രണ്ട് ദിവസത്തെ ഇടിവിന് ശേഷം സ്വര്‍ണ വിലയില്‍ വര്‍ധനവ്. വ്യാഴാഴ്ച പവന് 80 രൂപ വര്‍ധിച്ച് സ്വര്‍ണ വില 46,040 രൂപയിലേക്ക് എത്തി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 5,755 രൂപയിലാണ് സ്വര്‍ണ വിലയുള്ളത്. സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡിലെത്തിയ ഈ വാരം കനത്ത ചാഞ്ചാട്ടമാണ് സ്വര്‍ണ വിലയിലുള്ളത്.
തിങ്കളാഴ്ച 320 രൂപ വര്‍ധിച്ചതോടെ 47,080 രൂപയിലെത്തിയ സ്വര്‍ണം സര്‍വകാല റെക്കോര്‍ഡിലെത്തിയിരുന്നു. എന്നാല്‍ ഒരു ദിവസം മാത്രമാണ് വില ഉയരകത്തില്‍ നിന്നത്. ചൊവ്വാഴ്ച സ്വര്‍ണ വില പവന് 800 രൂപ കുറഞ്ഞതോടെ 46,280 രൂപയിലേക്ക് വീണു. ബുധാഴ്ച വീണ്ടും 320 രൂപ സ്വര്‍ണ വിലയില്‍ കുറവ് വന്നു. 45,960 രൂപയിലേക്ക് എത്തിയതോടെ മാസത്തിലെ ഏറ്റവും കുറഞ്ഞ നിലവാരത്തിലേക്ക് സ്വര്‍ണ വില എത്തി.
ഇവിടെ നിന്നാണ് വ്യാഴാഴ്ച 80 രൂപ സ്വര്‍ണ വിലയില്‍ വര്‍ധിച്ചിരിക്കുന്നത്. ആഗോള വിപണിയില്‍ കാണുന്ന ചാഞ്ചാട്ടമാണ് കേരളത്തിലും സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. വില ഉയർന്ന് നിൽക്കുന്നതോടെ കേരളത്തിലെ സ്വർണാഭരണ വിപണി മന്ദഗതിയിലാണ്. പലരും സ്വർണം വാങ്ങുന്നത് കുറച്ചിട്ടുണ്ട്. അത്യാവശ്യങ്ങൾക്കുള്ള വാങ്ങലുകൾ മാത്രമാണ് ഇപ്പോൾ വിപണിയിലുള്ളത്.

ആഗോള വിപണിയിൽ
യുഎസിലെ പലിശ നിരക്ക് വീക്ഷണത്തിന് കൂടുതൽ വ്യക്തത നൽകുന്ന യുഎസ് നോൺ-ഫാം പേറോൾ ഡാറ്റയ്ക്കായി നിക്ഷേപകർ കാത്തിരിക്കുന്നതിനാൽ ആഗോള വിപണിയിൽ സ്വർണ വില വലിയ മുന്നറ്റം കാണിക്കുന്നില്ല.
യുഎസ് തൊഴിൽ വിപണി അടുത്ത വർഷം ആദ്യം പലിശ നിരക്ക് കുറയ്ക്കുമെന്ന സാധ്യതകളെ പിന്തുണച്ചതിനാൽ വ്യാഴാഴ്ച സ്വർണ വില നേട്ടത്തിലാണ്. സ്പോട്ട് ഗോൾഡ് 0.07 ശതമാനം നേട്ടത്തോടെ ഔൺസിന് 2,027.05 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഡോളർ നേരിയ നേട്ടമുണ്ടാക്കുന്നുണ്ട്. 104 നിലവാരത്തിന് ഡോളർ സൂചിക വ്യാപാരം നടക്കുന്നത്.
സ്വർണ വിലയെ സ്വാധീനിക്കുന്നത്
തിങ്കളാഴ്ച ആഗോള വിപണിയിൽ സ്വർണ വില സർവകാല ഉയരത്തിലെത്തിലേക്ക് എത്തിയിരുന്നു. തിങ്കളാഴ്ച ഔൺസിന് 2,135.4 ഡോളറിലേക്കാണ് സ്വർണ വില എത്തിയത്. ഇതേ ദിവസമാണ് ആഭ്യന്തര വിപണിയിൽ പുതിയ ഉയരമായ 47,080 രൂപയിലേക്ക് ഒരു പവന്റെ വില എത്തിയത്.
ശേഷം ആഗോള വിപണിയിലും സ്വർണ വിലയിൽ ഇടിവ് വന്നു. 100 ഡോളറിലധികം ഇടിവ് വന്ന ശേഷം 2,022 ഡോളർ നിലവാരത്തിലാണ് സ്വർണം ഇന്ന് വ്യാപാരം ചെയ്യുന്നത്. ആഗോള വിപണിയിലെ വില കേരളത്തിലെ വിലയെ നേരിട്ട് ബാധിക്കും.
മറ്റൊരു ചെലവ് രൂപയുടെ ഇടിവാണ്. രൂപ ഡോളറിനെതിരെ ഇടിവ് തുടരുകയാണ്. സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യമെന്ന നിലയിൽ ഡോളർ ശക്തമാകുന്നത് ഇന്ത്യയ്ക്ക് ഇറക്കുമതി ചെലവ് ഉയർത്തും. ഇതും സ്വർണ വിലയെ സ്വാധീനിക്കും.
അമേരിക്കയിൽ പലിശ നിരക്ക് ഉടനെ കുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് സ്വർണ വില മുന്നേറ്റം നടത്തുന്നത്. തണുത്തുവരുന്ന പണപ്പെരുപ്പമാണ് ഇതിനുള്ള അനുകൂല സാഹചര്യമൊരുക്കുന്നത്. പലിശ നിരക്ക് കുറയുന്നതോടെ ബോണ്ട് യീൽഡ് കുറയുകയും സ്വർണത്തിന് ആവശ്യക്കാരേറുകയും ചെയ്യും. ഇതാണ് വിലയെ മുന്നോട്ട് കൊണ്ടു പോകുന്നത്.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
