പുതിയ സാമ്പത്തിക വർഷം ആരംഭിക്കുമ്പോൾ നികുതിയിൽ ഒരുപാട് മാറ്റങ്ങൾ വരുന്ന സമയമാണ്. ഇതോടൊപ്പം ശമ്പളക്കാർക്ക് ഇൻക്രിമെന്റ് സീസണും പുതിയ സാമ്പത്തിക വർഷത്തോടെ ആരംഭിക്കും. ഇതിന് അനുസരിച്ച് നികുതി പ്ലാനിംഗ് നടത്തിയില്ലെങ്കിൽ വലിയ തുക കയ്യിൽ നിന്ന് നികുതിയായി നഷ്ടപ്പെടും.
ശമ്പള വർധനവോടെ നികുതിദായകൻ ഉയർന്ന നികുതി സ്ലാബിലേക്ക് വീഴാനുള്ള സാധ്യതയുണ്ട്. 10 ലക്ഷം രൂപ വാർഷിക ശമ്പളമുള്ള 20 ശതമാനം വർധനവ് ലഭിച്ചാൽ നികുതി സ്ലാബ് 20 ശതമാനത്തിൽ നിന്നും 30 ശതമാനമായി ഉയരും. 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള 2 ലക്ഷം രൂപയ്ക്ക് 10 ശതമാനം അധിക നികുതി ബാധ്യത വരും. ഇത്തരം സാഹചര്യത്തിൽ എങ്ങനെ നികുതി പ്ലാനിംഗ് നടത്തണം എന്നറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്.
ശമ്പളം റീസ്ട്രക്ചർ ചെയ്യുക
സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ സിടിസി(CTC)യിൽ മാറ്റങ്ങൾ വരുത്താൻ കമ്പനികൾ ജീവനക്കാരെ അനുവദിക്കുന്നുണ്ട്. കമ്പനി ശമ്പളം റീസ്ട്രക്ചർ ചെയ്യാൻ അനുവദിക്കുകയാമെങ്കിൽ നികുതി കുറയ്ക്കുന്ന ആനുകൂല്യങ്ങൾ ഉൾപ്പെടുത്തി ശമ്പളം പുനഃക്രമീകരിക്കണം.

ടെലിഫോൺ, ഇന്റർനെറ്റ് ബില്ലുകൾ, ഇന്ധന, യാത്രാ ചെലവുകൾ, ഭക്ഷണ കൂപ്പണുകൾ, പത്രം ബില്ലുകൾ എന്നിവയുടെ റീഇംബേഴ്സ്മെന്റ് ഉപയോഗപ്പെടുത്താം. ഡ്രൈവർ ശമ്പളം, പെട്രോൾ, ഇൻഷുറൻസ്, മെയിന്റനൻസ് എന്നിവയും ശമ്പളത്തിൽ പ്രയോജനം ചെയ്യും.
ലീവ് ട്രാവൽ അസിസ്റ്റൻസ് (എൽടിഎ) ഉപയോഗിച്ച് വലിയൊരു തുക നികുതിയിൽ ലാഭിക്കാം. കുടുംബത്തിന്റെ യാത്രാക്കൂലിക്കും നികുതി ഇളവിന് അർഹതയുണ്ട്. ഇതിനായി വർഷത്തിന്റെ തുടക്കത്തിൽ എൽടിഎയെ സിടിസിയുടെ ഭാഗമാക്കണം. വർഷാവസാനം ഇത് തിരഞ്ഞെടുക്കാനോ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ ക്ലെയിം ചെയ്യാനോ സാധിക്കില്ല.
എൻപിഎസ് വിഹിതം
കമ്പനികൾ തൊഴിലാളികളുടെ പേരിൽ നാഷണൽ പെൻഷൻ സിസ്റ്റ (എൻപിഎസ്)ത്തിലേക്ക് അടയ്ക്കുന്ന തുകയിൽ നല്ലൊരു നികുതി ഇളവ് ഒളിഞ്ഞിരിക്കുന്നുണ്ട്. എൻപിഎസിലെ വിഹിതമായി നൽകുന്ന തുക അടിസ്ഥാന ശമ്പളത്തിന്റെ 10 ശതമാനം വരെ സെക്ഷൻ 80സിസിഡി(2) പ്രകാരം നികുതി രഹിതമാണ്.
നികുതിദായകൻ സ്വന്തമായി എൻപിഎസിൽ നിക്ഷേപിക്കുമ്പോഴും നികുതി ഇളവ് ലഭിക്കും. സെക്ഷൻ 80സിസിഡി(1ബി) പ്രകാരം എൻപിഎസ് വിഹിതത്തിന് 50,000 രൂപയുടെ അധിക കിഴിവും സെക്ഷൻ 80 സി പ്രകാരം 1.5 ലക്ഷം രൂപയുടെ കിഴിവവും ലഭിക്കും.
ടാക്സ് സേവിംഗ്സ് നിക്ഷേപങ്ങൾ തുടങ്ങുക
നികുതി ലാഭിക്കാനുള്ള ഏറ്റവും സൗകര്യമായ മാർഗം നികുതി ഇളവ് നൽകുന്ന, സെക്ഷൻ 80സി അനുകൂല്യം നൽകുന്ന നിക്ഷേപങ്ങൾ തുടങ്ങുകഎന്നതാണ്. ഇതിനായി സാമ്പത്തിക വർഷാവസാനം വരെ കാത്തിരിക്കേണ്ടതില്ല. ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീം (ഇഎൽഎസ്എസ്) നിക്ഷേപിക്കാൻ പദ്ധതിയിടുന്നെങ്കിൽ സാമ്പത്തിക വർഷത്തിന്റെ തുടക്കം മുതൽ എസ്ഐപി ചെയ്യാം. ഏപ്രിലിൽ ആരംഭിക്കുന്നത് വഴി വർഷാവസാനത്തിൽ ഒറ്റത്തവണയായി നിക്ഷേപിക്കുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാം.
പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ടിലാണ് നിക്ഷേപിക്കുന്നതെങ്കിലും വേഗത്തിൽ നിക്ഷേപം കോമ്പൗണ്ടിംഗ് വഴി നേട്ടമുണ്ടാക്കാൻ സഹായിക്കും. 5 വർഷ സ്ഥിര നിക്ഷേപം, ഇപിഎഫ് നിക്ഷേപം, സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം, സുകന്യ സമൃദ്ധി യോജന, ലൈഫ് ഇൻഷൂറൻസ് പ്രീമിയം എന്നിവ സെക്ഷൻ 80സി പ്രകാരം നികുതി ഇളവ് ലഭിക്കുന്ന നിക്ഷേപങ്ങളാണ്.
15ജി 15എച്ച് ഫോമുകൾ സമർപ്പിക്കാം
വരുമാനം അടിസ്ഥാന ഇളവ് പരിധി കടക്കില്ലെങ്കിൽ പലിശ വരുമാനത്തിൽ നിന്ന് നികുതി കൊടുക്കുന്നത് ഒഴിവാക്കാനാകും. പലിശ വരുമാനത്തിൽ നിന്ന് സ്രോതസിൽ നിന്നുള്ള നികുതി ഈടാക്കാതിരിക്കാൻ 15ജി അല്ലെങ്കിൽ 15എച്ച് ഫോം സമർപ്പിക്കാം. 60 വയസിന് താഴെ പ്രായമുള്ളവരാണ് 15ജി ഫോം സമർപ്പിക്കേണ്ടത്. 60 വയസ് കഴിഞ്ഞവർക്കുള്ളതാണ് 15എച്ച് ഫോം.
More From GoodReturns

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications