മികച്ച ഓഹരികൾ കണ്ടെത്തി ദീർഘകാലത്തേക്ക് നിക്ഷേപിക്കുന്നൊരാൾക്ക് വലിയ ആദായം നേടാൻ സാധിക്കുന്നു എന്നതാണ് ഓഹരി വിപണിയുടെ നേട്ടം. വളർച്ച നോക്കുമ്പോൾ ഗുണമേന്മയുള്ള സ്മോൾ കാപ് ഓഹരികളാണ് ദീർഘകാലാടിസ്ഥാനത്തിൽ നിക്ഷേപിക്കുന്നതിന് നല്ലത്.
വിവിധ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ വിവിധങ്ങളായ പാരമീറ്ററുകളുടെ അടിസ്ഥാനത്തിലാണ് സ്മോൾ കാപ് ഓഹരികൾ കണ്ടെത്തി നിക്ഷേപിക്കുന്നത്. 2023 ജനുവരി 31 വരെയുള്ള കണക്ക് പ്രകാരം മ്യൂച്വൽ ഫണ്ടുകൾ, പോർട്ട്‌ഫോളിയോ മാനേജ്‌മെന്റ് സർവീസസ്, യൂണിറ്റ്-ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാനുകൾ, ഇതര നിക്ഷേപ ഫണ്ടുകൾ എന്നി ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ കൈവശം വെച്ചിരിക്കുന്ന പ്രധാന സ്മോൾ കാപ് ഓഹരികൾ പരിചയപ്പെടാം.

ഡിസ്കൻ ടെക്നോളജീസ്
15,872 കോടി രൂപ വിപണിമൂല്യമുള്ള ഇന്ത്യൻ മൾട്ടിനാഷണൽ ഇലക്ട്രോണിക്സ് മാനുഫാക്ചറിംഗ് സേവന കമ്പനിയാണ് ഡിക്സൺ ടെക്നോളജീസ്. മൂന്നാം പാദത്തില്‍ കമ്പനിയുടെ ഏകീകൃത മൊത്ത വരുമാനം 2,407.54 കോടി രൂപയാണ്. കഴിഞ്ഞ പാദത്തിലെ പ്രകടനത്തേക്കാൾ 37.75 ശതമാനം കുറവാണ്. നികുതിക്ക് ശേഷമുള്ള ലാഭം 51.20 കോടി രൂപയാണ്.
കമ്പനിയുടെ പ്രതിയോഹരി വരുമാനം (ഇപിഎസ്) 39.94 രൂപയാണ്. കഴിഞ്ഞ പാദത്തേക്കാള്‍ 8.89 ശതമാനം വര്‍ധനവാണ് ഇപിഎസിലുള്ളത്. കമ്പനിയുടെ പിഇ 66.93 മടങ്ങാണ്. പ്രതിയോഹരി ബുക്ക് വാല്യു 167.46രൂപയാണ്. ഇപിഎസ് 39.94 രൂപയാണ്. 166 നിക്ഷേപ സ്ഥാപനങ്ങളും സ്‌കീമുകളുമാണ് ഓഹരി കൈവശം വെച്ചിരിക്കുന്നത്. 2,651 രൂപ നിലവാരത്തിലാണ് ഡിക്സൺ ടെക്നോളജീസ് (BSE: 540699| NSE: DIXONEQ) ബുധനാഴ്ച വ്യാപാരം നടത്തുന്നത്. ഒരു വർഷ കാലയളവിലെ ഓഹരിയുടെ ഉയർന്ന വില 2,553 രൂപയും ഉയർന്ന വില 4,690 രൂപയുമാണ്.
ബിര്‍ളസോഫ്റ്റ്
ഐടി സോഫ്‌റ്റ്‍വെയർ രംഗത്ത് പ്രവര്‍ത്തിക്കുന്ന ബിര്‍ളസോഫ്റ്റ് 7,756 കോടി വിപണി മൂല്യമുള്ള കമ്പനിയാണ്. ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ മൊത്ത വരുമാനം 1,234.26 കോടി രൂപയാണ്. സെപ്റ്റംബർ പാദത്തേക്കാൾ 3.78ശതമാനത്തിന്റെ വർധനവാണുള്ളത്. സെപ്റ്റംബർ പാദത്തിൽ 115 കോടി രൂപ ലാഭം രേഖപ്പെടുത്തിയ കമ്പനി മൂന്നാം പാദത്തിൽ 16.36 കോടി നഷ്ടത്തിലാണ്.
നഷ്ടത്തോടെ കമ്പനിയുടെ പ്രതിയോഹരി വരുമാനം 22 ശതമാനം കുറഞ്ഞു. നിലവിൽ കമ്പനിയുടെ ഇപിഎസ് 12.89 രൂപയാണ്. പിഇ 22.04 മടങ്ങാണ്. പ്രതിയോഹരി ബുക്ക് വാല്യു 93.94 രൂപയാണ്. 62 മ്യൂച്വൽ ഫണ്ട് സ്കീമുകളടക്കം 146 നിക്ഷേപ സ്ഥാപനങ്ങൾ ഈ സ്മോൾകാപ് ഓഹരി കൈവശം വെയ്ക്കുന്നുണ്ട്. ബുധനാഴ്ച ബിർളാസോഫ്റ്റ് (BSE: 532400 |NSE: BSOFT) 283.05 രൂപ നിലവാരത്തിലാണ് വ്യാപാരം നടത്തുന്നത്. ഒരു വർഷത്തെ ഉയർന്ന വില 501.60 രൂപയും താഴ്ന്ന വില 250.25 രൂപയുമാണ്.

