സ്വർണ വില കുറയുമോ അതോ കൂടുമോ? നാല് ദിവസമായി കേരള വിപണിയിൽ സ്വർണ വില മാറ്റമില്ലാതെ തുടരുന്നതിനാൽ സ്വർണം വാങ്ങാനിരിക്കുന്നവർക്ക് ട്രെൻഡ് മനസിലാക്കാൻ സാധിക്കുന്നില്ല. ഒരേ നിലവാരത്തിൽ തുടരുമ്പോഴും സ്വർണ വില 43,000 രൂപ നിലവാരത്തിലാണെന്നതാണ് മലയാളിയുടെ ആശ്വാസം. നാല് ദിവസമായി മാറ്റമില്ലാത്ത സ്വർണ വില സെപ്റ്റംബർ 9 തിന് രേഖപ്പെടുത്തിയ 43,880 രൂപ നിലവാരത്തിലാണ്. ഗ്രാമിന് 5,485 രൂപയാണ് ചൊവ്വാഴ്ച കേരള വിപണിയിലെ വില.
ഓണത്തിന് ശേഷം ചാഞ്ചാട്ടം
ഓണത്തിനു ശേഷം വലിയ മുന്നേറ്റമാണ് സ്വർണ വിലയിലുണ്ടായത്. ഓഗസ്റ്റ് മാസത്തിൽ സ്വർണ വിലയിലെ മുന്നേറ്റത്തിന് വേഗം കൂടിയതും ഓണത്തിന് ശേഷമാണ്. തിരുവോണ ദിവസത്തിന് തൊട്ടടുത്ത ദിവസം 240 രൂപ വർധിച്ച് സ്വർണ വില 44,000 രൂപ നിലവാരത്തിലേക്ക് കയറിയതും.
44,040 രൂപയിൽ സെപ്റ്റംബർ മാസം വ്യാപാരം ആരംഭിച്ച സ്വർണം പവന് 44,240 രൂപ വരെ എത്തിയെങ്കിലും പിന്നീട് താഴേക്ക് പോകുന്ന കാഴ്ചയാണ് കണ്ടത്. ഉയർന്ന നിലവാരത്തിൽ നിന്ന് താഴേക്കിറങ്ങിയ സ്വർണം അഞ്ചാം തീയതി 120 രൂപ ഇടിഞ്ഞ് 44,120 രൂപയിലേക്ക് എത്തി.

ഇടിവ് തുടർന്ന സ്വർണ വില കഴിഞ്ഞ വാരത്തിലാണ് 44,000 രൂപ നിലവാരത്തിന് താഴെ എത്തിയത്. ആറാം തീയതി വീണ്ടും 120 രൂപ കുറഞ്ഞ് 44,000 രൂപയിലേക്ക് സ്വര്‍ണ വില എത്തി. വ്യാഴാഴ്ച 80 രൂപയാണ് സ്വര്‍ണ വിലയില്‍ കുറഞ്ഞത്. 43,920 രൂപയിലെത്തി. തൊട്ടടുത്ത ദിവസം 80 രൂപ സ്വർണ വിലയിൽ വർധിച്ചിരുന്നു.
ശനിയാഴ്ചയിലെ 120 രൂപ ഇടിവോടെ സ്വർണം 43,880 രൂപയിലേക്ക് എത്തി. ഈ വിലയിലാണ് 4 ദിവസമായി സ്വർണ വില. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 360 രൂപ സ്വർണ വിലയിൽ കുറഞ്ഞു. കനത്ത ചാഞ്ചാട്ടം തുടരുന്നതിനാൽ സ്വർണം ഇപ്പോൾ വാങ്ങണോ അതോ കാത്തിരിക്കണോ എന്ന അശങ്കയിലാണ് ആഭരണം വാങ്ങാനിരിക്കുന്നവർ.
ആഗോള വിപണിയിൽ
യുഎസ് പലിശ നിരക്ക് തീരുമാനത്തെ സ്വാധീനിക്കുന്ന യുഎസ് പണപ്പെരുപ്പ കണക്കുകൾ പുറത്തു വരാനിരിക്കെ ചൊവ്വാഴ്ച ആഗോള വിപണിയിൽ സ്വർണ വിലയിൽ വലിയ മാറ്റങ്ങളുണ്ടായില്ല. സ്പോട്ട് ഗോൾഡ് ഔൺസിന് 1,922.85 ഡോളർ എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. ബുധനാഴ്ചയാണ് യുഎസ് ഉപഭോക്തൃ വില സൂചിക (സിപിഐ) ഡാറ്റ പുറത്തു വരുന്നത്.
ഇതിന് മുന്നോടിയായി കഴിഞ്ഞ സെഷനിൽ രണ്ടാഴ്ചയ്ക്കിടെ ഏറ്റവും വലിയ ഇൻട്രാഡേ നഷ്ടത്തിലാണ് യുഎസ് ഡോളർ ക്ലോസ് ചെയ്തത്. ഡോളർ സൂചിക സ്ഥിരത കൈവരിച്ചതോടെ സ്വർണം മാറ്റമില്ലാതെ തുടരുന്നത്.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
