരാഴ്ചയ്ക്ക് തിങ്കളാഴ്ച വരെ 1,520 രൂപയാണ് സ്വര്‍ണ വിലയില്‍ ഉണ്ടായ ഇടിവ്. ഇതിനൊപ്പം 160 രൂപ ചൊവ്വാഴ്ചയും കുറഞ്ഞു.

കഴിഞ്ഞാഴ്ച മുതല്‍ സ്വർണ വിലയിൽ ഇടിവിന്റെ സമയമാണ്. സര്‍വകാല ഉയരത്തില്‍ നിന്ന് തൊട്ടടുത്ത ദിവസം ചൊവ്വാഴ്ച 800രൂപ പവന് കുറഞ്ഞു. ബുധനാഴ്ച 320 രൂപ കുറഞ്ഞ് 45,960 ലേക്ക് വന്ന സ്വര്‍ണം വ്യാഴം, വെള്ളി ദിവസങ്ങളില്‍ നേരിയ തോതില്‍ മുന്നേറി.
ശനിയാഴ്ച 440 രൂപ കുറഞ്ഞാണ് ഇപ്പോഴുള്ള ഇടിവിന് തുടക്കമിട്ടത്. 45,720 രൂപയിലായിരുന്നു ശനിയാഴ്ചയിലെ സ്വര്‍ണ വില. തിങ്കളാഴ്ച വ്യാപാരം പുനരാരംഭിച്ചപ്പോൾ 160 രൂപ കുറഞ്ഞ് 45,560 രൂപയിലേക്ക് സ്വർണ വില താഴ്ന്നു. ശേഷം ചൊവ്വാഴ്ച വീണ്ടും 160 രൂപയാണ് കുറഞ്ഞത്.
ആഗോള വിപണിയിൽ 2,000 ഡോളറിന് താഴെ
ആഗോള വിപണിയിൽ സ്വർണ വില ഇടിയുന്നതിന്റെ പ്രതിഫലനമാണ് കേരളത്തിലും കാണുന്നത്. കഴിഞ്ഞ തിങ്കളാഴ്ച 2,139 ഡോളർ എന്ന സർവകാല ഉയരത്തിലേക്ക് വന്നതിന് ശേഷം ഈ ആഴ്ചയിലേക്ക് കടക്കുമ്പോൾ ആഗോള വിപണിയിൽ സ്വർണ വില ഔൺസിന് 2,000ഡോളറിന് താഴെയാണ്. കഴിഞ്ഞ സെഷനിൽ മൂന്നാഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയ ശേഷമാണ് സ്വർണം വ്യാപാരം അവസാനിപ്പിച്ചത്.
ഈ നിലവാരത്തിൽ നിന്ന് നേരിയ മുന്നേറ്റം സ്വർണ വിലയിലുണ്ട്. സ്പോട്ട് ഗോൾഡ് ഔൺസിന് 0.21 ശതമാനം ഉയർന്ന് 1,985.81 ഡോളറിലാണ്. ഡോളറിന്റെ മൂല്യം കുറഞ്ഞതിനാലാണ് ചൊവ്വാഴ്ച സ്വർണ വില ഉയർന്നത്. ഡോളർ 0.13 ശതമാനം ഇടിഞ്ഞ് 103.96 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
സ്വർണ വിലയെ മുന്നോട്ട് നയിക്കുന്നതിൽ നിർണയകമായ പലിശ നിരക്ക് സൂചനകളുടെ പാത നിർണയിക്കുന്ന പ്രധാന യുഎസ് പണപ്പെരുപ്പ ഡാറ്റയും ഫെഡറൽ റിസർവ് പോളിസി തീരുമാനങ്ങളും ഈ വാരം പുറത്ത് വരും. ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റിയുടെ ദ്വിദിന മോണിറ്ററി പോളിസി യോഗം ബുധനാഴ്ചയാണ് സമാപിക്കുക.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