എക്സൈഡ് ഇന്‍ഡസ്ട്രീസ്
ഇന്ത്യന്‍ മള്‍ട്ടിനാഷണല്‍ സ്റ്റോറേജ് ബാറ്ററി നിര്‍മാണ് കമ്പനിയാണ് എക്സൈഡ് ഇൻഡസ്ട്രീസ്. 14,679.78 കോടി രൂപയാണ് വിപണി മൂല്യം. 127 നിക്ഷേപ സ്ഥാപനങ്ങളാണ് ഓഹരികൾ കൈവശം വെച്ചിരിക്കുന്നത്. ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ കമ്പനിയുടെ ഏകീകൃത മൊത്ത വരുമാനം 3,562.16 കോടി രൂപയാണ്. കഴിഞ്ഞ പാദത്തേക്കാൾ 8.12 ശതമാനം കുറവാണിത്. നികുതിക്ക് ശേഷമുള്ള ലാഭം 198.25 കോടി രൂപയാണ്.
കമ്പനിയുടെ പ്രതിയോഹരി വരുമാനം 54.13 രൂപയാണ്. പിഇ റേഷ്യോ 3.22 മടങ്ങാണ്. 124.99 രൂപയാണ് പ്രതിയോഹരി ബുക്ക് വാല്യു. ബുധനാഴ്ച 174.30 രൂപയിലാണ് എക്സൈഡ് ഇൻഡസ്ട്രീസ് (BSE: 500086 | NSE: EXIDEIND) വ്യാപാരം നടത്തുന്നത്. ഒരു വർഷത്തിനിടെ ഏറ്റവും താഴ്ന്ന വില 130.25 രൂപയാണ്. ഉയർന്ന വില 194.20 രൂപയാണ്. ]
ജെബി കെമിക്കൽസ്
യുണീക്ക് ഗ്രൂപ്പിന് കീഴിലുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് ജെബി കെമിക്കല്‍സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ്. 14,931.02 വിപണി മൂല്യമുള്ള കമ്പനി മൂന്നാം പാദത്തിൽ 795.84 കോടി രൂപ മൊത്തവരുമാനം നേടിയിട്ടുണ്ട്. നികുതിക്ക് ശേഷമുള്ള അറ്റാദായം 106.10 കോടി രൂപയാണ്.
ഇപിഎസ് 52.61 രൂപയാണ്. കഴിഞ്ഞ പാദത്തേക്കാള്‍ 9 ശതമാനം വർധനവാണിത്. പിഇ റേഷ്യോ 36.60 മടങ്ങാണ്. ഇത് സെക്ടര്‍ പിഇയേക്കാള്‍ അധികമാണ്. പ്രതിയോഹരി ബുക് വാല്യു 268.31 രൂപയാണ്. ജെബി കെമിക്കല്‍സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് (BSE: 506943 |NSE: JBCHEPHARM) 1925.40 രൂപ നിലവാരത്തിലാണ് ബുധനാഴ്ച വ്യാപാരം നടക്കുന്നത്. ഒരു വർഷത്തെ ഉയർന്ന വില 2,150 രൂപയും താഴ്ന്ന വില 1,342.20 രൂപയുമാണ്. 114 നിക്ഷേപ സ്ഥാപനങ്ങളാണ് ഓഹരി കൈവശം വെച്ചിരിക്കുന്നത്.
സിറ്റി യൂണിയന്‍ ബാങ്ക്
തമിഴ്‌നാട്ടിലെ കുംഭകോണം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ഇന്ത്യന്‍ സ്വകാര്യമേഖലാ ബാങ്കാണ് സിറ്റി യൂണിയൻ ബാങ്ക്. 111 ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ ഈ ഓഹരി കൈവശം വെയ്ക്കുന്നു. ഡിസംബറിൽ അവസാനിച്ച പാദത്തില്‍, കമ്പനിയുടെ മൊത്തം വരുമാനം 1,429.98 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ മൊത്തം വരുമാനത്തേക്കാൾ 19.64 ശതമാനം വര്‍ധനവ്. നികുതിക്ക് ശേഷമുള്ള അറ്റാദായം 217.84 കോടി രൂപയാണ്.
സിറ്റി യൂണിയൻ ബാങ്കിന്റെ പ്രതിയോഹരി വരുമാനം 12.54 രൂപയാണ്. വാര്‍ഷികാടിസ്ഥാന്തില്‍ 39.97 ശതമനത്തിന്റെ വര്‍ധനവുണ്ട്. പിഇ റേഷ്യോ 10.61 മടങ്ങാണ്. പ്രതിയോഹരി ബുക്ക് വാല്യു 88.98 രൂപയാണ്. ബുധനാഴ്ച 132.90 രൂപ നിലവാരത്തിലാണ് സിറ്റി യൂണിയൻ ബാങ്ക് (BSE: 532210| NSE: CUB) വ്യാപാരം നടക്കുന്നത്. ഒരു വർഷത്തിനിടെ താഴ്ന്ന നിലവാരം 109 രൂപയും ഉയർന്ന വില 205 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കേന്ദ്രസര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള ചെറു സമ്പാദ്യ പദ്ധതികള്‍: ആകര്‍ഷകമായ പലിശ; നിക്ഷേപം പോസ്റ്റ് ഓഫീസ് വഴിയും

