അഞ്ച് ദിവസം ഒരേ നിലവാരത്തില്‍ തുടര്‍ന്ന ശേഷം സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 80 രൂപ കുറഞ്ഞ് 46,160 രൂപയിലേക്കാണ് സ്വര്‍ണ വിലയെത്തിയത്. ഗ്രാമിന് വ്യാഴാഴ്ച കുറഞ്ഞത് 10 രൂപയാണ്. ഗ്രാമിന് 5,770 രൂപയിലേക്ക് സ്വര്‍ണ വില എത്തി. കഴിഞ്ഞ ശനിയാഴ്ച വില വര്‍ധിച്ചതിന് ശേഷം സ്വര്‍ണ വിലയില്‍ ഇന്നാണ് മാറ്റമുണ്ടാകുന്നത്.
ശനിയാഴ്ച് പവന് 80 രൂപ വര്‍ധിച്ച് സ്വര്‍ണ വില 46,240 രൂപയിലേക്ക് സ്വര്‍ണ വില എത്തിയത്. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 5,780 രൂപയായിരുന്നു സ്വര്‍ണ വില. തുടര്‍ന്ന് ബുധനാഴ്ച വരെ സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഈ നിലവാരത്തില്‍ നിന്നാണ് വ്യാഴാഴ്ച സ്വര്‍ണ വില ഉയര്‍ന്നത്.

സ്വർണ വില ആഗോള വിപണിയിൽ
ആഗോള വിപണിയിൽ സ്വർണ വില ഇടിയുകയാണ്. സ്പോട്ട് ഗോൾഡ് ഔൺസിന് 2,015 ഡോളർ എന്ന നിലവാരത്തിലാണ്. ഫെഡറൽ റിസർവിന്റെ പലിശനിരക്ക് കുറയ്ക്കൽ സാധ്യത വിലയിരുത്താൻ നിക്ഷേപകർ കൂടുതൽ സാമ്പത്തിക സൂചകങ്ങൾക്കായി കാത്തിരിക്കുന്നതിനാലാണ് സ്വർണ വില ഇടിയുന്നത്. ശക്തമായ സാമ്പത്തിക ഡാറ്റകൾ പുറത്ത് വന്നതോടെ ഡോളർ സൂചിക 0.5 ശതമാനം ഇടിഞ്ഞു. 10 വർഷത്തെ ട്രഷറി ബോണ്ട് യീൽഡും താഴ്ന്നിട്ടുണ്ട്.
സ്വർണ വില ഇതുവരെ
കഴിഞ്ഞ വാരം നേട്ടത്തോടെ വ്യാപാരം ആരംഭിച്ചെങ്കിലും സ്വർണം വിലയിൽ ഉയർച്ച താഴ്ചകൾ പ്രകടമായിരുന്നു. തിങ്കളാഴ്ച നേട്ടത്തോടെ വ്യാപാരം ആരംഭിച്ച സ്വര്‍ണം ബാക്കി മൂന്ന് ദിവസങ്ങളില്‍ ഇടിവ് രേഖപ്പെടുത്തി. അവസാന രണ്ട് ദിവസം വില വർധിച്ചു. എന്നിട്ടും ആഴ്ചയിൽ 280 രൂപ നഷ്ടത്തിലാണ് സ്വർണ വിലയുണ്ടായത്. ആദ്യ ദിവസം 120 രൂപ നേട്ടമുണ്ടാക്കി 46,520 രൂപയായിരുന്നു പവന് രേഖപ്പെടുത്തിയത്.
തൊട്ടടുത്ത ദിവസം 80 രൂപ കുറഞ്ഞ് 46,440 രൂപയിലേക്കും ബുധനാഴ്ച 280 രൂപ കുറഞ്ഞ് 46,160 രൂപയിലേക്കും എത്തി. വ്യാഴാഴ്ച വീണ്ടും ഇടിഞ്ഞ സ്വര്‍ണ വില 240 രൂപ കുറഞ്ഞ് 45,920 വരെ താഴ്ന്നിരുന്നു.
ആഴ്ചയിലെ അവസാന രണ്ട് ദിവസം സ്വര്‍ണ വില വര്‍ധിച്ചതോടെ വെള്ളിയാഴ്ച 240 രൂപ വര്‍ധിച്ച് 46,160 രൂപയിലേക്ക് തിരികെ എത്തി. ശനിയാഴ്ചയാകട്ടെ 46,240 രൂപയിലേക്ക് എത്താന്‍ 80 രൂപ സ്വര്‍ണ വിലയില്‍ വര്‍ധിച്ചു. 280 രൂപ സ്വർണ വിലയിൽ ആകെ ഇടിവുണ്ടായി.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
