ഇസ്രായേൽ- ഹമാസ് യുദ്ധ ഭീതിക്കിടെ ഉയരത്തിലേക്ക് കയറിയ സ്വർണ വില കാര്യമായ തിരിച്ചിറക്കങ്ങൾ നടത്തിയില്ല. കൂടിയും കുറഞ്ഞും ചാഞ്ചാട്ട സ്വഭാവം കാണിച്ച സ്വർണ വില ഉയരത്തിൽ തുടരുന്ന കാഴ്ചയാണ് നവംബർ മാസത്തിൽ ഇതുവരെ കാണാനായത്. പുതിയ വ്യാപാര ആഴ്ചയിൽ സ്വർണ വിലയിൽ മാറ്റമൊന്നും കാണാനില്ല.
വെള്ളിയാഴ്ച രേഖപ്പെടുത്തിയ 45,240 രൂപയിലാണ് സ്വര്‍ണ വില ഈ വാരത്തിന്റെ തുടക്കത്തിലും വ്യാപാരം നടക്കുന്നത്. ഗ്രാമിന് 5,655 രൂപയാണ് തിങ്കളാഴ്ചയിലെ വില. വെള്ളിയാഴ്ച പവന് 480 രൂപ വര്‍ധിച്ചതോടെയാണ് സ്വർണ വില ഈ നിലവാരത്തിലേക്ക് എത്തിയത്. ഗ്രാമിന് വര്‍ധിച്ചത് 60 രൂപയാണ്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നത്.

ആഴ്ചയിൽ നേട്ടത്തോടെ സ്വർണം
9 ദിവസത്തിന് ശേഷമാണ് സ്വർണ വില 45,000 രൂപ നിലവാരത്തിലേക്ക് എത്തുന്നത്. ശനിയാഴ്ച അവസാനിച്ച വ്യാപാര ആഴ്ചയിൽ 880 രൂപയാണ് സ്വർണ വിലയിൽ വർധനവുണ്ടായത്. ഒരു ദിവസം സ്വര്‍ണ വില കുറഞ്ഞതും മാറ്റമില്ലാതെ തുടര്‍ന്നതും ഒഴിച്ചാല്‍ മൂന്ന് ദിവസങ്ങളിലും സ്വര്‍ണ വില വര്‍ധിച്ചു. തിങ്കളാഴ്ച 80 രൂപ കുറഞ്ഞ് 44,360 രൂപയിലാണ് സ്വര്‍ണം വ്യാപാരം ആരംഭിച്ചത്. മാസത്തിലെ ഏറ്റവും താഴ്ന്ന നിലവാരമായിരുന്നു ഇത്.
ചൊവ്വാഴ്ച 80 രൂപ വര്‍ധിച്ച് സ്വര്‍ണ വില 44,440 രൂപയിലേക്ക് തിരികെ എത്തി. ബുധനാഴ്ച 320 രൂപയുടെ വലിയ വര്‍ധനവോടെ സ്വര്‍ണ വില 44,760 രൂപയിലെത്തി. വ്യാഴാഴ്ച മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ് വെള്ളിയാഴ്ച 480 രൂപ സ്വര്‍ണ വിലയില്‍ വര്‍ധിച്ചത്. ഈ ആഴ്ചയിലാകെ 880 രൂപയുടെ വര്‍ധനവാണ് സ്വര്‍ണ വിലയിലുണ്ടായത്.
മാസത്തിലെ താഴ്ന്ന നിലവാരത്തിൽ നിന്ന് തുടങ്ങി മാസത്തിലെ ഉയർന്ന നിലവാരത്തിന് തൊട്ടടുത്താണ് സ്വർണം വ്യാപാരം നടക്കുന്നത്. 45,280 രൂപയാണ് നംവംബർ മാസത്തിൽ ഇതുവരെയുള്ള ഉയന്ന നിരക്ക്.
ആഗോള വിപണിയിൽ
വെള്ളിയാഴ്ച രണ്ടാഴ്ചത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയതിന് ശേഷം തിങ്കളാഴ്ച ഏഷ്യൻ മാർക്കറ്റുകളുടെ തുടക്കത്തിൽ സ്വർണ വില നേരിയ ഇടിവിലാണ് വ്യാപാരം നടത്തിയത്. സ്‌പോട്ട് ഗോൾഡ് 0.2 ശതമാനം കുറഞ്ഞ് ഔൺസിന് 1,975.80 ഡോളറിലെത്തിയെങ്കിലും പിന്നീട് നേട്ടത്തിലേക്ക് എത്തി. പത്ത് മണിയോടെ സ്പോട്ട് ഗോൾഡ് 0.04 ശതമാനം ഉയർന്ന് 1,981.62 ഡോളറിലേക്ക് എത്തി. കഴിഞ്ഞ ആഴ്‌ച 2.2 ശതമാനം നേട്ടത്തോടെയാണ് സ്വർണം വ്യാപാരം അവസാനിപ്പിച്ചത്.
ബെഞ്ച്മാർക്ക് യു.എസ്. 10 വർഷത്തെ ട്രഷറി ആദായം രണ്ട് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്നതിന് ശേഷം നേട്ടമുണ്ടാക്കിയതാണ് സ്വർണ വിലയെ താഴ്ത്തിയത്. യുഎസ് ഫെഡറൽ റിസർവ് ഡിസംബർ മാസ യോഗത്തിൽ പലിശ നിരക്ക് വർധിപ്പിക്കില്ലെന്നാണ് വിപണിയിലുള്ള പ്രതീക്ഷ. കുറഞ്ഞ പലിശനിരക്ക് ഡോളറിനും ബോണ്ട് യീൽഡിനും സമ്മർദ്ദമുണ്ടാക്കുകയും ഇടിക്കുകയും ചെയ്യും. ഈ സമയത്ത് നിക്ഷേപകർ സ്വർണത്തെ കൂടുതലായി ആകർഷിക്കുന്നതിനാൽ സ്വർണ വില ഉയരാൻ സാധ്യതയുണ്ട്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications