ശനിയാഴ്ച നേടിയ നേരിയ മുന്നേറ്റം നിലനിർത്തി സ്വർണം. തിങ്കളാഴ്ച സ്വര്‍ണ വിലയില്‍ മാറ്റമില്ല. ശനിയാഴ്ച രേഖപ്പെടുത്തിയ പവന് 43,960 രൂപയിലാണ് തിങ്കളാഴ്ചയും സ്വര്‍ണം വ്യാപാരം നടത്തുന്നത്. ഗ്രാമിന് 5,495 രൂപയാണ് തിങ്കളാഴ്ചയിലെ വില. ശനിയാഴ്ച പവന് 80 രൂപ വര്‍ധിച്ചാണ് ഈ നിലവാരത്തിലേക്ക് സ്വര്‍ണ വില എത്തിയത്.
സെപ്റ്റംബറില്‍ സ്വര്‍ണ വില എങ്ങോട്ട്
സെപ്റ്റംബറില്‍ 44,040 രൂപയിലാണ് സ്വര്‍ണ വില വ്യാപാരം ആരംഭിച്ചത്. സെപ്റ്റംബര്‍ നാലിന് 44,240 രൂപ വരെ സ്വര്‍ണ വില മുന്നേറിയിരുന്നെങ്കിലും പിന്നീട് കാര്യമായ മുന്നേറ്റം സ്വര്‍ണ വിലയില്‍ ഉണ്ടായില്ല. ഇതാണ് നിലവിലെ മാസത്തിലെ ഉയര്‍ന്ന നിലവാരം.
തൊട്ടടുത്ത ദിവസം വില കുറയാന്‍ തുടങ്ങിയ സ്വര്‍ണം താഴേക്കിറങ്ങി. സെപ്റ്റംബര്‍ 7 ന് 43,920 രൂപയിലേക്കെത്തിയ സ്വര്‍ണ വില വലിയ നലിയില്‍ താഴേക്ക് പോയി. സെപ്റ്റംബര്‍ 13 ന് മാസത്തിലെ താഴ്ന്ന നിലവാരമായ 43,600 രൂപയിലേക്കും സ്വര്‍ണ വില എത്തി. 640 രൂപയാണ് ഇക്കാലയളവില്‍ സ്വര്‍ണ വിലയില്‍ ഇടിഞ്ഞത്.

ശേഷം ചാഞ്ചാട്ടം തുടര്‍ന്ന സ്വര്‍ണ വില കൂടിയും കുറഞ്ഞുമാണ് വ്യാപാരം നടക്കുന്നത്. സെപ്റ്റംബര്‍ 20 തിന് 44,160 രൂപ വരെ എത്തിയെങ്കിലും സ്വര്‍ണ വില വീണ്ടും താഴേക്ക് എത്തുന്ന കാഴ്ചയാണ് കാണുന്നത്.
ആഗോള വിപണിയിൽ
ആഗോള വിപണിയിൽ സ്വർണ വിലയിൽ കാര്യമായ മാറ്റമില്ല. കഴിഞ്ഞ ആഴ്ച 0.1 ശതമാനത്തിന്റെ നേരിയ നേട്ടം ഉണ്ടാക്കിയതിന് ശേഷം സ്വർണ വില ചാഞ്ചാടിയിട്ടില്ല. സ്പോട്ട് ഗോൾഡ് ഔൺസിന് 1,924.54 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഡോളർ ആറു മാസത്തിലെ ഉയർന്ന നിലയിലെത്തി. 10 വർഷത്തെ ട്രഷറി യീൽഡ് 16 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണ്.
സ്വർണ വില താഴുമോ?
കമ്മോഡിറ്റി മാർക്കറ്റ് വിദഗ്ധരുടെ അഭിപ്രായത്തിൽ സ്വർണ വില കുറയാനുള്ള സാധ്യത വിരളമാണ്. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് മാറ്റമില്ലാതെ നിലനിർത്തിയിട്ടുണ്ട്. ഹ്രസ്വ, ഇടത്തരം കാലയളവിൽ പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യത കുറവാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പലിശ നിരക്ക് ഉയർന്ന് നിൽക്കുന്നത് പ്രധാന ആഗോള കറൻസികൾക്കെതിരെ യുഎസ് ഡോളറിനെ ശക്തി പ്രാപിക്കാൻ സഹായിക്കുന്നുണ്ട്.
ഡോളർ സൂചിക ആറ് മാസത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് ഉയർന്നപ്പോൾ രൂപയ്ക്കെതിരെ ഡോളർ 11 മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. 2023 ൽ പലിശ നിരക്ക് ഒരിക്കൽ കൂടി വർധിപ്പിക്കുമെന്ന യുഎസ് ഫെഡറൽ റിസർവിന്റെ പ്രഖ്യാപനം ഇതിനകം പ്രഖ്യാപിച്ചിരിക്കുന്നതിനാൽ സ്വർണവില അടുത്ത കാലയളവിൽ ഉയർന്ന പരിധിയിൽ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലെ ആഘോഷ സീസണും വില വർധനവിന് കാരണമാണ്.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
