നിര്‍ത്താതെ ഓട്ടം തുടരുന്ന സ്വര്‍ണം ഒടുക്കം 47,000 നിലവാരവും തൊട്ടു. കേരള വിപണിയില്‍ ചരിത്രത്തില്‍ ആദ്യമായി സ്വര്‍ണ വില പവന് 47,000 രൂപ നിലവാരത്തിന് മുകളിലെത്തി. തിങ്കളാഴ്ച പവന് 320 രൂപ വര്‍ധിച്ചതോടെ 47,080 രൂപയിലാണ് ഇന്ന് സ്വര്‍ണം വ്യാപാരം നടക്കുന്നത്. ഗ്രാമിന് 40 രൂപ വര്‍ധിച്ച് 5,885 രൂപയിലത്തി.
6 ദിവസത്തിനിടെ മൂന്നാം തവണയാണ് സ്വര്‍ണ വില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലെത്തുന്നത്. ശനിയാഴ്ച രേഖപ്പെടുത്തിയ 46,760 രൂപയായിരുന്നു ഇതിന് മുന്‍പ് രേഖപ്പെടുത്തിയ ഏറ്റവും വലിയ ഉയരം. നവംബര്‍ 29 ന് 46,480 രൂപയിലെത്തിയതോടെയാണ് സ്വര്‍ണം പുതിയ ഉയരം കുറിക്കാന്‍ തുടങ്ങിയത്. ഡിസംബര്‍ ഒന്നിനുള്ള 46,160രൂപയാണ് ഈ മാസത്തിലെ ഏറ്റവും താഴ്ന്ന വില.
ആറു ദിവസത്തിനിടെ 600 രൂപയാണ് സ്വര്‍ണ വിലയില്‍ വര്‍ധിച്ചത്. നവംബർ 29 ന് 46,480 രൂപയിലെത്തിയ സ്വർണം തൊട്ടടുത്ത ദിവസം 46,000 രൂപയിൽ വ്യാപാരം നടത്തി. ഡിസംബർ ഒന്നിന് 46,160 രൂപയിലും ഡിസംബർ 2, 3 തീയതികളിൽ 46,760 രൂപയിലുമാണ് സ്വർണം വ്യാപാരം നടത്തിയത്.

ആഗോള വിപണിയിലും പുതിയ ഉയരം
2024 ൽ ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുമെന്ന വികാരം ശക്തമായതോടെ സ്വർണം സർവകാല റെക്കോർഡിലേക്ക് എത്തി. തിങ്കളാഴ്ച സ്വർണവില 2,100 ഡോളറിന് മുകളിൽ വ്യാപാരം നടത്തി. 2,111 ഡോളർ വരെ എത്തിയ സ്വർണം നിലവിൽ 0.63 ശതമാനം നേട്ടത്തോടെ 2,084.28 ഡോളറിലാണ്. 2020 തിൽ കോവിഡ് കാലത്ത് രേഖപ്പെടുത്തിയ നിലവാരത്തെയാണ് സ്വർണം മറികടന്നത്.
സ്വർണത്തിന് അനുകൂലമായ ഘടകങ്ങൾ
ഇസ്രയേൽ-ഹമാസ് യുദ്ധം വീണ്ടും ആരംഭിച്ചതോടെ സുരക്ഷിതമായ നിക്ഷേപമായ സ്വർണത്തിന് ആവശ്യക്കാരേറി. അതോടൊപ്പം പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയും സ്വർണത്തെ സ്വാധീനിച്ചു. നിരക്കുകളിലെ ഇടിവിനുള്ള സാധ്യത ഡോളറിനെ കാര്യമായി ബാധിച്ചു. നിരക്കുകൾ "നിയന്ത്രിതമായ പ്രദേശത്ത്" ആണെന്ന് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിന്റെ വെള്ളിയാഴ്ചയിലെ പ്രസ്താവന പലിശ നിരക്ക് വെട്ടിക്കുറയ്ക്കാൻ തുടങ്ങുമെന്ന് പ്രതീക്ഷയ്ക്ക് ആക്കം കൂട്ടി.
കേരള വിപണിയിൽ 1 പവന് എത്ര രൂപ
സ്വര്‍ണത്തിന്റെ വിലയോടൊപ്പം പണിക്കൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്കിംഗ് ചാര്‍ജ് തുടങ്ങിയവ ചേര്‍ത്താണ് ആഭരണ വില കണക്കാക്കുന്നത്. 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണ വിലയെ ആഭരണത്തിന്റെ ഭാരം കൊണ്ട് ഗുണിച്ചാണ് വില കണക്കാക്കുന്നത്. ഇതിനോടൊപ്പം പണിക്കൂലിയും 3 ശതമാനം ജിഎസ്ടിയും ഹാള്‍മാര്‍ക്കിംഗ് ചാര്‍ജും ഈടാക്കും.
ഇന്ന് കേരള വിപണിയിൽ 22 കാരറ്റ് ഒരു പവന് സ്വര്‍ണത്തിന് 47,080 രൂപയാണ് വില. ഗ്രാമിന് 5,885 രൂപ നൽകണം. 5ശതമാനം പണിക്കൂലിയുള്ള സ്വർണാഭരണം വാങ്ങുമ്പോൾ പണിക്കൂലിയായി 2,354 രൂപ നൽകണം. ഇതടക്കം 49,434 രൂപയാണ് ഒരു പവന് വരുന്ന വില.
ഈ തുകയുടെ 3 ശതമാനം ജിഎസ്ടി ഈടാക്കും. ഇത് 1,483 രൂപ വരും. 45 രൂപ ഹാള്‍മാര്‍ക്കിംഗ് ചാര്‍ജും ഇതിനൊപ്പം ഈടാക്കും. എല്ലാ ചാർജുകളും ചേർത്ത് 50,962 രൂപ ഒരു പവൻ ആഭരണത്തിന് നൽകണം.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
