വില കുറയുകയല്ലേ, ഇനിയും കുറയട്ടെ എന്ന് കരുതിയവര്‍ക്ക് കിട്ടിയത് നല്ല പണി തന്നെ. ഇടിവിന് വിരമാമിട്ട് സ്വര്‍ണ വില അതിവേഗത്തിലാണ് തിരികെ കയറുന്നത്. രണ്ട് ദിവസങ്ങളിലായി തുടങ്ങിയ വിലകയറ്റത്തില്‍ ഇതുവരെ 280 രൂപ വര്‍ധിച്ചു. ശനിയാഴ്ചയും സ്വര്‍ണ വില വര്‍ധിച്ചതോടെ പവന് 42,200 രൂപയിലാണ് കേരളത്തിലെ സ്വര്‍ണ വില. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 5,275 രൂപയിലെത്തി.
ഒക്ടോബറിലെ ആദ്യ ആഴ്ച അവസാനിക്കുമ്പോള്‍ 480 രൂപ ഇടിവിലാണ് സ്വര്‍ണം. ആദ്യ ദിവസം 42,680 രൂപയിലായിരുന്നു സ്വര്‍ണ വില. രണ്ടാം ദിവസം 120 രൂപ കുറഞ്ഞ് 42,560 രൂപയും മൂന്നാം തീയതി 480 രൂപ കുറഞ്ഞ് 42,080 രൂപയിലേക്കും സ്വര്‍ണ വില എത്തിയിരുന്നു. നാലാം തീയതി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വില അഞ്ചാം തീയതി 160 രൂപ കുറഞ്ഞ് 41,920 രൂപയിലേക്ക് വീണിരുന്നു.
വെള്ളിയാഴ്ച 80 രൂപ വര്‍ധിച്ച് 42,000 രൂപ നിലവാരം തിരികെ പിടിച്ച സ്വര്‍ണം ശനിയാഴ്ചയും വില വര്‍ധിച്ചു. 42,200 രൂപയിലെത്തിയതോടെ ഈ വാരം 480 രൂപയുടെ കുറവാണ് സ്വര്‍ണ വിലയില്‍ കാണാനുള്ളത്.

ഇനിയും വില ഇടിയുമോ
സ്വർണ വില ആകർഷകമായ നിരക്കിലെത്തിയെങ്കിലും ഇനിയും കുറയുമോ എന്നാണ് ആഭരണം വാങ്ങാനിരിക്കുന്നവർക്കിടയിലെ ചോദ്യം. കേരളത്തിൽ വലിയ വാങ്ങലുകൾ നടക്കുന്ന വിവാഹ സീസൺ അടുത്തതിനാൽ സ്വർണം വാങ്ങാനിരിക്കുന്നവർ ധാരളമാണ്. വില നിർണയിക്കുന്നതിലെ പ്രധാന ഘടകം ആഗോള വിപണിയിലെ സ്വർണ വിലയാണ്. യുഎസ് ഡോളറും യുഎസ് ബോണ്ട് യീൽഡും റെക്കോർഡ് ഉയർന്ന നിലവാരത്തിൽ നിന്ന് താഴെ വന്നതോടെ അന്താരാഷ്‌ട്ര കമ്മോഡിറ്റി വിപണിയിൽ സ്പോട്ട്ഗോൾഡ് ഔൺസിന് 1,832.50 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ആഴ്‌ചയുടെ അവസാനത്തിൽ തിരികെ വരുന്നതിന് മുൻപ് 1,800 ഡോളർ നിലവാരത്തിലേക്ക് വീണ് സ്വർണം ഏഴ് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരുന്നു. യുഎസ് ഡോളർ സൂചിക ശക്തിപ്പെടുന്നതും 16 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 4.884 ശതമാനത്തിൽ എത്തിയതും ഇടിവിന് കാരണമാണ്.
ബോണ്ട് യീൽഡ് ഉയരുമ്പോൾ നിക്ഷേപകർ തങ്ങളുടെ പണം സ്വർണം പോലുള്ള പലിശ രഹിത ആസ്തികളിൽ നിന്ന് മാറ്റി ബോണ്ടുകളിലേക്ക് നിക്ഷേപിക്കുന്നതാണ് വില ഇടിവിന് കാരണം. ഇത് സ്വർണത്തിന്റെ ഡിമാൻഡ് കുറയ്ക്കുകയും വിലയിൽ ഇടിവുണ്ടാക്കുകയും ചെയ്യുന്നു.
സെപ്റ്റംബറിലെ യുഎസിലെ മികച്ച തൊഴിലവസര ഡാറ്റ, മാനുഫാക്ചറിംഗ് പർച്ചേസിംഗ് മാനേജർമാർ സൂചിക പോലുള്ള പ്രധാന സൂചകങ്ങൾ യുഎസ് ദീർഘകാലത്തേക്ക് ഉയർന്ന പലിശനിരക്ക് നിലനിർത്തുമെന്ന സൂചനയാണ് നൽകുന്നത്. എങ്കിലും സെപ്തംബറിൽ മണിക്കൂറിലെ വരുമാനത്തിൽ ഇടിവ് ഡോളർ സൂചികയെ മയപ്പെടുത്തുന്നതി. ഇത് സ്വർണത്തിന് നേട്ടമായി. അതോടൊപ്പം ആഭ്യന്തര, അന്തർദേശീയ വിപണികളിൽ ഉത്സവ സീസണിന് മുന്നോടിയായി വില ഉയരാനുള്ള സാധ്യത കാണുന്നുണ്ട്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications