സ്വർണത്തിന്റെ നിൽപ്പ് കണ്ടാൽ വില കുറയാൻ മടിയാണോ എന്ന് തോന്നിപോകും. കഴിഞ്ഞ 6 ദിവസത്തെ വില നിലവാരം പരിശോധിച്ചാൽ ഒരൊറ്റ ദിവസം മാത്രമാണ് സ്വർണ വിലയിൽ മാറ്റമുണ്ടായത്. ബാക്കിയെല്ലാ ദിവസവും സ്വർണ വില മാറ്റമില്ലാതെ തുടർന്നു. വ്യാഴാഴ്ചയും ഇതിൽ മാറ്റമില്ല. കേരള വിപണിയിൽ ബുധനാഴ്ചയിലെ അതേ നിലവാരത്തിലാണ് സ്വർണം വ്യാപാരം നടക്കുന്നത്. പവന് 43,600 രൂപയും ഗ്രാമിന് 5,450 രൂപയുമാണ് വില.
കഴിഞ്ഞ ശനിയാഴ്ച തൊട്ട് മാറ്റമില്ലാതെ തുടരുന്ന വിലയിൽ ബുധനാഴ്ചയാണ് പവന് 280 രൂപയാണ് കുറഞ്ഞത്. ഇതോടെ സെപ്റ്റബര്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കായ 43,600 രൂപയിലേക്ക് സ്വർണ വില എത്തിയത്. നാലാഴ്ചയ്ക്കിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്കും സ്വര്‍ണ വില എത്തി. ഓഗസ്റ്റ് 24 നാണ് സമീപ ഭാവിയില്‍ സ്വര്‍ണ വില 43,600 രൂപയിലേക്ക് എത്തിയത്.

മാറ്റമില്ലാത്ത വില
സെപ്റ്റംബർ 9 തിന് 120 രൂപ കുറഞ്ഞ് 43,880 രൂപയിലെത്തിയ സ്വർണ വില നാല് ദിവസമാണ് അതേ നിലവാരത്തിൽ തുടർന്നത്. ചൊവ്വാഴ്ച വരെ 43,880 രൂപയിൽ വിൽപ്പന നടത്തിയ സ്വർണം ബുധനാഴ്ചയാണ് വീണ്ടും കുറഞ്ഞത്. അതേ നിരക്കിൽ വ്യാഴാഴ്ചയും സ്വർണ വില തുടരുകയാണ്. ആഗോള വിപണിയിൽ സ്വർണ വില താഴേക്ക് എത്തുന്നതാണ് കേരളമടക്കമുള്ള ആഭ്യന്തര വിപണിയിലും വില താഴേക്ക് പോകാനുള്ള കാരണം.
അതേസമയം ഡോളറിനെതിരെ രൂപ ദുർബലമാകുന്നത് ഒരു പരിധിക്കപ്പുറമുള്ള വില ഇടിവിനെ തടഞ്ഞു നിർത്തുകയാണ്. അതായത് ആഗോള വിപണിയിലുണ്ടാകുന്ന വില ഇടിവിന്റെ പൂർണ ഫലം ലഭിക്കുന്നില്ലെന്ന് ചുരുക്കം.
മാസത്തിലെ ഉയർന്ന വില
സെപ്റ്റംബർ ആദ്യ വാരത്തിന് ശേഷം സ്വർണ വില ഇടിയുന്ന കാഴ്ചയാണ് കാണുന്നത്. സെപ്റ്റംബർ നാലിന് രേഖപ്പെടുത്തിയ 44,240 രൂപയാണ് മാസത്തിലെ ഏറ്റവും ഉയർന്ന വില. സെപ്റ്റംബർ 7 ന് 43,000 രൂപ നിലവാരത്തിലേക്ക് എത്തിയതിന് ശേഷം സ്വർണ വില കാര്യമായി മുന്നേറ്റം നടത്തിയിട്ടില്ല. തുടർച്ചയായ അഞ്ചാം ദിവസമാണ് സ്വർണ വില 43,000 രൂപ നിലവാരത്തിൽ തുടരുന്നത്.
ആഗോള വിപണിയിൽ
യുഎസ് പണപ്പെരുപ്പ ഡാറ്റയ്ക്ക് പിന്നാലെ ഡോളറും ട്രഷറി യീൽഡും ദുർബലമായതോടെ സ്വർണ വില നേരിയ നേട്ടത്തിലാണ്. സ്‌പോട്ട് ഗോൾഡ് ഔൺസിന് 0.3 ശതമാനം നേട്ടത്തോെടെ 1,912.09 ഡോളറിലെത്തി. മൂന്നാഴ്ചത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ നിന്ന് വലിയ മുന്നേറ്റം സ്വർണ വിലയിലില്ല. ഓഗസ്റ്റ് 25 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലവാരമായ 1,905.10 ഡോളറിലേക്ക് ബുധനാഴ്ച സ്വർണ വില എത്തിയിരുന്നു.
യുഎസ് ഉപഭോക്തൃ വില ഓഗസ്റ്റിൽ വർധിച്ചതിന് പിന്നാലെയാണ് യുഎസ് ഡോളർ സൂചികയും 10 വർഷത്തെ ട്രഷറി യീൽഡും ഇടിഞ്ഞത്. അടിസ്ഥാന പണപ്പെരുപ്പത്തിലെ വാർഷിക വർദ്ധനവ് ഏകദേശം രണ്ട് വർഷത്തിനിടയിലെ കുറഞ്ഞ നിരക്കിലായിനാൽ പലിശ നിരക്ക് വർധനവ് ഫെഡറൽ റിസർവ് താൽക്കാലികമായി നിർത്തുമെന്നാണ് സൂചന.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
