ജൂലായ് 13 ന് മാസത്തിലെ ഉയർന്ന വിലയിലെത്തിയ സ്വർണ വിലയിൽ തുടർച്ചയായ രണ്ടാം ദിവസത്തിലും മാറ്റമില്ല. കേരള വിപണിയിൽ സ്വർണ വില ഉയർന്നു നിൽക്കുന്നതിനാൽ, ശനിയാഴ്ച പവന് 44,000 രൂപ നൽകണം. ഗ്രാമിന് 5,500 രൂപയാണ് കേരള വിപണിയിലെ വില. രണ്ട് ദിവസത്തെ വർധനവിന് ശേഷമാണ് സ്വർണ വില സ്ഥിരത പുലർത്തുന്നത്.
ആഗോള വിപണിയിലെ സാഹചര്യങ്ങളാണ് കേരളത്തിലും വില ഉയർത്തുന്നത്. ജൂലായിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്കാണിത്. ജൂലായ് മൂന്നിന് രേഖപ്പെടുത്തിയ 43,240 രൂപ/ പവൻ ആണ് കേരളത്തിലെ കുറഞ്ഞ നിരക്ക്.
ജൂലായ് മാസത്തിലെ സ്വർണ വില
ഏറ്റകുറച്ചലിന്റെ ഗ്രാഫ് ജൂലായിലെ സ്വർണ വിലയിൽ കാണാം. ജൂലായ് 1 ന് പവന് 160 രൂപ കൂടി 43,320 രൂപയിലാണ് സ്വർണ വില മാസം തുടങ്ങിയത്. ജൂലായ് 6ന് 80 രൂപ കൂടി 43,400 രൂപയിലെത്തിയ വില ഏഴിന് വെള്ളിയാഴ്ച 80 രൂപ കുറഞ്ഞ് 43,320 രൂപയിലേക്ക് വീണ്ടുമെത്തി. പിന്നീടാണ് വില വർധനവ് തുടങ്ങിത്.

എട്ടാം തീയതി 320 രൂപയുടെ വമ്പൻ മുന്നേറ്റം. സ്വർണ വില 43,640 രൂപയിലെത്തി. 9-ാം തീയതി മാറ്റമില്ലാതെ തുടർന്ന് 10-ാം തീയതി 80 രൂപ കുറഞ്ഞ ശേഷം 12 നാണ് 160 രൂപ വർധിച്ചത്. ജൂലായ് 13 ന് 280 രൂപ വർധിച്ചാണ് 44,000 രൂപയിലെത്തിയത്.
സ്വർണ വില 2023 ൽ
ഡോളറിന്റെ വില ഉയർന്നതും യുഎസ് വിപണിയെ അനിശ്ചിതത്വങ്ങളുമാണ് ഈ വർഷം സ്വർണ വിലയെ ഇടിച്ചത്. അതോടൊപ്പം പണപ്പെരുപ്പം, സാമ്പത്തിക അനിശ്ചിതത്വം, യുദ്ധ ആശങ്കകൾ എന്നിവ സ്വർണ വിലയിൽ മുന്നേറ്റമുണ്ടാക്കി. 2023 മേയ് 4 നാണ് സ്വർണ വില അന്താരാഷ്ട്ര വിപണിയിൽ മൂന്ന് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയത്.
ട്രോയ് ഔൺസിന് 2,085.4 ഡോളറിലായിരുന്നു സ്വർണ വില. ഇതേതുടർന്ന് മേയ് 5 ന് കേരള വിപണിയിൽ പവന് 45,760 രൂപ എന്ന സർവകാല റെക്കോഡ് റെക്കോർഡ് വിലയിലെത്തിയിരുന്നു. യുഎസ് ബാങ്കിംഗ് മേഖലയിലെ പ്രതിസന്ധിയാണ് ഈ തലത്തിലേക്ക് എത്തിച്ചത്.
സ്വർണ വില ഉയരും
പണപ്പെരുപ്പം കുറഞ്ഞു വരുമ്പോൾ നിരക്കുകൾ കുറയ്ക്കാൻ ഫെഡ് റിസർവ് തയ്യാറായേക്കാം. ഇത് സ്വർണ വിലയിൽ മുന്നേറ്റത്തിന് കാരണമാകും. എന്നാൽ, എൽ നിനോ ആഗോള വളർച്ചയിലും പണപ്പെരുപ്പത്തിലും ആശങ്ക നിലനിർത്തുന്നുണ്ടെന്നതിനാൽ 2023 ന്റെ രണ്ടാം പകുതിയിൽ ഇത് ഭക്ഷ്യ വിലക്കയറ്റത്തിന് കാരണമായേക്കാമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അനുമാനം.
പണപ്പെരുപ്പ സാധ്യത തുടർ മാസങ്ങളിൽ നിരക്ക് വർധനവിന് ഫെഡറൽ റിസർവിനെ നിർബന്ധമാക്കും. 2023-ൽ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകൾ മങ്ങുന്നുവെങ്കിലും, ഫെഡറൽ റിസർവ് പലിശ നിരക്കിൽ തൽസ്ഥിതി തുടരുന്നത് ഡോളർ സൂചികയിലും ട്രഷറി യീൽഡിലും ഇടിവിന് കാരണമായേക്കാവുന്നതിനാൽ സ്വർണ വില ആറ് മാസത്തേക്ക് ഉയർന്ന് നിൽക്കുമെന്നാണ് കൊട്ടക് സെക്യൂരിറ്റീസ് കമ്മോഡിറ്റി റിസർച്ച് തലവൻ രവീന്ദ്ര വി റാവുവിന്റെ നിഗമനം.
മറ്റു നഗരങ്ങളിലെ വില (പവൻ)
ചെന്നൈ- 44,360 രൂപ
മുംബൈ- 44,000 രൂപ
ഡല്‍ഹി- 44,120 രൂപ
കൊല്‍ക്കത്ത- 44,000 രൂപ
ബംഗളൂരു- 44,000 രൂപ
വഡോദര- 44040 രൂപ
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
