ഭവന വായ്പ 25 മുതൽ 30 വർഷ കാലത്തേക്ക് അടയ്ക്കുന്ന വായ്പകളാണ്. ദീർഘകാലയളവുള്ളതിനാൽ പലിശയിലെ ചെറിയ വ്യത്യാസം പോലും വലിയ തുകയായി മാറുമെന്നതിനാൽ പലിശ നിരക്ക് കുറയ്ക്കാൻ കിട്ടുന്ന ഒരു അവസരവും പാഴാക്കരുത്. അതിനായി ഭവന വായ്പയെടുക്കുന്നതിന് മുന്‍പ് ആദ്യം ചെയ്യേണ്ടത് ക്രെഡിറ്റ് സ്കോര്‍ മെച്ചപ്പെടുത്തുക എന്നതാണ്. ഉയര്‍ന്ന ക്രെഡിറ്റ് സ്കോറുള്ളവര്‍ക്ക് ബാങ്കുകള്‍ പലിശ നിരക്കിലും മറ്റു നടപടികളിലും ഇളവുകള്‍ നല്‍കുന്നുണ്ട്.
പലിശയെ സ്വാധീനിക്കുന്ന ഘടകങ്ങൾ
2019 ഒക്ടബോര്‍ 1 മുതല്‍ ആരംഭിച്ച ഫ്ലോട്ടിംഗ് റേറ്റ് ഭവന വായ്പകള്‍ എക്സ്റ്റേണല്‍ ബെഞ്ച്മാര്‍ക്കുമായി ലിങ്ക് ചെയ്താണ് പലിശ നിരക്ക് കണക്കാക്കുന്നത്. ഭൂരിഭാഗം ബാങ്കുകളും റിപ്പോ നിരക്കിനെയാണ് ബെഞ്ച് മാര്‍ക്കായി പരിഗണിക്കുന്നത്. ഒരു വ്യക്തിക്ക് ലഭിക്കുന്ന ഭവന വായ്പയുടെ പലിശ നിരക്കിനെ സ്വാധീനിക്കുന്ന ഘടകങ്ങളില്‍ പ്രധാനം റിപ്പോ നിരക്കും ക്രെഡിറ്റ് റിസ്ക് പ്രീമിയവുമാണ്.
ഒന്ന് ബാങ്ക് നിശ്ചയിക്കുമ്പോള്‍ ക്രെഡിറ്റ് റിസ്ക് പ്രീമിയം ക്രെഡിറ്റ് സ്കോറിനെ അടിസ്ഥാനമാക്കിയാണ് കണക്കാക്കുന്നത്. ഇതിനാല്‍ കുറഞ്ഞ പലിശ നിരക്ക് ലഭിക്കാന്‍ ക്രെഡിറ്റ് സ്കോര്‍ ഒരു ഘടകമാണ്.

ക്രെഡിറ്റ് സ്കോറിനെ ശ്രദ്ധിക്കാം
വായ്പ, ക്രെഡിറ്റ് കാർഡ് അപേക്ഷകള്‍ അനുവദിക്കന്നതിന് മുന്‍പ് ബാങ്കുകള്‍ അപേക്ഷകന്റെ ക്രെഡിറ്റ് ഹിസ്റ്ററിയും ക്രെഡിറ്റ് സ്കോറും പരിശോധിക്കാറുണ്ട്. ഉയര്‍ന്ന ക്രെഡിറ്റ് സ്കോര്‍ വായ്പ തിരിച്ചടവ് മുടങ്ങാതിരിക്കാനുള്ള സാധ്യത കാണിക്കുന്നു. 300 മുതൽ 900 വരെയാണ് ക്രെഡിറ്റ് സ്കോര്‍. ഒരു വ്യക്തിയുടെ ക്രെഡിറ്റ് സ്കോർ അദ്ദേഹം വായ്പ നൽകാൻ യോഗ്യനാണോ എന്ന് മനസിലാക്കാന്‍ ബാങ്കുകള്‍ ഉപയോഗിക്കുന്ന അളവുകോലായും പരിഗണിക്കാം.
വായ്പ തിരിച്ചടവ്, വൈകിയ ഇഎംഐ, മുടങ്ങിയ ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍, ഉയർന്ന അളവിലുള്ള വായ്പ, ക്രെഡിറ്റ് കാര്‍ഡ്, ക്രെഡിറ്റ് റിപ്പോര്‍ട്ടിലെ പിഴവുകൾ എന്നിവ ക്രെഡിറ്റ് സ്കോറിനെ ബാധിക്കുന്നു.
ഉയർന്ന ക്രെഡിറ്റ് സ്കോർ, കുറഞ്ഞ പലിശ
ഉയർന്ന ക്രെഡിറ്റ് സ്കോറുള്ളവർക്ക് കുറഞ്ഞ പലിശ ലഭിക്കാനുള്ള സാഹചര്യം പരിശോധിക്കാം. ഉദാഹരണമായി എസ്ബിഐയില്‍ 750 ന് മുകളില്‍ ക്രെഡിറ്റ് സ്കോറുള്ളവര്‍ക്ക് 9.15 ശതമനം പലിശയ്ക്ക് ഭവന വായ്പ ലഭിക്കും.700 നും 749 ഇടയിലാണെങ്കിൽ 9.35 ശതമാനമാണ് പലിശ.
700 ന് താഴെ ക്രെഡിറ്റ് സ്കോര്‍ ഉള്ളവര്‍ 9.45 ശതമാനം പലിശ ഭവന വായ്പയ്ക്ക് നൽകും. മറ്റൊരു ബാങ്കില്‍ നിന്ന് എസ്ബിഐയിലേക്ക് ഭവനവായ്പ ട്രാന്‍സ്ഫര്‍ ചെയ്യുന്നുവെങ്കിൽ ഉയർന്ന ക്രെഡിറ്റ് സ്കോറുള്ളവർക്ക് കുറഞ്ഞ പലിശ ലഭിക്കും.
Also Read: പോസ്റ്റ് ഓഫീസിൽ നിക്ഷേപമുണ്ടോ? നിശ്ചിത പരിധി കഴിഞ്ഞുള്ള നിക്ഷേപങ്ങൾക്ക് വരുമാന സ്രോതസ് തെളിയിക്കണം
ജൂണ്‍ 30 ന് അവസാനിക്കുന്ന പ്രത്യേക പദ്ധതി പ്രകാരം 800 ല്‍ കൂടുതല്‍ ക്രെഡിറ്റ് സ്കോറുകള്‍ ഉള്ളവര്‍ക്ക് 8.5 ശതമാനത്തില്‍ നിന്ന് നിരക്കിൽ എസ്ബിഐയിലേക്ക് ഭവന വായ്പ ട്രാൻസ്ഫർ ചെയ്യാം. 700 നും 749 നും ഇടയിൽ ക്രെഡിറ്റ് സ്കോറുള്ളവർക്ക് 8.6 ശതമാനം പലിശ ലഭിക്കും.
700 ല്‍ താഴെ ക്രെഡിറ്റ് സ്കോറുള്ള വായ്പക്കാര്‍ക്ക് ഈ പദ്ധതി പ്രകാരം ഭവന വായ്പ റീഫിൻസ് ചെയ്യാനുള്ള സൗകര്യം എസ്ബിഐ നൽകുന്നില്ല.
ഉയര്‍ന്ന ക്രെഡിറ്റ് സ്കോറുള്ള വ്യക്തി ലാഭിക്കുന്നത്. 4.14 ലക്ഷം
800 ന് മുകളില്‍ ക്രെഡിറ്റ് സ്കോറുള്ള വ്യക്തിക്ക് 9.15 ശതമാനം പലിശയും 700-749 നും ഇടയില്‍ ക്രെഡിറ്റ് സ്കോറുള്ള വ്യക്തിക്ക് 9.35 ശതാനം പലിശയും ലഭിക്കും. 25 വര്‍ഷത്തേക്ക് (300 മാസം) 1 കോടി രൂപ വായ്പയെടുത്താല്‍ 800 ക്രെഡിറ്റ് സ്കോറുള്ള വ്യക്തി 84,949 രൂപയാണ് ഇഎംഐയായി അടയ്ക്കേണ്ടി വരുന്നത്.
700-749 ഇടയില്‍ ക്രെഡിറ്റ് സ്കോറുള്ള വ്യക്തി 86,329 രൂപ അടയ്ക്കണം. മൊത്തം കാലാവിയിൽ 1.54 കോടിയും 1.58 കോടിയുാണ് യഥാക്രമം അടയ്ക്കേണ്ടത്. കുറഞ്ഞ ക്രെഡിറ്റ് സ്കോറുള്ള വ്യക്തി 4,14,015 രൂപയാണ് അധികമായി അടയ്ക്കേണ്ടി വരുന്നത്.
More From GoodReturns

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

ക്യൂബ് ഹൈവേസ് ട്രസ്റ്റ് വിപണിയിൽ: നിക്ഷേപകർക്ക് 9% ആദായം ഉറപ്പോ?



Click it and Unblock the Notifications