ഏത് ദിശയിലേക്ക് നീങ്ങണമെന്ന് ധാരണയില്ലാതെ ചാഞ്ചാടി കളിക്കുകയാണ് സ്വര്‍ണ വില. ആഗോള വിപണിയില്‍ യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്കുമായി ബന്ധപ്പെട്ട ചലനങ്ങളെ പിന്തുടരുകയാണ് സ്വര്‍ണം. ചൊവ്വാഴ്ച ഡോളര്‍ ശക്തമായതോടെ ആഗോള വിപണിയില്‍ സ്വര്‍ണ വില താഴേക്ക് വീണിരുന്നു.
കേരള വിപണിയിലും ചൊവ്വാഴ്ച സ്വർണ വിലയിൽ ഇടിവ് തുടരുകയാണ്. പവന് 80 രൂപ കുറഞ്ഞ് 45,000 രൂപയിലാണ് ചൊവ്വാഴ്ച സ്വർണം വ്യാപാരം നടക്കുന്നത്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5,625 രൂപയാണ് വില. തുടർച്ചയായ മൂന്നാം ദിവസവും സ്വർണ വില ഇടിഞ്ഞതോടെ മാസത്തിലെ താഴ്ന്ന നിലവാരത്തിലാണ് സ്വർണം.
ട്രെൻഡ് താഴേക്ക്
നവംബര്‍ മാസത്തില്‍ കേരള വിപണിയിലെ സ്വര്‍ണ വില ചാഞ്ചാട്ട സ്വഭാവം കാണിക്കുകയാണ്. നവംബറിൽ ആദ്യ ദിവസം 240 രൂപ കുറഞ്ഞ് 45,120 രൂപയിലായിരുന്നു സ്വര്‍ണ വില. തൊട്ടടുത്ത ദിവസം 80 രൂപ വര്‍ധിച്ച് 45,200 രൂപയിലേക്ക് എത്തി. തുടര്‍ച്ചയായ രണ്ടാം ദിവസവും 80 രൂപ വര്‍ധിച്ചതോടെ നവംബർ മൂന്നിന് സ്വർണ വില 45,280 രൂപയിലെത്തി. ഇതാണ് മാസത്തിലെ ഉയർന്ന നിലവാരം.

ഇവിടെ നിന്ന് തുടർച്ചയായ മൂന്ന് ദിവസമാണ് സ്വർണ വില ഇടിഞ്ഞത്. ശനിയാഴ്ച 80 രൂപയാണ് സ്വർണ വിലയിൽ കുറഞ്ഞത്. ശനിയാഴ്ച 45,200 രൂപയിലാണ് സ്വർണ വില വ്യാപാരം നടത്തിയത്. ഞായറാഴ്ച മാറ്റമില്ലതെ തുടർന്ന ശേഷം തിങ്കളാഴ്ച 120 രൂപയാണ് കുറഞ്ഞത്. 45,080 രൂപയാണ് തിങ്കളാഴ്ചയിലെ വില. ഇവിടെ നിന്ന് 80 രൂപ കൂടി കുറഞ്ഞാണ് ചൊവ്വാഴ്ച 45,000 രൂപയിലേക്ക് സ്വർണ വില എത്തിയത്. രണ്ടാഴ്ചയ്ക്കിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്.
ആഗോള വിപണിയിൽ ഇടിവ്
ഡോളർ കുതിച്ചതിനാൽ ചൊവ്വാഴ്ച ആഗോള വിപണിയിലും സ്വർണ വില ഇടിവിലാണ്. ചെയർ ജെറോം പവൽ ഉൾപ്പെടെയുള്ള ഫെഡറൽ റിസർവ് ഉദ്യോഗസ്ഥരുടെ അഭിപ്രായങ്ങൾക്ക് നിക്ഷേപകർ കാത്തിരിക്കുന്നതും സ്വർണ വിലയെ താഴേക്ക് എത്തിച്ചു. സ്പോട്ട് ഗോൾഡ് 0.1 ശതമാനം കുറഞ്ഞ് ഔൺസിന് 1,975.35 ഡോളറിന് സമീപമാണ് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച ഔൺസിന് 1,990 ഡോളർ നിലവാരത്തിലായിരുന്നു സ്വർണം വ്യാപാരം നടത്തിയത്.
കഴിഞ്ഞ സെഷനിൽ ആറാഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയ ശേഷമാണ് ഡോളർ സൂചിക ഉയർന്നത്. 0.1 ശതമാനം ഉയർന്ന് 105.37 നിലവാരത്തിലാണ് ഡോളർ സൂചികയുള്ളത്. ഇത് മറ്റ് കറൻസി ഉടമകൾക്ക് സ്വർണം കൂടുതൽ ചെലവേറിയതാക്കും. 10 വർഷത്തെ ട്രഷറി യീൽഡ് 4.6327 ശതമാനമായും ഉയർന്നു.
മറ്റു നഗരങ്ങളിലെ സ്വർണ വില
വിവിധ ഇന്ത്യൻ നഗരങ്ങളിൽ വ്യത്യസ്ത നിരക്കിലാണ് സ്വർണം വ്യാപാരം നടക്കുന്നത്. ചെന്നൈയില്‍ പവന് 240 രൂപ കുറഞ്ഞ് 45,360 രൂപയാണ് ചൊവ്വാഴ്ചയിലെ വില. ഡല്‍ഹിയില്‍ പവന് 80 രൂപ കുറഞ്ഞ് 45,120 രൂപയിലാണ് സ്വര്‍ണ വിലയുള്ളത്. വഡോദര, അഹമ്മദാബാദ് നഗരങ്ങളില്‍ 80 രൂപ കുറഞ്ഞ് 45,040 രൂപയിലാണ് സ്വര്‍ണം വ്യാപാരം നടത്തുന്നത്. കൊല്‍ക്കത്ത, ബംഗളൂരു, ഹൈദരാബാദ്, പൂനെ നഗരങ്ങളില്‍ 80 രൂപ കുറഞ്ഞ് 45,000 രൂപയാണ് പവന് വില.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

സോവറിൻ ഗോൾഡ് ബോണ്ട്: യൂണിറ്റൊന്നിന് 15,334 രൂപ; നിക്ഷേപകർക്ക് പണം അക്കൗണ്ടിലെത്തുന്നത് എപ്പോൾ?

കനത്ത മഴ മുന്നറിയിപ്പ്; വെള്ളപ്പൊക്കത്തിൽ വാഹനം കേടായാൽ ഇൻഷുറൻസ് ക്ലെയിം ലഭിക്കാൻ ഇത് ചെയ്യൂ

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ; വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!

ഇലക്ട്രോണിക്സ് സിറ്റി ഫ്ലൈഓവർ ടോൾ പിരിവ് തുടരുമോ? സെപ്റ്റംബർ 11 മുതൽ വരാനിരിക്കുന്ന മാറ്റങ്ങൾ അറിയാം

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്



Click it and Unblock the Notifications
