ആഭരണ പ്രേമികളെ വീണ്ടും കൊതിപ്പിക്കുകയാണ് സ്വർണം. കഴിഞ്ഞ മൂന്ന് ദിവസം തുടർച്ചയായി വർധിച്ച സ്വർണ വില വീണ്ടും കുറഞ്ഞു. വില വീണ്ടും ഉയരാനുള്ള സാധ്യതയുണ്ടെന്ന് കരുതിയപ്പോഴാണ് സ്വർണവില കുറഞ്ഞത്. എന്തായാലും വിവാഹ ആവശ്യങ്ങള്‍ക്കും മറ്റ് ആഘോഷങ്ങൾക്കുമായി സ്വര്‍ണം വാങ്ങാന്‍ ഉദ്ദേശിക്കുന്നവർക്ക് ആശ്വാസം പകരുന്നതാണ് വില കുറയൽ. അഡ്വാൻസ് ബുക്കിംങ്ങ് ചെയ്യുന്നതും നല്ലതാണ്. അതേ സമയം സ്വർണ വിലയുടെ ഈ ഇടിവ് വരും ദിവസങ്ങളിലും തുടരുമെന്ന കാര്യത്തിൽ ഒരു ഉറപ്പുമില്ല.
ഇന്നത്തെ വില
കഴിഞ്ഞ 5 ദിവസത്തിനിടെ 440 രൂപയിലധികമാണ് ഒരു പവൻ സ്വർണത്തിന് കൂടിയത്. 200 രൂപ ഇന്നലെ മാത്രം സ്വർണത്തിന് വർധിച്ചു. അതോടെ 45960 രൂപയാണ് തിങ്കളാഴ്ച സ്വർണ വ്യാപാരം നടന്നത്. 5745 രൂപയാണ് ഒരു ഗ്രാമിന്റെ വില. എന്നാൽ ചൊവ്വാഴ്ച സ്വർണം പവന് 80 രൂപ കുറഞ്ഞു.
45,880 രൂപ നിരക്കിലാണ് ചൊവ്വാഴ്ച സ്വർണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5735 രൂപയിലെത്തി.

ആഗോള സ്വർണ വില
കഴിഞ്ഞ വാരത്തിൽ നിർണായക നിലയായ 2000 ഡോളറിന് താഴേക്ക് സ്വർണ്ണവില ഇറങ്ങിയിരുന്നു. കൂടുതൽ ഇടിവുണ്ടാകുമെന്ന് കരുതിയെങ്കിലും വൈകാതെ തന്നെ 2000 ഡോളർ മറികടന്ന് തിരിച്ചു കയറ്റം നടത്താൻ സ്വർണ്ണത്തിന് സാധിച്ചു. അന്താരാഷ്ട്ര സ്വർണം ട്രോയ് ഔൺസിന് 2,019 ഡോളറിലാണ് ഇന്നലെ വ്യാപാരം നടന്നത്. എന്നാൽ ഇന്ന് 7 ഡോളർ കുറഞ്ഞ് 2012.99 ഡോളർ എന്നതാണ് നിലവാരം.
ഫെബ്രുവരിയിലെ വില
46520 രൂപയായിരുന്നു ഫെബ്രുവരി 1ലെ സ്വർണ വില. ഫെബ്രുവരി 2 ആം തിയ്യതി രേഖപ്പെടുത്തിയ 46640 രൂപയാണ് ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന സ്വർണ വില. എന്നാൽ പിന്നിടുള്ള ദിവസങ്ങളിൽ വില കുറഞ്ഞു. 46480 രൂപയായിരുന്നു മൂന്നാം തീയ്യതിയിലെ വില. ആറാം തീയ്യതി 46200 രൂപയിലേക്ക് സ്വർണ വില കുറഞ്ഞു. 10 ആം തീയ്യതി 46,160 രൂപയായിരുന്നു വില. 12 ആം തീയ്യതി വരെ ഇതേ വിലയിലാണ് സ്വർണ വ്യാപാരം നടന്നത്.
13 ആം തീയ്യതി 46080 രൂപയിലാണ് സ്വർണ വ്യാപാരം നടന്നത്. 15 ആം തിയ്യതിയാണ് ഫെബ്രുവരി മാസത്തെ ഏറ്റവും കുറഞ്ഞ വില സ്വർണത്തിന് രേഖപ്പെടുത്തിയത്, 45520 രൂപ. അതായത് പവന് 1120 രൂപയോളം കുറഞ്ഞതിന് ശേഷമാണ് വില വീണ്ടും ഉയരാൻ തുടങ്ങിയത്. 16 ആം തീയ്യതി 45680 രൂപയിലേക്കും 17 ആം തീയ്യതി 45760 രൂപയിലേക്കും സ്വർണ വില ഉയർന്നു.
ഉയർന്ന വില ജനുവരിയിൽ
ജനുവരി 2 ആം തീയ്യതിയാണ് സ്വർണത്തിന് 2024ലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. 47000 രൂപയായിരുന്നു ജനുവരി 2ന് ഒരു പവൻ സ്വർണത്തിന്റെ വില. ആ വിലയുമായി താരതമ്യം ചെയ്യുമ്പോൾ 11 20 രൂപ വരെ ഇതുവരെ കുറഞ്ഞു എന്നത് ആശ്വാസം പകരുന്ന കാര്യമാണ്.
റിസ്ക്കെടുക്കാൻ റെഡിയാണോ, നിക്ഷേപത്തിലൂടെ വരുമാനം ഇരട്ടിയാക്കാം,എഫ്ഡിയെക്കാൾ ലാഭം മ്യൂച്വൽ ഫണ്ട്,നോക്കുന്നോ
ഗോൾഡ് അഡ്വാൻസ് ബുക്കിംഗ്
സ്വർണ വില കുറയുന്നത് വാങ്ങാനുള്ള അവസരമായി ഉപയോഗപ്പെടുത്തുന്നവർക്ക് ഗോൾഡ് അഡ്വാൻസ് ബുക്കിംഗ് ഉപയോഗപ്പെടുത്താം. മുഴുവൻ തുക ചെലവാക്കാതെ കുറഞ്ഞ വിലയിൽ സ്വർണം ബുക്കക് ചെയ്തിടാനുള്ള മാർഗമാണിത്. വിവാഹത്തിന് ഒരുങ്ങുന്നവർക്ക് അഡ്വാൻസ് ബുക്കിംഗ് ഏറെ പ്രയോജനം ചെയ്യും. ഇന്നത്തെ കുറഞ്ഞ വിലയിൽ സ്വർണം ബുക്ക് ചെയ്യാനും ആവശ്യ വില ഉയർന്നാൽ കുറഞ്ഞ വിലയിൽ വാങ്ങാനും ഉപകരിക്കും. അഡ്വാൻസ് ബുക്കിംഗിന് സ്വർണ വിലയുടെ നിശ്ചിത ശതമാനം ജുവലറികൾ അഡ്വാൻസ് ബുക്കിംഗ് ചാർജായി ഈടാക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications