സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആശ്വാസമാണ് അടുത്ത കാലത്തായി സ്വർണ വില. കഴിഞ്ഞ മാസങ്ങളിൽ വർധിച്ചതിന് തുല്യമായ ഇടിവ് ജൂണിൽ സ്വർണ വിലയിൽ കാണാനുണ്ട്. വ്യാഴാഴ്ചത്തെ സ്വർണ വില കൂടുതൽ ആശ്വാസം നൽകുന്നതാണ്. കേരളത്തിൽ ഇന്ന് സ്വർണ വില ഇടിഞ്ഞു.
22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് വ്യാഴാഴ്ച കേരളത്തിലെ വില 43,760 രൂപയാണ്. പവന് 280 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 35 രൂപ കുറഞ്ഞ് 5470 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 10 ഗ്രാം 24 കാരറ്റിന് കേരള വിപണിയില്‍ 59,670 രൂപയാണ് ഇന്നത്തെ വില. ഗ്രമിന് 5967 രൂപ വരും.
എംസിഎക്സിലെ വില
യുഎസ് ഫെഡ് മീറ്റിംഗിൽ നിരക്ക് വർധനവിന് താൽക്കാലിക വിരാമം വന്നിട്ടും അന്താരാഷ്ട്ര- ആഭ്യന്തര വിപണിയിൽ സ്വർണ വില ഇടിവിലാണ്. മൾട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചിൽ (എംസിഎക്‌സ്) സ്വർണ വില ഇന്ന് 10 ഗ്രാമിന് 59,210 രൂപയിലാണ് വ്യാഴാഴ്ച വ്യാപാരം ആരംഭിച്ചത്. ആഭ്യന്തര വിപണിയിൽ സ്വർണത്തിന്റെ മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന വിലയായ 58,819 രൂപയിലേക്ക് താഴ്ന്നു. അന്താരാഷ്‌ട്ര വിപണിയിൽ സ്വർണവില ഔൺസിന് 1,935 ഡോളറാണ്.

മൂന്ന് മാസത്തെ താഴ്ന്ന നിലയിൽ
വ്യാഴാഴ്ച കേരളത്തിൽ രേഖപ്പെടുത്തിയ പവന് 43,760 രൂപ ജൂണ്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണ്. മൂന്ന് മാസത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കും കൂടിയാണിത്. ഇതിന് മുന്‍പ് ഏപ്രില്‍ മൂന്നിനാണ് ഇതേ നിലയില്‍ സ്വര്‍ണ വിലയെത്തിയത്. ശേഷം ശക്തമായി ഉയരാന്‍ തുടങ്ങിയ സ്വര്‍ണ വില മേയ് മാസത്തില്‍ 45,760 രൂപയെന്ന സര്‍വകാല റെക്കോര്‍ഡിലെത്തിയിരുന്നു.
വില ഇടിയാൻ കാരണം
യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്കിൽ തൽസ്ഥിതി തുടർന്നിട്ടും സ്വർണ വില ഇടിയാനുള്ള കാരണം ഫെഡിന്റെ വാഖ്യാനങ്ങളാണ്. 2023 അവസാനത്തോട രണ്ട് നിരക്ക് വർധനവ് സാധ്യമാകുമെന്നാണ് ഫെഡ് ചെയർമാൻ നൽകുന്ന സൂചന. വിപണി സാഹചര്യങ്ങളും സാമ്പത്തിക ഡാറ്റയും അനുസരിച്ച് ഈ വർഷം രണ്ട് അധിക നിരക്ക് വർധനവിന്റെ സാധ്യതയാണ് അദ്ദേഹം സൂചിപ്പിച്ചത്. ഈ പ്രഖ്യാപനം സ്വർണ വിലയെ ദോഷകരമായി ബാധിച്ചു. ഡോളർ സൂചിക ശക്തി പ്രാപിച്ചതിനാലാണ് വില ഇടിവ്.
ഭാവിയിൽ വില കുറയുമോ
ഈ വർഷത്തിൽ ഇനിയും നിരക്ക് വർധനവിന് സാധ്യതയുണ്ടെങ്കിൽ ഇത് സ്വർണ വിലയെ സ്വാധീനിക്കും. സ്വർണ വിലയെ സ്വാധീനിക്കുന്ന ഘടകം അന്താരാഷ്ട്ര സാമ്പത്തിക കാര്യങ്ങളാണ്. ഡോളർ ശക്തമാകുമെന്ന സൂചനകളാണ് സ്വർണ വിലയെ താഴോട്ട് എത്തിക്കുന്നത്. അതേസമയം, ഡോളർ ദുർബലപ്പെടുമ്പോൾ സ്വർണത്തെ സുരക്ഷിത നിക്ഷേപമായി കണക്കാക്കുകയും വില ഉയരുകയും ചെയ്യും. ആഗോള സമ്പദ്‍വ്യവസ്ഥയിൽ വിവിധ രാജ്യങ്ങൾ പലിശ നിരക്കുയർത്തുമ്പോളഴാണ് സ്വർണ വില കുറയുന്നത്.
പവൻ വാങ്ങാൻ ചെലവ് കുറഞ്ഞു
സ്വർണ വില സർവകാല റെക്കോർഡിലെത്തിയ മേയ് മാസത്തിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ചെലവായ തുക 49,500 രൂപ മുതൽ 50,476.89 രൂപ വരെയാണ്. പവന് 45,760 രൂപയിലെത്തിയ ദിവസത്തെ ചെലവാണിത്. ഇന്ന് വില കുറഞ്ഞ സമയത്ത് കേരളത്തിൽ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങുമ്പോള്‍ എത്ര രൂപ നല്‍കണമെന്ന് നോക്കാം.
ഇന്നത്തെ സ്വർണ വില 43,760 രൂപയൊടൊപ്പം 5 ശതമാനം പണിക്കൂലി നിശ്ചയിച്ചാല്‍ 2,188 രൂപ ഒരു പവന് പണിക്കൂലിയായി ഈടാക്കും. ഇതടക്കം 45,948 രൂപ ഒരു പവന് വില വരും. ഈ തുകയുടെ 3 ശതമാനം ജിഎസ്ടി ഈടാക്കും. 1,378.44 രൂപയാണ് ജിഎസ്ടിയായി ഈടാക്കുന്നത്. ഇതോടൊപ്പം 45 രൂപ ഹാള്‍മാര്‍ക്കിംഗ് ചാര്‍ജും ഈടാക്കും. ഇത്തരത്തില്‍ മൊത്തം ബില്‍ തുക 47,371 രൂപയാകും. ഏകദേശ കണക്കാണിത്.
More From GoodReturns

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഇന്ധനവിലയിൽ ആശ്വാസം; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications