അഞ്ച് ദിവസം സ്ഥിരത പുലര്‍ത്തിയ ശേഷം ചൊവ്വാഴ്ച കേരളത്തില്‍ സ്വര്‍ണ വില കൂടി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 5,510 രൂപയാണ് കേരള വിപണിയിലെ വില. പവന് 80 രൂപ വര്‍ധിച്ച് 44,080 രൂപയിലെത്തി. വില വര്‍ധിച്ചതോടെ ജൂണ്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന വിലയായി ഇത് മാറി.
ജൂലായ് 13ന് 44,000 രൂപയിലെത്തിയ സ്വര്‍ണ വില തുടര്‍ച്ചയായ 5 ദിവസം സ്വര്‍ണ വില മാറ്റമില്ലാതെ തുടര്‍ന്നാണ് ചൊവ്വാഴ്ച പുതിയ വില തൊട്ടത്. ജൂലായ് മൂന്നിന് രേഖപ്പെടുത്തിയ 43,240 രൂപയാണ് ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക്.
അടുത്താഴ്ച വരാനിരിക്കുന്ന ഫെഡറല്‍ റിസര്‍വ് യോഗത്തിന്റെ സൂചനകള്‍ക്ക് നിക്ഷേപകര്‍ കാത്തിരിക്കുന്നതിനാല്‍ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വിലയില്‍ വലിയ മുന്നേറ്റമില്ല. സ്പോട്ട് ഗോള്‍ഡ് ഔണ്‍സിന് 1,960.72 ഡോളര്‍ എന്ന നിലവാരത്തിലാണ്. ഡോളര്‍ സൂചിക 99.75 എന്ന താഴ്ന്ന നിലവാരത്തില്‍ തുടരുകയാണ്. ഡോളർ നിലവാരം താഴുന്നത്, മറ്റു കറൻസിയിൽ സ്വർണം വാങ്ങുന്നവർക്ക് ചെലവ് കുറയ്ക്കും.

സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കാം
1. ഹാള്‍മാര്‍ക്ക് ചെയ്ത സ്വര്‍ണം മാത്രമെ രാജ്യത്ത് വില്പന നടത്താന്‍ പാടുള്ളൂ എന്നാണ് നിയമം. ഉപഭോക്താവിന്റെ ഭാഗത്ത് നിന്ന് വീഴ്ച വരാതിരിക്കാന്‍ വാങ്ങുന്ന ഘട്ടത്തില്‍ ഹാള്‍മാര്‍ക്ക് അടയാളം പരിശോധിക്കേണ്ടതുണ്ട്. സ്വര്‍ണത്തിന്റെ ഗുണനിലവാരം ഉറപ്പുനല്‍കുന്ന പരിശുദ്ധിയുടെ അടയാളമാണ് ഹാള്‍മാര്‍ക്ക്. സ്വര്‍ണം ഭാവിയില്‍ ഈഠ് നല്കി വായ്പ എടുക്കേണ്ട ആവശ്യം വന്നാല്‍ പരിശുദ്ധിയുള്ള 22 കാരറ്റ്, 24 കാരറ്റ് സ്വര്‍ണങ്ങള്‍ ആവശ്യമാണ്.
2. അടുത്തതായി സ്വര്‍ണത്തില്‍ പരിശോധിക്കേണ്ടത് യുണീക് ഐഡന്റിഫിക്കേഷന്‍ മാര്‍ക്ക് (യുഎച്ച്ഐഡി) ആണ്. ഹാള്‍മാര്‍ക്കിംഗിന്റെ ഭാഗമായുള്ളൊരു അടയാളമാണിത്. ഈ 6 അക്ക ആല്‍ഫ ന്യൂമിക്ക് കോഡ് സ്വര്‍ണത്തിന്റെ പരിശുദ്ധി, തൂക്കം, ഹാള്‍മാര്‍ക്ക് സെന്ററിന്റെ സുതാര്യത എന്നിവ മനസിലാക്കാന്‍ സഹായിക്കും.
3. വാങ്ങുന്നയിടവും പ്രധാനപ്പെട്ടതാണ്. ഉത്തരവാദിപ്പെട്ട, അംഗീകൃത ജുവലറികളില്‍ നിന്ന് മാത്രം സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ ശ്രദ്ധിക്കണം. വാങ്ങുന്ന ഘട്ടത്തില്‍ സ്വര്‍ണത്തിന്റെ ബൈബാക്ക് രീതികളെ പറ്റിയും അറിഞ്ഞിരിക്കണം.
4. സ്വര്‍ണം വാങ്ങുമ്പോള്‍ ചരക്ക് സേവന നികുതി നല്‍കണം. സ്വര്‍ണത്തിന് ജിഎസ്ടി ഈടാക്കുന്നത് 3 ശതമാനാണ്.
5. സ്വര്‍ണാഭരണം വാങ്ങുമ്പോള്‍ നല്‍കേണ്ട മറ്റൊരു ചാര്‍ജാണ് പണിക്കൂലി. 5 ശതമാനം മുതല്‍ സ്വര്‍ണത്തിന് പണിക്കൂലി നല്‍കേണ്ടി വരുന്നുണ്ട്. വലിയ ഡിസൈനുള്ള ആഭരണങ്ങളാണെങ്കില്‍ പണിക്കൂലി ഉയരും. സ്വര്‍ണം നിക്ഷേപത്തിനായി വാങ്ങുന്നൊരാള്‍ പണിക്കൂലി നല്കി ആഭരണം വാങ്ങേണ്ട ആവശ്യമില്ല.
6. ബില്‍ വാങ്ങുക എന്നത് സ്വര്‍ണം വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യമാണ്. നികുതി അടച്ച് ബില്‍ സ്വന്തമാക്കുന്നതിലൂടെ വാങ്ങലിന് നിയമസാധുത ലഭിക്കുകയാണ്. സ്വര്‍ണം വാങ്ങിയിടത്ത് തിരികെ നല്കി മാറ്റിയെടുക്കുമ്പോള്‍ മികച്ച വില ലഭിക്കാന്‍ ബില്‍ സഹായിക്കും.
7. ഉയര്‍ന്ന വിലയാണെന്നതിനാല്‍ സ്വര്‍ണം വാങ്ങുമ്പോള്‍ പണമായി ബില്‍ തുക കൈമാറരുത്. ബാങ്കിംഗ് ചാനല്‍ വഴി യുപിഐ ഉപയോഗിച്ചോ ഡിജിറ്റല്‍ പെയ്മെന്റ് ആപ്പ് വഴിയോ പണമയക്കണം.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
