അല്ലിക്ക് ആഭരണം വാങ്ങാൻ പോയ ഗംഗയുടെ മാനസികാവസ്ഥയിലാണ് മലയാളികൾ മുഴുവൻ. എല്ലാ ദിവസവും മാറിമറിയുന്ന സ്വർണ വിലയാണ് ഇതിന് കാരണം. ഇന്നലെ കുറഞ്ഞെങ്കിൽ നാളെ കൂടും. മറ്റന്നാൾ കുറയും. അങ്ങനെ ഏറിയും കുറഞ്ഞും എന്നും മാറുകയാണ് സ്വർണ വില. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന ചാഞ്ചാട്ടങ്ങളാണ് കേരള വിപണിയിലും പ്രതിഫലിക്കുന്നത്.
ഇന്നത്തെ സ്വർണ വില
46160 രൂപയായിരുന്നു ശനിയാഴ്ച ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 5770 രൂപ. വെള്ളിയാഴ്ചയിൽ നിന്നും 160 രൂപ പവന് ശനിയാഴ്ച വർധിച്ചിരുന്നു.

തിങ്കളാഴ്ച വില ഇടിവോടു കൂടിയാണ് സ്വർണ വിപണി ആരംഭിക്കുന്നത്. 80 രൂപയാണ് ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്. അതോടെ സ്വർണ വില പവന് 46080 രൂപയിലേക്കെത്തി. ഗ്രാമിന് 10 രൂപ കുറഞ്ഞു. 5760 രൂപയാണ് ഗ്രാമിന്റെ വി.
അന്താരാഷ്ട്ര വിപണി
അന്താരാഷ്ട്ര സ്വർണ്ണം നേട്ടത്തിലാണ് വാരാന്ത്യത്തിൽ വ്യാപാരം അവസാനിപ്പിച്ചിരിക്കുന്നത്. ട്രോയ് ഔൺസിന് 10.60 ഡോളർ വർധിച്ച് 2035.57 ഡോളർ എന്ന നിലവാരത്തിലെത്തിയിരുന്നു. എന്നാൽ തിങ്കളാഴ്ച ട്രോയ് ഔൺസിന് 4 ഡോളർ കുറഞ്ഞു. 2031.80 ഡോളർ എന്ന നിലവാരത്തിലാണ് ഇന്നത്തെ വിപണി.
മാറി മറിഞ്ഞ് ഫെബ്രുവരിയിലെ വില
ഫെബ്രുവരി അവസാന വാരത്തിലെത്തുമ്പോഴും ആഭരണ പ്രേമികൾക്ക് ആശ്വസിക്കാൻ വകയില്ല. പവന്റെ വില 46000 മുകളിൽ തന്നെയാണ്. 46520 രൂപയായിരുന്നു ഫെബ്രുവരി ഒന്നിലെ സ്വർണ വില. 46640 രൂപയോടെ രണ്ടാം തീയ്യതി വിപണി ആരംഭിച്ചു. ഇതാണ് ഫെബ്രുവരി മാസത്തെ ഏറ്റവും ഉയർന്ന വില. പിന്നീടുള്ള ദിവസങ്ങളിലും സ്വർണ വില ഏറിയും കുറഞ്ഞും മുന്നോട്ട് പോയി. അഞ്ചാം തീയ്യതി 46360 ലേക്കും ആറാം തീയ്യതി 46200 രൂപയിലേക്കും സ്വർണ വില കുറഞ്ഞു. 46400 രൂപയിലാണ് ഏഴാം തീയ്യതിയും 8 ആം തീയ്യതിയും സ്വർണ വ്യാപാരം നടന്നത്. 15 ആം തിയ്യതിയാണ് ഫെബ്രുവരി മാസത്തെ ഏറ്റവും കുറഞ്ഞ വില സ്വർണത്തിന് രേഖപ്പെടുത്തിയത്, 45520 രൂപ.
കോടികളുടെ കിലുക്കവുമായി ബംബർ ഐപിഒ; ഓഹരി വില 87 രൂപ മുതൽ, നേട്ടം കൊയ്യാൻ തയ്യാറല്ലേ
21 ആം തിയ്യതിയാണ് സ്വർണ വില വീണ്ടും 46000 കടന്നത്. പിന്നീട് പവന്റെ വില 46000 ൽ താഴ്ന്നിട്ടില്ല.
