ഓണത്തിനും വിവാഹങ്ങൾക്കുമായി സ്വർണം വാങ്ങാനിരിക്കുന്നവർക്ക് ആശങ്ക ഉയർത്തിയതായിരുന്നു കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായുള്ള സ്വർണ വില വർധനവ്. സ്വർണ വിലയിൽ കുറവില്ലെങ്കിലും നേരിയ ആശ്വാസം നൽകി സ്വർണവില മാറ്റമില്ലാതെ തുടരുകയാണ്. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണ വില ഒരേ നിലയിൽ തുടരുന്നത്. ശനിയാഴ്ച പവന് 43,600 രൂപയാണ് കേരളത്തിലെ സ്വർണ വില. ഒരു ഗ്രാം സ്വർണത്തിന് 5,450 രൂപ നൽകണം. വ്യാഴാഴ്ചയാണ് സ്വർണ വില ഈ നിലവാരത്തിലെത്തിയത്.
ഈ വാരം വർധിച്ചത് 320 രൂപ
കഴിഞ്ഞ വാരം ഇടിവിലായിരുന്ന സ്വർണ വിലയിൽ ഈ ആഴ്ച മുന്നേറ്റമുണ്ടായി. വില കുറയാതിരുന്ന ഈ വാരം 320 രൂപയാണ് സ്വർണ വിലയിലുണ്ടായ മുന്നേറ്റം. ആദ്യ ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണ വില തുടർന്നുള്ള മൂന്ന് ദിവസങ്ങളിലും മുന്നേറി. ചൊവ്വാഴ്ചയും ബുധനാഴ്ചയും 80 രൂപ വീതവും വ്യാഴാഴ്ച 160 രൂപയുമാണ് സ്വർണ വിലയിൽ വർധിച്ചത്.
സ്വർണ വില ഉയർന്ന മൂന്ന് ദിവസങ്ങളിലായി 320 രൂപയാണ് കേരളത്തില്‍ സ്വര്‍ണ വിലയിലുണ്ടായ മുന്നേറ്റം. ഈ ആഴ്ചയിലെ ആദ്യ ദിനം ഓഗസ്റ്റ് 21 ന് 43,280 രൂപയിലായിരുന്നു സ്വര്‍ണവില.

ചൊവ്വാഴ്ച 43,360 രൂപയിലും ബുധനാഴ്ച 43,440 രൂപയിലുമായിരുന്നു സ്വര്‍ണ വില. ഓഗസ്റ്റ് മാസത്തിലെ ഏറ്റവും താഴ്ന്ന വിലയില്‍ നിന്നാണ് സ്വര്‍ണ വില ഉയരാന്‍ തുടങ്ങിയത്. ഓഗസ്റ്റിലെ ആദ്യ ദിവസങ്ങളിൽ സ്വർണ വില 44,000 രപ നിലവാരത്തിലായിരുന്നു. ഓഗസ്റ്റ് ഒന്നിന് രേഖപ്പെടുത്തിയ 44,320 രൂപയാണ് മാസത്തിലെ ഉയർന്ന നിരക്ക്.
സ്വർണ വില കുറയുമോ?
ആഗോള വിപണിയിലെ ചലനങ്ങളാണ് ആഭ്യന്തര വിപണിയിലെ സ്വർണ വിലയെ സ്വാധീനിക്കുന്നത്. ആഗോള വിപണിയിൽ ഡോളറും അമേരിക്കൻ ട്രഷറി യീൽഡും ഉയരുമ്പോഴാണ് സ്വർണ വില കുറയുന്നത്. ജാക്സൺ ഹോൾ സിംപോയിസത്തിൽ ഫെഡറൽ റിസർവ് ചെയർ ജെറോം പവൽ കൂടുതൽ പലിശ നിരക്ക് വർധനവിന്റെ സാധ്യത തുറന്നതിന് പിന്നാലെ ആഗോള വിപണിയിൽ സ്വർണ വില ഇടിയുകയാണ് ഉണ്ടായത്.
സ്‌പോട്ട് ഗോൾഡ് 0.4 ശതമാനം ഇടിഞ്ഞ് ഔൺസിന് 1,910.31 ഡോളറിലെത്തി. ഡോളറും 10 വർഷത്തെ ട്രഷറി യീൽഡും ഉയർന്നു. ഇതാണ് സ്വർണ വില ഇടിച്ചത്. അതിനാൽ വരുന്ന മാസങ്ങളിലും ഇടിവ് പ്രതീക്ഷിക്കാം.
രൂപ ഇടിയുന്നത് ഭീഷണി
പലിശ നിരക്ക് വർധനവ് തുടരുകയും ഡോളറും ട്രഷറി യീൽഡും ഉയരുകയും ചെയ്താൽ വരും മാസങ്ങളിലും സ്വർണ വില ഇടിയാൻ സാധ്യതയുണ്ട്. ഡോളർ ശക്തമാകുന്നതിനൊപ്പം രൂപ ഇടിയുന്നതിനാൽ കേരള വിപണിയിൽ വലിയ വിലകുറവ് പ്രതീക്ഷിക്കാനും സാധിക്കില്ല.
മേയ് മാസത്തിൽ ആഗോള വിപണിയിൽ 2077 ഡോളറിലേക്ക് ഔൺസ് ഗോൾഡ് നിരക്കെത്തുകയും ചെയ്തപ്പോൾ 45,770 രൂപ എന്ന സർവകാല റെക്കോർഡിലേക്ക് സ്വർണ വില എത്തിയിരുന്നു. ഇവിടെ നിന്ന് ഔൺസിന് 1,880 ഡോളറിലേക്ക് സ്വർണ വില വീണപ്പോഴും 2,490 രൂപയുടെ വ്യത്യാസം മാത്രമാണ് മലയാളിക്ക് അനുഭവപ്പെട്ടത്.
More From GoodReturns

സ്വർണവിലയിൽ മാറ്റം: ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

ദുബായിൽ സ്വർണവിലയിൽ മാറ്റമില്ല; നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വാതന്ത്ര്യദിനത്തിൽ സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ദുബായിൽ സ്വർണവില കുറവ്: കേരളത്തെ അപേക്ഷിച്ച് ഗ്രാമിന് ലാഭം 1500 രൂപയിലേറെ!

സ്വർണ്ണവില കുതിക്കുന്നു: കേരളത്തിൽ പവൻ വില ഒരു ലക്ഷം കടന്നു, വിപണിയിലെ ഞെട്ടിക്കുന്ന മാറ്റങ്ങൾ

ദുബായിൽ സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തെക്കാൾ ലാഭകരമാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ!

യുഎഇയിൽ സ്വർണവില കുറവ്: നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുമ്പോൾ ഈ കസ്റ്റംസ് നിയമങ്ങൾ അറിഞ്ഞിരിക്കണം!

ദുബായിൽ നിന്ന് സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കാൻ: ലാഭകരമായ പർച്ചേസിന് ഈ കാര്യങ്ങൾ അറിയൂ

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

ദുബായിൽ സ്വർണം വാങ്ങാൻ സുവർണാവസരം: കേരളത്തേക്കാൾ 11,000 രൂപ ലാഭം, പ്രവാസികൾ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications