ആഘോഷത്തിന്റെ തിരക്ക് തുടങ്ങിയപ്പോഴും സ്വർണ വാങ്ങാനുള്ളവർക്ക് ആശ്വാസമായി സ്വർണ വില. കേരള വിപണിയിൽ തിങ്കളാഴ്ച സ്വർണ വിലയിൽ മാറ്റമില്ല. തുടർച്ചയായ അഞ്ചാം ദിവസവും ഒരേ നിലവാരത്തിൽ വില തുടരുകയാണ്. ഓഗസ്റ്റ് 17 വ്യാഴാഴ്ച രേഖപ്പെടുത്തിയ 43,280 രൂപയിലാണ് പവന്റെ വില. ഗ്രാമിന് 5,410 രൂപ നൽകണം.
ഓഗസ്റ്റ് മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയാണിത്. വ്യാഴാഴ്ച 280 രൂപ കുറഞ്ഞാണ് സ്വർണം ഈ നിലവാരത്തിലെത്തിയത്. കഴിഞ്ഞ ഒരാഴ്ച മാത്രം, 440 രൂപയാണ് സ്വര്‍ണ വിലയില്‍ കുറഞ്ഞത്. അതേസമയം ഓഗസ്റ്റ് മാസത്തിൽ 1,040 രൂപയാണ് സ്വർണ വിലയിൽ കുറഞ്ഞത്. ഓഗസ്റ്റ് മാസത്തില്‍ സ്വര്‍ണ വില താഴേക്കുള്ള ട്രെന്‍ഡാണ് സൂചിപ്പിക്കുന്നത്. മാസത്തിലെ ആദ്യ ദിവസത്തില്‍ രേഖപ്പെടുത്തിയ 44,320 രൂപയാണ് ഓഗസ്റ്റിലെ ഏറ്റവും ഉയര്‍ന്ന വില.
21 ദിവസം പിന്നിടുമ്പോൾ ഓഗസ്റ്റ് മാസത്തിൽ 1,040 രൂപ സ്വർണ വിലയിൽ കുറവ് വന്നു. ഓഗസ്റ്റ് 9 തിന് 44,000 രൂപയ്ക്ക് താഴെ എത്തിയ ശേഷം സ്വര്‍ണവില 43,000 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച രേഖപ്പെടുത്തിയ പവന് 43,280 രൂപ ജൂലായ് മാസം ആദ്യ വാരത്തിലേതിന് സമാനമായ നിരക്കാണ്.

ആഗോള വിപണിയിൽ കുറയുന്നു
പലിശ നിരക്ക് വർധനവിന്റെ സാധ്യത ഉയരുന്നതിനാൽ ഡോളരും ബോണ്ട് യീൽഡും ശക്തമാകുന്ന ഘട്ടത്തിൽ ആഗോള വിപണിയിൽ സ്വർണ വില ഇടിയുകയാണ്. കഴിഞ്ഞ അഞ്ച് സെഷനുകളിലെ ഇടിവിന് ശേഷം തിങ്കളാഴ്ച സ്വർണ വില 5 മാസത്തെ ഏറ്റവും താഴ്ന്ന നിലയ്ക്ക് മുകളിലേക്ക് കയറി. കഴിഞ്ഞ ആഴ്‌ച മാർച്ച് പകുതിയിലെ നിലവാരമായ 1,883.70 ഡോളറിലേക്ക് ഔൺസ് ഗോൾഡിന്റെ വില എത്തിയിരുന്നു.
തിങ്കളാഴ്ച 0.21 ശതമാനം നേട്ടത്തിൽ 1,893.34 ഡോളറിലാണ് സ്വർണ വില. ആഗോള വിപണിയിൽ സ്വർണം 5 മാസത്തെ നിലവാരത്തിലെത്തുമ്പോഴും രൂപ ഇടിയുന്നതിനാലാണ് ആനുപാതികമായ വില കുറവ് ഇന്ത്യൻ വിപണിയിൽ ലഭിക്കാത്തത്.
സ്വർണ വില കുറവ് പ്രയോജനപ്പെടുത്താം
ആഗോള വിപണിയിൽ കനത്ത ഇടിവ് കുറഞ്ഞ തോതിലാണെങ്കിലും ആഭ്യന്തര വിപണിയിൽ പ്രതിഫലിച്ചിട്ടുണ്ട്. അതിനാൽ കുറഞ്ഞ സ്വർണ വില പ്രയോജനപ്പെടുത്താൻ പരമാവധി ശ്രദ്ധിക്കേണ്ടതുണ്ട്. സ്വർണ വില ഇനിയും കുറയുമോ എന്ന കാര്യം ആഗോള സംഭവ വികാസങ്ങളെ അടിസ്ഥാനമാക്കിയാകും നിശ്ചയിക്കുന്നത്.
സെൻട്രൽ ബാങ്ക് ഗവർണർമാരുടെ വാർഷിക സമ്മേളനത്തിൽ യുഎസ് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിന്റെ പ്രസംഗത്തിനാണ് ആഗോള വിപണിയിൽ നിക്ഷേപകർ കാത്തിരിക്കുന്നത്. വെള്ളിയാഴ്ച നടക്കുന്ന പ്രസംഗത്തിന്റെ സൂചന അടിസ്ഥാനമാക്കി സ്വർണ വിലയിൽ മാറ്റങ്ങളുണ്ടാകാം.
ഭൂരിഭാഗം സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായത്തിൽ ഫെഡറൽ പലിശ നിരക്ക് ഉയർത്താൻ സാധ്യതയുണ്ട്. ഇത് സ്വർണ വിലയെ ഇടിക്കും. ഈ സാഹചര്യത്തിൽ സ്വർണം വാങ്ങാനിരിക്കുന്നവരും അടുത്ത മാസങ്ങളിൽ ആവശ്യമുള്ളവർക്കും കുറഞ്ഞ വിലയിൽ വാങ്ങുകയോ അഡ്വാൻസ് ബുക്കിംഗ് ചെയ്തിടുകയോ ചെയ്യാം. കുറഞ്ഞ വിലയിൽ അഡ്വാൻസ് ബുക്ക് ചെയ്യുന്നവർക്ക് ഇനിയും വില കുറയുകയാണെങ്കിൽ വാങ്ങുന്ന സമയത്തെ വിലയിൽ സ്വർണം ലഭിക്കും. കേരളത്തിലെ പ്രധാന ജുവലറികളെല്ലാം ഇത്തരം പദ്ധതികൾ അവതരിപ്പിച്ചിട്ടുണ്ട്.
More From GoodReturns

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ; വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ



Click it and Unblock the Notifications
