കേരളത്തിലിന്ന് സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്ക് ആശ്വാസ ദിവസമാണ്. സ്വര്‍ണ വിലയില്‍ ബുധനാഴ്ച കാര്യമായ മാറ്റമൊന്നും രേഖപ്പെടുത്തയിട്ടില്ല. ചൊവ്വാഴ്ചയിലെ പവന് 46,400 രൂപയിലാണ് ഇന്നും സ്വര്‍ണ വില വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 5,800 രൂപ ചെലവാക്കണം. ആഗോള വിപണിയില്‍ സ്വര്‍ണ വിലയെ സ്വാധീനിക്കുന്ന യുഎസ് ഫെഡറല്‍ റിസര്‍വ് പണനയ യോഗ തീരുമാനങ്ങള്‍ക്കും ചെയര്‍മാന്റെ പ്രസ്താവനയ്ക്കും വിപണി കാത്തിരിക്കുന്നതിനിടെയാണ് സ്വര്‍ണ വില സ്ഥിരത പുലര്‍ത്തുന്നത്.
മാസത്തിലെ അവസാന ദിവസത്തില്‍ സ്വര്‍ണ വില മാറ്റമില്ലാതെ തുടരുമ്പോള്‍ നഷ്ടത്തിലാണ് ഈ മാസത്തിലെ സ്വര്‍ണ വില എന്ന് കാണാം. ജനുവരി ഒന്നിന് 46,840 രൂപയില്‍ വ്യാപാരം ആരംഭിച്ച സ്വര്‍ണ വില ജനുവരി രണ്ടിന് 47,000 രൂപയിലെത്തിയിരുന്നു.
മാസത്തിലെ ഉയര്‍ന്ന നിലവാരമായിരുന്നു ഇത്. ഇവിടെ നിന്ന് 600 രൂപ ഇടിവിലാണ് മാസത്തിലെ അവസാന ദിവസം സ്വര്‍ണം വ്യാപാരം നടക്കുന്നത്. ജനുവരി 18 ന് 45,920 രൂപയിലേക്ക് വീണ് സ്വര്‍ണം മാസത്തിലെ താഴ്ന്ന നിലവാരം കുറിച്ചിരുന്നു. ഈ നിലവാരത്തില്‍ നിന്ന് 480 രൂപയാണ് സ്വര്‍ണ വിലയിലുണ്ടായ മുന്നേറ്റം.

ഈ ആഴ്ച
തിങ്കളാഴ്ച 80 രൂപ വര്‍ധവോടെ46,240 രൂപയിലാണ് സ്വര്‍ണം ഈ ആഴ്ചയില്‍ വ്യാപാരം തുടങ്ങിയത്. ചൊവ്വാഴ്ച 160 രൂപ വര്‍ധിച്ചാണ് വില 46,400 രൂപയിലേക്ക് എത്തിയത്.
ആഗോള വിപണിയിൽ
പണനയ അവലോകന യോഗത്തിന് ശേഷം ഫെഡറൽ റിസർവിൽ നിന്നുള്ള പരാമർശങ്ങൾക്കായി നിക്ഷേപകർ കാത്തിരിക്കുന്നതിനാൽ സ്വർണ വില ബുധനാനാഴ്ച ഇടിവ് നേരിട്ടു. നാല് മാസത്തിനിടെ ആദ്യമായി സ്വർണം പ്രതിമാസ ഇടിവിൻ്റെ പാതയിലാണ്. കഴിഞ്ഞ സെഷനിൽ രണ്ടാഴ്ചത്തെ ഏറ്റവും ഉയർന്ന നിരക്കായ 2048.12 ഡോളറിലെത്തിയതിന് ശേഷം ബുധനാഴ്ച സ്‌പോട്ട് ഗോൾഡ് 0.15 ശതമാനം ഇടിഞ്ഞ് ഔൺസിന് 2,033.87 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഈ മാസം ഇതുവരെ 1.3 ശതമാനം ഇടിവാണ് സ്വർണ വിലയിലുണ്ടായത്.
സ്വർണം ഇടിയുന്നതിനൊപ്പം ഡോളറും ബോണ്ട് യീൽഡും നേട്ടമുണ്ടാക്കി. ജനുവരിയിൽ ഇതുവരെ 2 ശതമാനം നേട്ടത്തോടെ ഡോളർ സൂചികയ്ക്ക് സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും മികച്ച മാസമാണിത്. ബെഞ്ച്മാർക്ക് യു.എസ്. ട്രഷറി നോട്ടുകളിലെ ആദായം രണ്ടാഴ്ചത്തെ ഏറ്റവും കുറഞ്ഞ നിലവാരമായ 4.0261 ശതമാനത്തിലായിരുന്നുയ. എന്നാൽ വർഷാവസാന ക്ലോസിംഗായ 3.86 ശതമാനത്തേക്കാൾ കൂടുതലാണ്.
നിർണായക തീരുമാനം
ഫെഡറൽ റിസർവിന്റെ രണ്ട് ദിവസത്തെ പോളിസി മീറ്റിംഗിന് ഇന്ന് സമാപനമാകും. നിരക്ക് മാറ്റമില്ലാതെ തുടരുമെന്ന് പ്രതീക്ഷിക്കുന്നതെങ്കിലും തുടർന്ന് ചെയർമാൻ ജെറോം പവലിന്റെ വാർത്താ സമ്മേളനത്തിലെ പരാമർശങ്ങൾക്കാണ് വിപണി കാത്തിരിക്കുന്നത്. പലിശ നിരക്ക് വെട്ടികുറയ്ക്കാൻ വൈകുമെന്നുള്ള വാർത്ത സ്വർണ വിലയെ ഇടിക്കും. നേരെ മറിച്ചുള്ള സൂചനകൾ സ്വർണ വിലയ്ക്ക് നേട്ടമാണ് നൽകുക.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