ഏറ്റവും ഉയർന്ന വില ഡിസംബറിൽ
ജനുവരി 2 ആം തീയ്യതിയാണ് സ്വർണത്തിന് 2024ലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. 47000 രൂപയായിരുന്നു ജനുവരി 2ന് ഒരു പവൻ സ്വർണത്തിന്റെ വില.
2023 ഡിസംബർ 27 നാണ് സ്വർണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. അന്ന് ഒരു പവന് 47,120 രൂപയിലേക്കാണ് വില ഉയർന്നത്. ഗ്രാമിന് 5890 രൂപയായിരുന്നു. ഡിസംബർ 4ലെ വില 47080 രൂപയാണ് ഇതുവരെയുള്ള രണ്ടാമത്തെ ഉയർന്ന വിലനിലവാരം.
ഒരു പവൻ വാങ്ങാൻ 50000
ഇന്നത്തെ ഒരു ഗ്രാമിന്റെ വില വെച്ച് നോക്കുകയാണെങ്കിൽ 5% പണിക്കൂലിയിലുള്ള ആഭരണങ്ങൾക്ക് ഹാൾ മാർക്കിങ്, ജിഎസ്ടി തുടങ്ങിയവ ഉൾപ്പെടെയുള്ള ചാർജ് കൂടി ചേർത്താൽ ഒരു പവൻ വാങ്ങാൻ ഏകദേശം 50,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടിവരും.
നിലവില്‍ വിലയില്‍ നേരിയ കുറവുണ്ടായെങ്കിലും വരും ദിവസങ്ങളില്‍ സ്വർണം തിരിച്ച് കയറുമെന്ന് തന്നെയാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണ്ടുന്നത്.
സ്വർണം സുരക്ഷിതം തന്നെ
ആഗോള തലത്തിൽ അനിശ്ചിതാവസ്ഥകൾ ഉടലെടുക്കുമ്പോഴൊക്കെ നിക്ഷേപകർക്ക് ആശ്രയിക്കാൻ സാധിക്കുന്ന സുരക്ഷിത ആസ്തിയാണ് സ്വർണ്ണം. സ്വർണ നിക്ഷേപത്തിൽ വർധനവുണ്ടാവുകയും ചെയ്യുന്നുണ്ട്.
സ്വർണത്തിലെ നിക്ഷേപം
സ്വർണാഭരണങ്ങളായും നാണയങ്ങൾ, ബിസ്‌ക്കറ്റുകൾ, ബാറുകൾ എന്നിവയുടെ രൂപത്തിലും ആകാം. ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ വഴിയോ ഗോൾഡ് എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകൾ വഴിയോ ഇത് ചെയ്യാവുന്നതാണ്. എന്നാൽ സ്വർണം വാങ്ങുന്നതിന് മുമ്പ് അതിന്റെ ഭാരവും പരിശുദ്ധിയും ഉറപ്പാക്കുകയും ബിഐഎസ്മാർക്ക് സാക്ഷ്യപ്പെടുത്താത്ത സ്വർണം വാങ്ങുന്നത് ഒഴിവാക്കുകയും വേണം
വില കൂടുന്നത് എപ്പോൾ
പണപ്പെരുപ്പത്തിന്റെ തോത് ഉയരുമ്പോഴെല്ലാം സ്വർണവില കൂടും. പണപ്പെരുപ്പത്തിനെതിരായ സംരക്ഷണത്തിനുള്ള ഒരു ഉപകരണമായി സ്വർണ്ണം കണക്കാക്കപ്പെടുന്നു. അതായത് പണപ്പെരുപ്പ സമയത്ത് അതിന്റെ മൂല്യത്തിൽ വളരെ വലിയ ചാഞ്ചാട്ടമുണ്ടാവില്ല. അതിനാൽ, പണപ്പെരുപ്പ സമയത്ത് സ്വർണത്തിന് കറൻസിയേക്കാൾ കൂടുതൽ ഡിമാൻഡ് ഉണ്ട്. ഉയർന്ന ഡിമാൻഡ് കാരണം സ്വർണ വില ഉയരുകയും ചെയ്യും.


Click it and Unblock the Notifications