ഈയിടെയായി മാറ്റമില്ലാത്തത് സ്വർണ വിലയ്ക്ക് മാത്രമാണ്. ഈ വ്യാപാര ആഴ്ചയിൽ വെള്ളിയാഴ്ച വരെ അഞ്ചിൽ നാല് ദിവസവും സ്വർണ വില മാറ്റമില്ലാതെ തുടരുകയാണ്. വെള്ളിയാഴ്ചയും സ്വർണ വിലയിൽ മാറ്റമില്ല.
ചൊവ്വാഴ്ച രേഖപ്പെടുത്തിയ പവന് 45,480 രൂപയിലാണ് സ്വർണം ഇന്നും വ്യാപാരം നടക്കുന്നത്. ഗ്രാമിന് 5,685 രൂപയാണ് വെള്ളിയാഴ്ചയിലെ സ്വര്‍ണ വില. ചൊവ്വാഴ്ച പവന് 240 രൂപയും ഗ്രാമിന് 30 രൂപയും വർധിച്ചാണ് സ്വർണ വില ഈ നിലവാരത്തിലെത്തിയത്. മാസത്തിലെ ഉയര്‍ന്ന നിലവാരമാണിത്.
നവംബര്‍ 20 തിന് ആഴ്ചയിലെ ആദ്യ വ്യാപാര ദിനത്തില്‍ സ്വര്‍ണ വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. 45,240 രൂപയിലാണ് സ്വര്‍ണം വ്യാപാരം തുടങ്ങിയത്. ചൊവ്വാഴ്ച 240 രൂപ സ്വര്‍ണ വിലയില്‍ വര്‍ധിച്ചതോടെയാണ് 45,480 രൂപയിലേക്ക് സ്വര്‍ണ വില എത്തിയത്. പിന്നീട് ബുധന്‍, വ്യാഴം ദിവസങ്ങളിലും മാറ്റമില്ലാതെ വെള്ളിയാഴ്ചയിലും ഇതേ നിലവാരത്തില്‍ സ്വര്‍ണം വ്യാപാരം നടക്കുകയാണ്.

കേരളത്തിലെ സ്വർണ വില പരിശോധിച്ചാൽ ഒക്ടോബർ 28,29 തീയതികളിൽ രേഖപ്പെടുത്തിയ 45,920 രൂപയാണ് പവന്റെ വിലയിലുള്ള സർവകാല റെക്കോർഡ്. മേയ് 5 ന് രേഖപ്പെടുത്തിയ 45,760 രൂപയാണ് മറ്റൊരു സമീപകാല ഉയരം. ഇതിന് സമീപത്താണ് നിലവിൽ സ്വർണം വ്യാപാരം നടക്കുന്നത്. 440- 280 രൂപ വ്യത്യാസം മാത്രമാണ് ഉയർന്ന നിലവാരത്തിൽ നിന്നുള്ളത്. ഇത് സമീപ ഭാവിയിൽ പുതിയ റെക്കോർഡ് വില കുറിക്കാനുള്ള സാധ്യത കാണിക്കുന്നു.
ആഗോള വിപണിയിൽ
ദുർബലമായ യുഎസ് ഡോളറിന്റെ പിന്തുണയോടെ സ്വർണ വില വെള്ളിയാഴ്ച ഉയർന്നു. സ്പോട്ട് ഗോൾഡ് 0.1 ശതമാനം ഉയർന്ന് ഔൺസിന് 1,993.96 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. തുടർച്ചയായ രണ്ടാം പ്രതിവാര നേട്ടത്തിന്റെ പാതയിലാണ് സ്വർണം. ഈ ആഴ്ച ഇതുവരെ 0.7 ശതമാനമാണ് ബുള്ളിയൻ ഉയർന്നത്.
ഡോളർ ഇടിവ് തുടരുകയാണ്. ഡോളർ സൂചിക 0.2 ശതമാനം ഇടിഞ്ഞു. തുടർച്ചയായ രണ്ടാമത്തെ ആഴ്‌ചയിലെ ഇടിവിന്റെ പാതയിലാണ് ഡോളർ. തൊഴിലില്ലായ്മ ആനുകൂല്യങ്ങൾക്കായി പുതിയ ക്ലെയിമുകൾ ഫയൽ ചെയ്യുന്ന അമേരിക്കക്കാരുടെ എണ്ണം പ്രതീക്ഷിച്ചതിലും കൂടുതൽ ഇടിഞ്ഞത് അടക്കമുള്ള കാര്യങ്ങളാണ് സ്വർണ വിലയിൽ കാര്യമായ മുന്നേറ്റത്തിന് തടയിടുന്നത്.
സ്വർണം മുന്നേറുമോ? വില എങ്ങോട്ട്
പുതിയ സ്വാധീനങ്ങളൊന്നും ഇല്ലെങ്കിൽ ഈ വർഷം മുഴുവൻ സ്വർണം 2,000 ഡോളറിന് മുകളിൽ വില നിലനിർത്താനുള്ള സാധ്യത സ്വർണത്തിനില്ലെന്നാണ് വിദഗ്ധരുടെ നിഗമനം. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ, കൂടുതൽ ബാങ്കിംഗ് സമ്മർദ്ദങ്ങൾ ഉണ്ടാകാനുള്ള സാധ്യത എന്നിവ പോലുള്ള ശക്തമായ കാരണങ്ങളില്ലെങ്കിൽ സ്വർണത്തിന് വിലയിടിവ് കാണാനുള്ള സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ നിഗമനം.
അതേസമയം സ്വർണ വിലയെ സ്വാധീനിക്കുന്ന ഡോളർ ഇടിയുകയാണ്. 10 വർഷത്തെ ട്രഷറി ബോണ്ട് യീൽഡ് രണ്ട് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ബുധനാഴ്ച അവസാനിച്ചത്. ഇത് ഹ്രസ്വകാലത്ത് സ്വർണ വിലയെ ഉയർത്താൻ സാധിക്കുന്ന ഘടകങ്ങളാണ്.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
