സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് നിരാശ നൽകുന്ന വാർത്തകളാണ് വില സംബന്ധിച്ച് പുറത്തു വരുന്നത്. വെള്ളിയാഴ്ച കേരളത്തിലെ സ്വർണ വിലയിൽ മാറ്റമില്ല. വ്യാഴാഴ്ച കുറിച്ച പവന് 44,000 രൂപ എന്ന നിലവാരത്തിലാണ് വെള്ളിയാഴ്ചയും കേരളത്തിൽ സ്വർണം വ്യാപാരം നടക്കുന്നത്. ഗ്രാമിന് 5,500 രൂപയാണ് കേരള വിപണിയിലെ വില.
ജൂലായിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്കാണിത്. ജൂലായ് മൂന്നിന് രേഖപ്പെടുത്തിയ 43,240 രൂപ/ പവൻ ആണ് കേരളത്തിലെ കുറഞ്ഞ നിരക്ക്. രണ്ട് ദിവസത്തെ വർധനവിന് ശേഷമാണ് സ്വർണ വില സ്ഥിരത പുലർത്തുന്നത്. വില ഉയർന്ന നിരക്കിൽ തുടരുന്നതിനാൽ സ്വർണം വാങ്ങുന്നത് സാധാരണക്കാരെ സംബന്ധിച്ച് വലിയ പ്രയാസമാണുണ്ടാക്കുന്നത്. ഇതിനുള്ളൊരു പോം വഴി ചുവടെ വിശദമാക്കാം
ആഗോള വിപണിയിൽ നേട്ടത്തിൽ
ഫെഡറൽ റിസർവ് ഉടൻ പലിശ നിരക്ക് വർധനവിലേക്ക് കടക്കില്ലെന്ന വാർത്തകൾ യുഎസ് ഡോളറിനെ ഒരു വർഷത്തിലേറെ താഴ്ന്ന നിലയിലേക്ക് എത്തിച്ചതിനാൽ ആഗോള വിപണിയിൽ സ്വർണ വിലയിൽ മുന്നേറ്റമുണ്ടായി. സ്‌പോട്ട് ഗോൾഡ് ഔൺസിന് 1,962.51 ഡോളർ എന്ന നിലയാലാണ്. ഈ വാരത്തിൽ 2 ശതമാനം നേട്ടമാണ് സ്വർണ വിലയിലുണ്ടായത്. ഏപ്രിലിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിവാര നേട്ടമാണിത്. ഡോളർ ഇടിയുന്നത് രൂപയിൽ സ്വർണം വാങ്ങുന്നവർക്ക് ആശ്വാസമാണ്.

ഡോളർ ഇടിയുന്നു
ഡോളർ സൂചിക 2022 ഏപ്രിലിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തിയതോടെ മറ്റു കറൻസികളിൽ സ്വർണം വാങ്ങുന്നവർക്ക് സ്വർണം ചെലവ് കുറഞ്ഞതാകും. യുഎസ് ജൂണിലെ പണപ്പെരുപ്പ കണക്കുകൾ പ്രതീക്ഷിച്ചതിലും താഴ്ന്നതിനെത്തുടർന്ന് ഡോളർ 15 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഡോളർ സൂചിക 99.64 നിലവാരത്തിലാണുള്ളത്.
ആഭ്യന്തര ഇക്വിറ്റികളിലേക്കുള്ള വിദേശ നിക്ഷേപകരുടെ ഒഴുക്കും ഡോളർ ഇടിയുന്നതും കാരണം രൂപ വെള്ളിയാഴ്ച ഡോളറിനെതിരെ 13 പൈസ ഉയർന്നു. ഒരു ഡോളറിന് 81.94 എന്ന നിരക്കിലാണ് രൂപ വ്യാപാരം ആരംഭിച്ചത്. രൂപ ശക്തിപ്പെടുന്നത് സ്വർണം, വാങ്ങുന്നവർക്ക് ചെലവ് കുറഞ്ഞതാക്കും.
സാധാരണക്കാരന് സ്വർണ സമ്പാദ്യ പദ്ധതികൾ
സ്വർണ വില ഉയരുന്ന ഘട്ടത്തിൽ സാധാരണക്കാരനെ സ്വർണം വാങ്ങുന്നതിന് സഹായിക്കുന്ന സ്വർണ സമ്പാദ്യ പദ്ധതികൾ. ജുവലറികളിൽ നിന്ന് ഈ പദ്ധതിയിൽ ചേരാം. ഗോൾഡ് സേവിംഗ്സ് സ്കീമിൽ, തിരഞ്ഞെടുത്ത കാലയളവിലേക്ക് മാസത്തിൽ നിശ്ചിത തുക നിക്ഷേപിക്കുകയും കാലാവധിയിൽ പണത്തിന് തുല്യമായ മൂല്യത്തിൽ അതേ ജുവലറിയിൽ നിന്ന് സ്വർണം വാങ്ങാനും സാധിക്കും.
പ്രതിമാസം 500 രൂപ മുതല്‍, 500 രൂപയുടെ ഗുണിതങ്ങളായും സ്വര്‍ണ സമ്പാദ്യ പദ്ധതികളില്‍ നിക്ഷേപിക്കാം. മാസത്തില്‍ അടയ്ക്കുന്ന തുക അക്കൗണ്ടില്‍ വരവ് വെയ്ക്കും. പദ്ധതിയുടെ ഗുണങ്ങൾ പരിശോധിക്കാം.
* കാലാവധിയെത്തുന്ന സമയത്ത് ഈ തുക ഉപയോഗിച്ച് ജുവലറികളില്‍ നിന്ന് സ്വര്‍ണം വാങ്ങാന്‍ സാധിക്കും.
* പണിക്കൂലി ഇല്ലാതെ സ്വര്‍ണം വാങ്ങാന്‍ ജുവലറികള്‍ അവസരം ഒരുക്കുന്നു. നിശ്ചിത ശതമാനം വരെയുള്ള പണിക്കൂലിയാണ് ഒഴിവാക്കി നല്‍കുക.
* കാലാവധിയെത്തുന്ന ദിവസത്തെ വിലയിലാണ് സ്വര്‍ണം വാങ്ങേണ്ടത്. കാലാവധി എത്തി നിശ്ചിത ദിവസത്തിനുള്ളില്‍ സ്വര്‍ണം വാങ്ങണമെന്ന് ജുവലറികള്‍ നിര്‍ദ്ദേശം വെയ്ക്കാറുണ്ട്. സ്വർണം വാങ്ങാനുള്ള പണം ഒന്നിച്ചെടുക്കാൻ സാധിക്കാത്തവർക്ക് ഈ രീതി ഉപയോഗിക്കാം.
More From GoodReturns

ഇന്ന് അവസാനിക്കുന്ന മ്യൂച്വൽ ഫണ്ട് എൻഎഫ്ഒകൾ: നിക്ഷേപകർക്ക് അവസാന അവസരം!

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം



Click it and Unblock the Notifications