ജൂൺ മാസത്തിലെ വില കുറവിന്റെ ആശ്വാസം ജൂലായ് മാസത്തിലും ഉണ്ടാകുമോ എന്നാണ് സാധാരണക്കാർ തിരയുന്നത്. മേയ് മാസത്തിലെ വലിയ വിലയിൽ നിന്ന് സാധാരണക്കാർക്ക് ആശ്വാസമാകുന്ന നിലയിലേക്കാണ് സ്വർണ വില താഴ്ന്നത്. ഇത് ജൂലായിലും തുടരുകയാണെങ്കിൽ സാധാരണക്കാരന് താങ്ങുന്ന നിലയിലേക്ക് സ്വർണ വില എത്തുമെന്നാണ് പലരും പ്രതീക്ഷിക്കുന്നത്. എന്നാൽ സംസ്ഥാനത്ത് പുതിയ മാസത്തിന്റെ തുടക്കത്തിൽ സ്വർണവില വർധിച്ചിരിക്കുകയാണ്.
പവന് 160 രൂപ വർധിച്ച് 43,320 രൂപയാണ് ശനിയാഴ്ച കേരള വിപണിയിലെ വില. ഗ്രാമിന് 20 രൂപ വർധിച്ച് 5,415 രൂപയിലെത്തി. തുടർച്ചയായ രണ്ടാം ദിവസംവും വില വർധനവ് തുടർന്നു. വെള്ളിയാഴ്ച ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ച് യഥാക്രമം 5,395 രൂപയും 43,160 രൂപയുമായിരുന്നു വെള്ളിയാഴ്ചയിലെ വില. രണ്ട് ദിവസം കൊണ്ട് പവന് 240 രൂപയും ഗ്രാമിന് 30 രൂപയുമാണ് കൂടിയത്.

താഴ്ന്ന നിലയിൽ
സ്വർണ വില കൂടിയും കുറഞ്ഞുമാണ് ആഭ്യന്തര വിപണിയിൽ വ്യാപാരം നടക്കുന്നത്. ഇന്ന് നേരിയ വർധന ഉണ്ടായെങ്കിലും കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച് സ്വർണ വില താഴ്ന്ന നിലവാരത്തിലാണ്. ജൂൺ മാസത്തിൽ 1,720 രൂപയാണ് സ്വർണത്തിന് ഇടിഞ്ഞത്.
മാസാവസാനം, ജൂൺ 30 നുള്ള പവന്റെ വിലയായ 43,160 രൂപയിലായിരുന്നു. ജൂൺ മാസാരംഭത്തിൽ 44,800 രൂപയിലേക്ക് കയറിയ സ്വർണ വില 1,720 രൂപയാണ് ഒരു മാസം കൊണ്ട് കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയിൽ ഔൺസിന് 1,980 ഡോളറായിരുന്ന സ്വർണ വില ജൂൺ 28 ന് 1,904.76 ഡോളറിലാണ് ക്ലോസ് ചെയ്തത്.
ഇനിയും വില കൂടുമോ
അന്താരാഷ്ട്ര വിപണിയിൽ സ്വർണ വില കുറയുമ്പോഴും ആഭ്യന്തര വിപണിയിൽ വില കുറയാത്തതിന് കാരണം ഡോളർ- രൂപ നിലവാരത്തിലെ വ്യത്യാസമാണ്. കഴിഞ്ഞ സെഷനില്‍ ഡോളര്‍ സൂചിക രണ്ടാഴ്ചത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിനടുത്ത് എത്തിയിരുന്നു.
ഡോളർ ഉയരുന്നത് ഇത് മറ്റ് കറന്‍സികള്‍ വഴി സ്വര്‍ണം വാങ്ങുന്നവര്‍ക്ക് സ്വര്‍ണം ചെലവേറിയതാക്കുകയാണ്. അതേസമയം, അമേരിക്കൻ സമ്പദ്വ്യവസ്ഥ സംബന്ധിച്ച് പുറത്തുവന്ന മികച്ച കണക്കുകൾ മാന്ദ്യഭീതിയിൽ നിന്ന് ആശ്വാസം നൽകിയിട്ടുണ്ട്. ഇത് വരും മാസങ്ങളിൽ സ്വർണ വില കുറച്ചേക്കുമെന്നാണ് വിദഗ്ധരുടെ നിഗമനം.
വിവിധ നഗരങ്ങളിലെ സ്വര്‍ണ വില
വിവിധ നഗരങ്ങളില്‍ വ്യത്യസ്ത നിരക്കിലാണ് സ്വര്‍ണ വില. ചെന്നൈ നഗരത്തില്‍ 43,552 രൂപയാണ് ഒരു പവന് നല്‍കേണ്ടി വരുന്ന വില. കോയമ്പത്തൂര്‍, മധുരൈ, സേലം, വെല്ലൂര്‍, തിരുപ്പൂര്‍,തിരുനല്‍വേലി, എന്നിവിടങ്ങളില്‍ ഈ ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണ വില. ഇന്ത്യന്‍ നഗരങ്ങളില്‍ കുറഞ്ഞ വില പവന് 43,320 രൂപയാണ്. മുംബൈ, ബംഗളൂരു, ഹൈദരാബാദ്, കേരളം, പൂനെ, തുടങ്ങിയ ഇടങ്ങളില്‍ ഈ നിലയില്‍ ഒരു പവന് വാങ്ങാം.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
