സ്വർണത്തിന് ഉയരാൻ പറ്റിയ കാലാവസ്ഥ. വളരാനുള്ള സാഹചര്യം പരമാവധി ഉപയോഗപ്പെടുത്തുന്ന സ്വർണം വില വർധിപ്പിച്ചു കൊണ്ടിരിക്കുകയാണ്. വെള്ളിയാഴ്ചയിലെ വലിയ വർധനവിന് ശേഷം ശനിയാഴ്ച വിശ്രമിത്തിലാണ് സ്വർണ വില. ശനിയാഴ്ച കേരളത്തിൽ സ്വർണ വിലയിൽ മാറ്റമില്ല. വെള്ളിയാഴ്ച രേഖപ്പെടുത്തിയ 45,240 രൂപയിലാണ് സ്വർണം ഇന്നും വ്യാപാരം നടക്കുന്നത്.
9 ദിവസത്തിന് ശേഷമാണ് സ്വർണ വില 45,000 രൂപ നിലവാരത്തിലേക്ക് എത്തുന്നത്. ശനിയാഴ്ച വിലയിൽ മാറ്റമില്ലെങ്കിലും ഈ വാരത്തിൽ സ്വർണം 880 രൂപ വർധനവോടെയാണ് വ്യാപാരം നടക്കുന്നത്.
ഒരു ദിവസം സ്വര്‍ണ വില കുറഞ്ഞതും മാറ്റമില്ലാതെ തുടര്‍ന്നതും ഒഴിച്ചാല്‍ മൂന്ന് ദിവസങ്ങളിലും സ്വര്‍ണ വില വര്‍ധിച്ചു. തിങ്കളാഴ്ച 80 രൂപ കുറഞ്ഞ് 44,360 രൂപയിലാണ് സ്വര്‍ണം വ്യാപാരം ആരംഭിച്ചത്. മാസത്തിലെ ഏറ്റവും താഴ്ന്ന നിലവാരമായിരുന്നു ഇത്. ചൊവ്വാഴ്ച 80 രൂപ വര്‍ധിച്ച് സ്വര്‍ണ വില 44,440 രൂപയിലേക്ക് തിരികെ എത്തി. ബുധനാഴ്ച 320 രൂപയുടെ വലിയ വര്‍ധനവോടെ സ്വര്‍ണ വില 44,760 രൂപയിലെത്തി.

വ്യാഴാഴ്ച മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ് വെള്ളിയാഴ്ച 480 രൂപ സ്വര്‍ണ വിലയില്‍ വര്‍ധിച്ചത്. ഈ ആഴ്ചയിലാകെ 880 രൂപയുടെ വര്‍ധനവാണ് സ്വര്‍ണ വിലയിലുണ്ടായത്. മാസത്തിലെ താഴ്ന്ന നിലവാരത്തിൽ നിന്ന് തുടങ്ങി മാസത്തിലെ ഉയർന്ന നിലവാരത്തിന് തൊട്ടടുത്താണ് സ്വർണം വ്യാപാരം നടക്കുന്നത്. 45,280 രൂപയാണ് നംവംബർ മാസത്തിൽ ഇതുവരെയുള്ള ഉയന്ന നിരക്ക്.
ആഗോള വിപണിയിലും നേട്ടം
വെള്ളിയാഴ്ച ഡോളറും ട്രഷറി യീൽഡും ദുർബലമായതി സ്വർണ വില ഉയർന്നു. മൂന്നാഴ്ചയ്ക്കിടെ ഏറ്റവും വലിയ പ്രതിവാര നേട്ടമാണ് സ്വർണം ഈ വാരമുണ്ടാക്കിയത്. സ്പോട്ട് ഗോൾഡ് ഔൺസിന് 1,980.20 ഡോളർ നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. വെള്ളിയാഴ്ച രണ്ടാഴ്ചയ്ക്കിടയിലെ ഉയർന്ന നിലവാരത്തിലും സ്വർണമെത്തി. അതേസമയം ഈ വാരത്തിൽ സ്വർണ വിലയിൽ 2.20 ശതമാനത്തിന്റെ വർധനവാണുണ്ടായി.
സ്വർണത്തിന് മുന്നേറ്റം തുടരാനുള്ള സാധ്യതയാണ് വിപണി വിദഗ്ധർ കാണുന്നത്. യുഎസ് ഉപഭോക്ത വില സൂചിക ഡാറ്റ മൃദുവായതും യുഎസ് ക്രെഡിറ്റ് റേറ്റിംഗ് സ്ഥിരതയിൽ നിന്ന് നെഗറ്റീവിലേക്ക് താഴ്ത്താനുള്ള മൂഡീസിന്റെ സമീപകാല തീരുമാനവും സ്വർണത്തിന് നേട്ടമാണുണ്ടാക്കിയത്. നിക്ഷേപകർ കറൻസിയിൽ നിന്നും ബോണ്ട് മാർക്കറ്റിൽ നിന്നും സ്വർണം ഉൾപ്പെടെയുള്ള മറ്റ് ആസ്തികളിലേക്ക് പണം മാറ്റാൻ തുടങ്ങിയതോടെ യുഎസ് ഡോളർ സൂചികയിലും യുഎസ് ട്രഷറി വരുമാനത്തിലും കുത്തനെ ഇടിവുണ്ടാക്കി.
യുഎസ് ഡോളർ സൂചിക 104 ലെവലിൽ താഴെയാണ്. 103.82 നിലവാരത്തിലാണ് ഡോളർ സൂചികയുള്ളത്. 10 വർഷത്തെ ട്രഷറി ബോണ്ട് യീൽഡാണെങ്കിൽ 4 ശതമാനത്തിനടുത്തെത്തി. ഇത് സ്വർണത്തിനുള്ള വാങ്ങാൽ താൽപര്യം വർധപ്പിച്ചു. ഡോളർ സൂചിക താഴേക്ക് വരുന്നതിന് അനുസരിച്ച് സ്വർണ വിലയും ഉയരും. സ്വർണം ആഗോള വിപണിയിൽ ഔൺസിന് 2,000 ഡോളറിലേക്ക് എത്താനുള്ള സാധ്യത വിദഗ്ധർ തള്ളികളയുന്നില്ല. ഇത് ആഭ്യന്തര വിപണിയിലും സ്വർണ വില ഉയർത്തും.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications