ആ​ഗോള വിപണിയിൽ സ്വർണ വില തിരികെ കയറുന്നു; കേരളത്തിലും വിലയിൽ മാറ്റം; സ്വർണവില നോക്കാം

ആ​ഗോള വിപണിയിൽ സ്വർണ വില മുന്നേറ്റം തുടങ്ങിയതോടെ കേരള വിപണിയിലും സ്വർണ വിലയിൽ മാറ്റം കണ്ടു തുടങ്ങി. മാസത്തിൽ താഴ്ന്ന നിലവാരത്തിൽ നിന്ന് തിരികെ കയറാൻ തുടങ്ങിയ സ്വർണ വില നാല് ദിവസത്തിനിടെ 320 രൂപ കുറഞ്ഞു. വിവാഹ സീസൺ അടുത്തിരിക്കെ സ്വർണ വില ഉയർന്നു തന്നെ. വെള്ളിയാഴ്ച സ്വർണ വില മാറ്റമില്ലാതെ തുടരുകയാണ്. പവന് 43,600 രൂപയിലാണ് വെള്ളിയാഴ്ചയിലെ വില. ഒരു ​ഗ്രാം സ്വർണത്തിന് 5,450 രൂപ നൽകണം.

ആ​ഗോള വിപണിയിൽ അഞ്ച് മാസത്തെ താഴ്ന്ന നിരക്കിൽ നിന്ന് സ്വർണ വില തിരികെ കയറാൻ തുടങ്ങിയതോടെയാണ് ആഭ്യന്തര വിപണിയിൽ മാറ്റം വന്നത്. ഫെഡറൽ ചെയർ ജെറോം പവൽ ഉൾപ്പെടെയുള്ള മുൻനിര സെൻട്രൽ ബാങ്കർമാരുടെ യോ​ഗത്തിന് മുന്നോടിയായി യുഎസ് ട്രഷറി യീൽഡ് ഉയർന്ന നിലയിൽ നിന്ന് താഴേക്ക് വന്നതിനാൽ വെള്ളിയാഴ്ചയും സ്വർണ വില നേട്ടമുണ്ടാക്കി.

ആ​ഗോള വിപണിയിൽ സ്വർണ വില തിരികെ കയറുന്നു; കേരളത്തിലും വിലയിൽ മാറ്റം; സ്വർണവില നോക്കാം

സ്‌പോട്ട് ഗോൾഡ് ഔൺസിന് 1,915.89 ഡോളറിലെത്തി. ഓഗസ്റ്റ് 10-ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണ് ഇത്. ഈ വാരം സ്വർണ വില 1.4 ശതമാനം മുന്നേറി. രണ്ടാഴ്‌ചത്തെ ഏറ്റവും ഉയർന്ന നിരക്കിന് സമീപമാണ് സ്വർണ വില.

കഴിഞ്ഞാഴ്ച തുടർച്ചയായ ഇടിവിന് ശേഷം സ്വർണ വില 5 മാസത്തെ ഏറ്റവും താഴ്ന്ന നിലയ്ക്ക് മുകളിലേക്ക് എത്തിയിരുന്നു. മാർച്ച് പകുതിയിലെ നിലവാരമായ 1,883.70 ഡോളറിലായിരുന്നു സ്വർണ വില. ഈ നിലവാരത്തിൽ നിന്നാണ് സ്വർണ വില മുന്നേറിയത്.

കേരള വിപണിയിൽ 320 രൂപ വർധിച്ചു

ആദ്യ ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണ വില തുടർന്നുള്ള മൂന്ന് ദിവസങ്ങളിലും മുന്നേറി. അഞ്ചാം ദിവസത്തിൽ വില മാറ്റമില്ലാതെ തുടരുകയാണ്. സ്വർണ വില ഉയർന്ന മൂന്ന് ദിവസങ്ങളിലായി 320 രൂപയാണ് കേരളത്തില്‍ സ്വര്‍ണ വിലയിലുണ്ടായ മുന്നേറ്റം. ഈ ആഴ്ചയിലെ ആദ്യ ദിനം ഓഗസ്റ്റ് 21 ന് 43,280 രൂപയിലായിരുന്നു സ്വര്‍ണവില.

ആദ്യ ദിനം വിലയില്‍ മാറ്റമുണ്ടായില്ല. തൊട്ടടുത്ത ദിവസം 80 രൂപ വര്‍ധിച്ച് 43360 രൂപയിലും ബുധനാഴ്ച 80 രൂപ വര്‍ധിച്ച് 43440 രൂപയിലുമായിരുന്നു സ്വര്‍ണ വില. ഓഗസ്റ്റ് മാസത്തിലെ ഏറ്റവും താഴ്ന്ന വിലയില്‍ നിന്നാണ് സ്വര്‍ണ വില ഉയരാന്‍ തുടങ്ങിയത്. ഓ​ഗസ്റ്റിലെ ആദ്യ ദിവസങ്ങളിൽ സ്വർണ വില 44,000 രപ നിലവാരത്തിലായിരുന്നു. ഓഗസ്റ്റ് ഒന്നിന് രേഖപ്പെടുത്തിയ 44,320 രൂപയാണ് മാസത്തിലെ ഉയർന്ന നിരക്ക്.

മറ്റു ന​ഗരങ്ങളിലെ സ്വർണ വില

പ്രധാന ഇന്ത്യൻ ന​ഗരങ്ങളിൽ ഒരു പവന്റെ (22 കാരറ്റ്) വില നോക്കാം. ചെന്നൈയില്‍ പവന് 64 രൂപ കുറഞ്ഞു. 43,800 രൂപയണ് വില. ഡല്‍ഹിയില്‍ 43,720 രൂപയാണ് ഒരു പവന്റെ വില. മുംബൈയില്‍ സ്വര്‍ണ വിലയില്‍ മാറ്റമില്ല. 43,600 രൂപയാണ് ഒരു പവന്റെ വില. കൊല്‍ക്കത്ത, ഹൈദരാബാദ്, ബംഗളൂരു, പൂനെ എന്നിവിടങ്ങളിലും ഇതേ നിരക്കാണ്. വഡോദര, അഹമ്മദാബാദ് നഗരങ്ങളില്‍ 43,640 രൂപയാണ് ഒരു പവന് നല്‍കേണ്ട വില.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X