പ്രവാസികളുടെ ശ്രദ്ധയ്ക്ക്, ഇന്ത്യയില്‍ വസ്തുവാങ്ങാനൊരുങ്ങുകയാണോ?-ഇക്കാര്യങ്ങള്‍ അറിയണം

വീട്ടിലിരുന്നും സമ്പാദ്യം സൃഷ്ടിക്കാം; വീട്ടമ്മമാർ നിക്ഷേപിക്കേണ്ടത് എവിടെ? എങ്ങനെ?

ബെംഗളൂരുവില്‍ എല്‍പിജി പ്രതിസന്ധി രൂക്ഷം; ബ്ലാക്ക് മാര്‍ക്കറ്റില്‍ വില 5,000 രൂപ, ഹോട്ടലുകള്‍ വില ഉയര്‍ത്തും

ബെംഗളൂരു: സ്ക്കൂളുകളില്‍ ഹാജരെടുക്കാന്‍ ഇനി എഐ, ബയോമെട്രിക്ക് സംവിധാനം മെയ് മുതല്‍

എല്‍പിജി പ്രതിസന്ധി: ഗാര്‍ഹിക ഉപഭോക്താക്കള്‍ ഇ-കെവൈസി പൂര്‍ത്തിയാക്കണം: ഘട്ടങ്ങള്‍ ഇതാ

എൽപിജി സിലിണ്ടർ വാട്ട്സ്ആപ്പ് വഴി ബുക്ക് ചെയ്യാം, വളരെ എളുപ്പത്തിൽ കാര്യം കഴിയും, എങ്ങനെ എന്ന് നോക്കാം

കൊച്ചി പഴയ കൊച്ചിയല്ല! റെനോ ഡെസ്റ്റര് തിരിച്ചെത്തുമ്പോള്‍ എതിരാളികള്‍ കൂടി, ഇനി മത്സരം കടുക്കും

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്: പാചക വാതക ബുക്കിംഗില്‍ കുതിച്ചുചാട്ടം, ഇക്കാര്യങ്ങള്‍ അറിയണം

പ്രതിമാസം 2000 രൂപ നിക്ഷേപിക്കാനുണ്ടോ? 40,000 രൂപ പെൻഷനുള്ള വഴി പറഞ്ഞുതരാം...

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications