വാങ്ങാൻ കാത്തിരിക്കുന്നവർക്ക് വേണ്ടി വീണ്ടും കുറഞ്ഞ് സ്വർണ വില. ഉത്സവ, വിവാഹ സീസണുകൾ ആരംഭിക്കുന്നതിന് മുന്നോടിയായി വാങ്ങാനുള്ള അവസരമെന്ന കണക്കെ സ്വർണ വില വ്യാഴാഴ്ച വീണ്ടും കുറഞ്ഞു. കേരള വിപണിയില്‍ 160 രൂപയാണ് ബുധനാഴ്ച പവന് കുറഞ്ഞത്. 41,920 രൂപയില്‍ ഒരു പവന് ലഭിക്കും.
ഗ്രാമിന് 20 രൂപ കുറഞ്ഞതോടെ 5,240 രൂപയിലെത്തി. 8 മാസത്തെ താഴ്ന്ന നിലവാരത്തിലാണ് ഇപ്പോള്‍ സ്വര്‍ണ വിലയുള്ളത്. ഫെബ്രുവരി നാലിനാണ് ഇതിന് മുന്‍പ് ഈ നിലവാരത്തിലേക്ക് സ്വര്‍ണ വില എത്തിയത്.
സ്വര്‍ണ വിലയില്‍ ഇടിവ് തുടരുന്നു
10 ദിവസമായി തുടരുന്ന വില ഇടിവ് വ്യാഴാഴ്ചയും തുടര്‍ന്നു. 10 ദിവസങ്ങളിലായി 1,880 രൂപ സ്വര്‍ണ വിലയില്‍ കുറഞ്ഞു. സെപ്റ്റംബര്‍ 26 ന് 160 രൂപ കുറഞ്ഞ് 43,800 രൂപയിലായിരുന്നു സ്വര്‍ണ വില. വ്യാഴാഴ്ച 160 രൂപ കുറഞ്ഞ് 41,920 രൂപയിലേക്ക് എത്തിയതോടെ 1,880 രൂപ കുറഞ്ഞത്. ഒക്ടോബറിൽ ആഘോഷ, വിവാഹ സീസണുകൾ ആരംഭിക്കാനിരിക്കെ വില കുറയുന്നത് സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അവസരമാണ്.

ഒക്ടോബറിലെ ഇടിവ്
ഒക്ടോബര്‍ മാസത്തില്‍ മാത്രം 760 രൂപ കുറഞ്ഞു. മാത്തില്‍ ആദ്യ ദിവസം 42,680 രൂപയിലാണ് സ്വര്‍ണം വ്യാപാരം നടത്തിയത്. തുടര്‍ച്ചയായ ഇടിവിന് ശേഷം ബുധനാഴ്ച കേരള വിപണിയില്‍ സ്വര്‍ണ വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ചൊവ്വാഴ്ചയിലെ 42,080 രൂപയിലാണ് ബുധനാഴ്ചയും സ്വര്‍ണം വ്യാപാരം നടത്തിയത്.
ഒക്ടോബർ ഒന്നിന് 42,680 രൂപയിലായിരുന്നു സ്വർണ വില. രണ്ടാം തീയതി 120 രൂപ കുറഞ്ഞ് 42,560 രൂപയിലായിരുന്നു സ്വർണ വില. ചൊവ്വാഴ്ച 480 രൂപ കുറഞ്ഞാണ് 42,080 രൂപയിലേക്ക് വില എത്തിയത്.
ആഗോള വിപണിയില്‍ നേട്ടം
തുടര്‍ച്ച എട്ട് വ്യാപാര സെഷനുകളില്‍ നഷ്ടം നേരിട്ട ശേഷം ബുധനാഴ്ച ആഗോള വിപണിയില്‍ സ്വര്‍ണ വില മുന്നേറ്റമുണ്ടാക്കി.ഈ വാരം പുറത്തു വരാനികരിക്കുന്ന നോണ്‍- ഫാം പേറോള്‍സ് റിപ്പോര്‍ട്ടിന് മുന്നോടിയായി യുഎസ് ബോണ്ട് യീല്‍ഡും ഡോളറും താഴേക്കിറങ്ങിയതോടെയാണ് സ്വര്‍ണം മുന്നേറിയത്. സ്പോട്ട് ഗോള്‍ഡ് 0.39 ശതമാനം നേട്ടത്തില്‍ ഔണ്‍സിന് 1,828.54 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ചൊവ്വാഴ്ച രേഖപ്പെടുത്തിയ മാര്‍ച്ചിന് ശേഷമുള്ള താഴ്ന്ന നിലവാരത്തില്‍ നിന്നുള്ള മുന്നേറ്റത്തിനാണ് സ്വര്‍ണം ശ്രമിക്കുന്നത്.
യുഎസ് 10 വര്‍ഷ ബോണ്ട് യീല്‍ഡ് 16 വര്‍ഷത്തെ താഴ്ന്ന നിലവാത്തില്‍ നിന്ന് ഇടിഞ്ഞു. യുഎസ് ഡോളര്‍ 0.1 ശതമാനവും താഴേക്ക് വന്നു. ഡോളര്‍ സൂചിക 0.24 ശതമാനം ഇടിഞ്ഞ് 106.54 നിലവാരത്തിലാണ്. ആഗോള വിപണിയില്‍ യുഎസ് സമ്പദ്്#വ്യവസ്ഥയെ സ്വാധീനിക്കുന്ന നിരവധി സാമ്പത്തിക ഡാറ്റ ഈ വാരം പുറത്തു വരാനുണ്ട്. ഇതിന്റെ സ്വാധീനം അനുസരിച്ചാകും സ്വര്‍ണ വിലയില്‍ വരും ദിവസങ്ങളിലുള്ള ഏറ്റകുറച്ചിലുകള്‍.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
