തുടർച്ചയായ ഇടിവിന് ശേഷം സ്വർണവിലയിൽ നേരിയ മുന്നേറ്റം. ഗ്രാമിന് 5 രൂപയും പവന് 40 രൂപയുമാണ് കേരള വിപണിയിൽ വർധിച്ചത്. ഗ്രാമിന് 5,420 രൂപയും പവന് 43,360 രൂപയുമാണ് ഇന്ന് കേരള വിപണിയിലെ വില. അഞ്ച് ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷമാണ് ചൊവ്വാഴ്ച സ്വർണ വില വർധിച്ചത്. ഓഗസ്റ്റ് 17 ന് രേഖപ്പെടുത്തിയ ഓഗസ്റ്റ് 43,280 രൂപയിലാണ് തിങ്കളാഴ്ച വരെ സ്വർണ വില തുടർന്നത്.
ഓഗസ്റ്റ് മാസത്തിലെ സ്വർണ വില
ഓഗസ്റ്റ് മാസത്തിൽ സ്വർണ വില താഴേക്കുള്ള ട്രെൻഡാണ് സൂചിപ്പിക്കുന്നത്. മാസത്തിലെ ആദ്യ ദിവസത്തില്‍ രേഖപ്പെടുത്തിയ 44,320 രൂപയാണ് ഓഗസ്റ്റിലെ ഏറ്റവും ഉയര്‍ന്ന വില. പിന്നീട് ചാഞ്ചാട്ടമുണ്ടായെങ്കിലും ഓഗസ്റ്റ് 9 തിന് ശേഷം വില 44,000 രൂപ നിലവാരത്തിന് താഴെയാണ്. ഓഗസ്റ്റ് 17 ന് 280 രൂപയാണ് സ്വർണ വിലയിൽ കുറഞ്ഞത്.
വലിയ ഇടിവോടെ 43,280 രൂപയിലെത്തിയ സ്വർണ വില മാസത്തിലെ കുറഞ്ഞ നിരക്കും കുറിച്ചു. ആഗോള വിപണിയിലെ ഇടിവാണ് കേരളത്തിലെ സ്വർണ വിലയിലും പ്രതിഫലിച്ചത്. ഓഗസ്റ്റ് 22 നുള്ള വില പ്രകാരം മാസത്തിൽ 960 രൂപ ഇതുവരെ സ്വർണ വിലയിൽ കുറഞ്ഞു. 7 ദിവസത്തെ ഇടിവ് അവസാനിപ്പിച്ചാണ് സ്വർണ വില ചൊവ്വാഴ്ച ഉയർന്നത്.

സ്വര്‍ണം വാങ്ങാന്‍ യുഎഇ
അഞ്ച് മാസത്തെ താഴന്ന് നിലയിലാണ് ദുബായില്‍ സ്വര്‍ണ വില. യുഎഇയിലുള്ള പ്രവാസികളെ കൊണ്ട് സ്വർണം വാങ്ങിച്ചാൽ മലയാളിക്ക് ഏകദേശം 1 ഗ്രാം സൗജന്യം നേടാമെന്നാണ് വിലയിലെ വ്യത്യാസം കാണിക്കുന്നത്. തിങ്കളാഴ്ചയിലെ വില നിലവാരം നോക്കിയാല്‍ 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 212 ദിര്‍ഹമാണ് യുഎഇയിലെ സ്വര്‍ണ വില. ഇത് രൂപയിലേക്ക് മാറ്റുമ്പോള്‍ ചൊവ്വാഴ്ചയിലെ വിനിമയ നിരക്ക് പ്രകാരം, 4975.99 രൂപയാണ് ഒരു ഗ്രാമിന് യുഎഇയില്‍ ചെലവാക്കേണ്ടി വരുന്നത്.
ഒരു പവന് വാങ്ങുമ്പോള്‍ നല്‍കേണ്ടി വരുന്നത് ഏകദേശം 39,807.92 രൂപയാണ്. കേരളത്തിലെ സ്വര്‍ണ വിലയായ പവന് 43,280 രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 3,472 രൂപയോളം വ്യത്യാസം ഒരു പവനില്‍ നേടാം. പത്ത് ഗ്രാം വാങ്ങുമ്പോള്‍ 2,120 ദിര്‍ഹമാണ് യുഎഇയിലെ വില. രൂപയിലേക്ക് മാറ്റുമ്പോള്‍ 47,950.50 രൂപ വരും.
ഇന്നത്തെ വില പ്രകാരം 54,200 രൂപയാണ് കേരളത്തില്‍ 10 ഗ്രാം 22 കാരറ്റിന് നല്‍കേണ്ടി വരുന്ന വില. ഇവിടെ വ്യത്യാസം 6,250 രൂപയാണ്. കേരളത്തില്‍ 10 ഗ്രാം സ്വര്‍ണം വാങ്ങുന്ന വിലയുണ്ടെങ്കില്‍ ദുബായില്‍ 1 ഗ്രാം അധികം വാങ്ങാമെന്ന് സാരം.
ആഗോള വിപണിയിൽ സ്വർണ വില
യുഎസ് ട്രഷറി യീൽഡ് 16 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിട്ടും സ്വർണ വില ചൊവ്വാഴ്ച സമീപകാലത്തെ താഴ്ന്ന നിലവാരത്തിന് മുകളിലെത്തിയിട്ടുണ്ട്. ചൊവ്വാഴ്ച 1,896.20 ഡോളറിലാണ് ഔൺസ് ഗോൾഡിന്റെ വില.
കഴിഞ്ഞാഴ്ച 1,883.70 ഡോളർ എന്ന അഞ്ച് മാസത്തെ താഴ്ന്ന നിലയിലേക്ക് സ്വർണ വില എത്തിയിരുന്നു. തിങ്കളാഴ്ച 0.3 ശതമാനം നേട്ടത്തിലാണ് ആഗോള വിപണിയിൽ സ്വർണ വില ക്ലോസ് ചെയ്തത്. തുടർച്ചയായ അഞ്ച് ദിവസത്തെ ഇടിവിന് ശേഷമാണ് സ്വർണ വില നേട്ടത്തിൽ ക്ലോസ് ചെയ്യുന്നത്.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
