2023 ൽ നിന്ന് പുതുവർഷത്തിലേക്ക് കടക്കുമ്പോഴും മാറ്റമില്ലാതെ സ്വർണ വില. ആഭരണ പ്രേമികൾക്ക് താങ്ങാവുന്നതിനേക്കാൾ ഉയർന്ന നിലവാരത്തിൽ എത്തിയ സ്വർണ വില ഇടിവിനുള്ള സൂചനകൾ 2024 ലും കാണാനില്ല. 2024 ലെ ആദ്യ ദിനത്തില്‍ കേരളത്തിലെ സ്വര്‍ണ വിലയില്‍ മാറ്റമില്ല.
ഡിസംബര്‍ 29 തിന് വെള്ളിയാഴ്ച രേഖപ്പെടുത്തിയ 46,840 രൂപയിലാണ് സ്വര്‍ണം വ്യാപാരം നടക്കുന്നത്. ഗ്രാമിന് 5,855 രൂപയിലാണ് സ്വര്‍ണം വ്യാപാരം നടക്കുന്നത്. വ്യാഴാഴ്ച സർവകാല ഉയരത്തിലെത്തിയ ശേഷം വെള്ളിയാഴ്ച സ്വർണ വില 280 രൂപ ഇടിഞ്ഞാണ് 46,840 രൂപയിലേക്ക് എത്തിത്. വ്യാഴാഴ്ച 47,120 രൂപയായിരുന്നു കേരള വിപണിയിലെ സ്വർണ വില.
2023 അവസാനിക്കുമ്പോൾ 6,760 രൂപയുടെ വലിയ വർധനവാണ് സ്വർണ വിലയിൽ കാണുന്നത്. 40,360 രൂപയില്‍ നിന്ന് 47,120 രൂപയിലേക്കുള്ള വർധനവാണ് സ്വർണ വിലയിലുണ്ടായത്. ഭൗമരാഷ്ട്ര പിരിമുറുക്കങ്ങളും അനുകൂലമായ സാമ്പത്തിക നയങ്ങളുടെയും പശ്ചാത്തലത്തിലാണ് സ്വര്‍ണ വില മുന്നേറിയത്. ജനുവരി രണ്ടാം തീയതിയാണ് വര്‍ഷത്തിലെ താഴ്ന്ന നിലവാരമായ 40,360 രൂപ രേഖപ്പെടുത്തിയത്. ഡിസംബര്‍ 28 ന് രേഖപ്പെടുത്തിയ 47,120 രൂപയാണ് ഈ വര്‍ഷത്തെയും ഇതുവരെ രേഖപ്പെടുത്തയതുമായ ഉയര്‍ന്ന നിലവാരം.

ഇനിയും ഉയരാം
നേട്ടത്തോടെയാണ് ആഗോള വിപണിയിൽ സ്വർണം 2023 അവസാനിപ്പിച്ചത്. വെള്ളിയാഴ്ച സ്പോട്ട് ഗോൾഡ് നേരിയ ഇടിവോടെ ഔൺസിന് 2,062.75 ഡോളറിൽ വ്യാപാരം അവസാനിപ്പിച്ചു. 2023 ൽ ഏകദേശം 14 ശതമാനം നേട്ടത്തോടെയാണ് സ്വർണം വ്യാപാരം അവസാനിപ്പിക്കുന്നത്. ഡിസംബർ 4 ന് സ്വർണ വില എക്കാലത്തെയും ഉയർന്ന നിരക്കായ 2,135.40 ഡോളറിലേക്ക് ഉയർന്നിരുന്നു.
2020 ന് ശേഷമുള്ള ഏറ്റവും വലിയ വാർഷിക നേട്ടമാണ് സ്വർണം 2023 ൽ രേഖപ്പെടുത്തിയത്. അടുത്ത വർഷത്തിന്റെ തുടക്കത്തിൽ യുഎസ് പലിശനിരക്ക് വെട്ടിക്കുറയ്ക്കാനുള്ള സാധ്യതയും ഉക്രെയ്ൻ യുദ്ധവും മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥയുമാണ് സുരക്ഷിത നിക്ഷേപമായ സ്വർണത്തിന്റെ ഡിമാന്റ് വർധിപ്പിച്ചത്. ഈ സാധ്യതകൾ നിലനിൽക്കുന്നതിനാൽ സ്വർണ വില ഉയരാൻ തന്നെയാണ് സാധ്യത.
വില ഉയരുമ്പോൾ പ്ലാനെന്ത്?
2024 ൽ സ്വർണ വില ഉയരുന്നത് തുടരുമെന്നാണ് വിപണി വിലയിരുത്തുന്ന വിദഗ്ധരുടെ അനുമാനം. ഈ സാഹചര്യത്തിൽ വിവാഹ ആവശ്യങ്ങൾക്കോ മറ്റു ആവശ്യങ്ങൾക്കോ ആഭരണം വാങ്ങാനിരിക്കുന്നവരാണെങ്കിൽ ചെലവ് കുറയ്ക്കാൻ രണ്ട് വഴികളാണ് മുന്നിലുള്ളത്. സ്വർണത്തിൽ അഡ്വാൻസ് ബുക്കിംഗോ ഗോൾഡ് സേവിംഗ്സ് സ്കീമോ ഇക്കൂട്ടർക്ക് തിരഞ്ഞെടുക്കാം.
തിരഞ്ഞെടുത്ത കാലയളവിലേക്ക് മാസത്തിൽ നിശ്ചിത തുക നിക്ഷേപിക്കാനും കാലാവധിയിൽ പണത്തിന് തുല്യമായ മൂല്യത്തിൽ അതേ ജുവലറിയിൽ നിന്ന് സ്വർണം വാങ്ങാനും സാധിക്കുന്ന പദ്ധതിയാണ് ഗോൾഡ് സേവിംഗ്സ് സ്കീം. പ്രതിമാസം 500 രൂപ മുതല്‍, 500 രൂപയുടെ ഗുണിതങ്ങളായും സ്വര്‍ണ സമ്പാദ്യ പദ്ധതികളില്‍ നിക്ഷേപിക്കാം.
മാസത്തില്‍ അടയ്ക്കുന്ന തുക അക്കൗണ്ടില്‍ വരവ് വെയ്ക്കും. കാലാവധിയെത്തുന്ന സമയത്ത് ഈ തുക ഉപയോഗിച്ച് ജുവലറികളില്‍ നിന്ന് സ്വര്‍ണം വാങ്ങാന്‍ സാധിക്കും. ഇത്തരം പദ്ധതികളില്‍ ചേരുന്നവര്‍ക്ക് പണിക്കൂലിയിൽ ഇളവ്, ജുവലറിയുടെ ഭാഗത്ത് നിന്നുള്ള ഇൻവെസന്റീവ് എന്നിവ ലഭിക്കും.
സ്വര്‍ണ വില ഉയരുന്ന കാലത്ത് അധിക ഭാരം ഏറ്റെടുക്കാതെ സ്വര്‍ണം വാങ്ങാന്‍ സാധാരണക്കാരെ സഹായിക്കുന്നൊരു മാര്‍ഗമാണ് ഗോള്‍ഡ് അഡ്വാന്‍സ് ബുക്കിംഗ് പ്ലാന്‍. വില ഇനിയും ഉയരുമെന്ന കണക്കുകൂട്ടലിൽ നിലവിലുള്ള വിലയില്‍ സ്വര്‍ണം ബുക്ക് ചെയ്യാനുള്ള അവസരമാണ് അഡ്വാന്‍സ് ബുക്കിംഗിലൂടെ ലഭിക്കുന്നത്.
സ്വര്‍ണ വിലയുടെ 10 ശതമാനം മുതല്‍ അഡ്വാന്‍സ് നല്‍കി സ്വര്‍ണം ബുക്ക് ചെയ്യാം. സ്വര്‍ണ വില കൂടിയാല്‍ ബുക്ക് ചെയ്ത വിലയിലും വില കുറഞ്ഞാല്‍ കുറഞ്ഞ വിലയിലും സ്വര്‍ണം ലഭിക്കും എന്നതാണ് അഡ്വാൻസ് ബുക്കിംഗിന്റെ പ്രത്യേകത.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications