ആവശ്യങ്ങൾക്ക് വേണ്ടി പലരും കടക്കാരായിട്ടുണ്ട്. വീട്, വിദ്യാഭ്യാസം പോവുള്ള ആവശ്യങ്ങൾക്കായി വായ്പയെടുത്തവരുണ്ടാകും. തെറ്റായ ചെലവാക്കൽ രീതി കാരണം കടക്കണെയിലേക്ക് വീണവരും ധാരളമുണ്ടാകും. ക്രെഡിറ്റ് കാർഡുകൾ, ഓവർഡ്രാഫ്റ്റുകൾ, വ്യക്തിഗത വായ്പകൾ, 'ബൈ നൗ പേ ലേറ്റർ തുടങ്ങിയ വിവിധ തരം വായ്പകൾ എളുപ്പത്തിൽ ലഭിക്കുന്ന സാഹചര്യമാണ് ഇന്ന്. വിവിധ സ്രോതസ്സുകളിൽ നിന്ന് ഒന്നിലധികം വായ്പകൾ എടുക്കുകയും സാമ്പത്തിക അച്ചടക്കമില്ലായ്മ പലരെയും കടകെണിയിലേക്ക് എത്തിക്കുന്നുണ്ട്.
ആദ്യമെടുത്ത വായ്പകൾ തിരച്ചടയ്ക്കാൻ സാധിക്കാതെ ഇവയുടെ തിരിച്ചടവിനായി മറ്റിടങ്ങളിൽ നിന്ന് പണം സമാഹരിക്കുകയും കടവും പലിശയും നിയന്ത്രണാതീതമാവുകയും തിരിച്ചടവ് ശേഷി കവിയുകയും ചെയ്യുന്ന സാഹചര്യമാണ് കടക്കെണിയെന്ന് പറയുന്നത്. വായ്പയെ അമിതമായി ആശ്രയിക്കുന്നവരാണെങ്കിൽ വായ്പുയെടുക്കുന്നതിലെ അശ്രദ്ധയും തിരിച്ചടവിലെ ചെറിയ പിഴവുകളും ഈ സാഹചര്യത്തിലേക്ക് എത്തിക്കാം. കടക്കെണി ഒഴിവാക്കാൻ എന്തൊക്കെയാണ് മാർഗങ്ങളെന്ന് നോക്കാം.

തിരിച്ചടവ് ശേഷിക്ക് അനുസരിച്ച് മാത്രം വായ്പയെടുക്കുക
ആവശ്യ സമയത്ത് പണം തരാന്‍ ഇന്ന് ലോണ്‍ ആപ്പുകളടക്കം നിരവധി സൗകര്യങ്ങളുണ്ട്. ഓരോ തവണയും ചെറിയ ആവശ്യങ്ങൾക്ക് പോലും വായ്പകളെ ആശ്രയിക്കുന്നവരാണെങ്കിൽ ശീലം മാറ്റേണ്ടതുണ്ട്. ഓരോ തവണയും വായ്പകളിലേക്ക് പോകും മുൻപ് സ്വന്തം തിരിച്ചടവ് ശേഷി തിരിച്ചറിയണം.
മാസ വരുമാനത്തില്‍ നിന്ന് എല്ലാ ചെലവുകളും കിഴിച്ച് എത്ര തുക തിരിച്ചടവിന് മാറ്റിവെയ്ക്കാൻ സാധിക്കുമെന്ന് നോക്കണം. ഇതിന് അനുസരിച്ച് വേണം വായ്പകളെടുക്കാൻ. ഭാവിയില്‍ വരുമാനത്തില്‍ പ്രതിസന്ധി വന്നാലും പിടിച്ചു നില്‍ക്കാന്‍ സാധിക്കുന്ന സുരക്ഷിത തലത്തിലുള്ള തിരിച്ചടവ് വരുന്ന വായ്പകള്‍ മാത്രമെ തിരഞ്ഞെടുക്കാവൂ.
ഉയർന്ന പലിശയുള്ള വായ്പകൾ അടച്ചു തീർക്കുക
ഒന്നിലധികം വായ്പയുള്ളവര്‍ നിക്ഷേപം ഉപയോഗിച്ച് വായപകളിലൊന്ന് അടച്ച് തീർക്കാം. . വായ്പ അടച്ചു തീർക്കുന്നതിലൂടെ പലിശ ഇനത്തിൽ അടയ്ക്കുന്ന തുക നല്ല രീതിയിൽ ലാഭിക്കാനാകും. മികച്ച ആദായം നല്‍കുന്ന നിക്ഷേപങ്ങളുണ്ടെങ്കില്‍ ഇത്തരത്തിലുള്ള നിക്ഷേപം പിന്‍വലിച്ച് ബാധ്യതകൾ തീർത്ത് കടകെണിയിലേക്ക് പോകുന്നത് ഒഴിവാക്കാം.
നിക്ഷേപത്തിലെ തുക ഉപയോഗിച്ച് ഉയര്‍ന്ന പലിശയുള്ള വ്യക്തിഗത വായ്പ പോലുള്ളവയോ ക്രെഡിറ്റ് കാര്‍ഡ് ബില്ലുകളോ ആണ് അടച്ച് തീർക്കേണ്ടത്. ചെലവേറിയ വായ്പകളെ നിലനിര്‍ത്തി ചെറിയവ അടച്ചു തീര്‍ത്തൽ പലിശ ഭാരം കുറയില്ല.
വായ്പ ഏകീകരിക്കുക
ഒന്നിലധികം വായ്പയുള്ളൊരാളുടെ പ്രധാന പ്രതിസന്ധി ഒന്നലധികം തിരിച്ചടവുകളാണ്. വ്യത്യസ്ത ദിവസങ്ങളിൽ തിരിച്ചടടവിനായി പണം കണ്ടെത്തുക എന്നത് പലർക്കും സാഹസമാണ്. ഇതിന് പകരം വായ്പ ഏകീകരിച്ചാല്‍ വലിയ സമാധാനത്തോടെ തിരിച്ചടവിനെ നേരിടാം.
വ്യത്യസ്തമായ വിവിധ വായ്പകളെ ഏകീകരിക്കുക എന്നത് വായ്പ ചെലവ് കുറയ്ക്കാനുള്ള മാര്‍ഗം. ഇതിനായി നിലവിലുള്ള വായ്പ അടച്ചു തീര്‍ക്കാന്‍ തക്കമായ പുതിയ വായ്പ എടുക്കാന്‍ ശ്രമിക്കണം. ഇതോടെ വ്യത്യസ്ത പലിശയുള്ള വ്യത്യസ്ത വായ്പകള്‍ അടച്ചു തീര്‍ക്കുന്നത് ഒഴിവാക്കി ഒറ്റ വായ്പയില്‍ ശ്രദ്ധിക്കാം.
എമർജൻസി ഫണ്ട് കരുതാം
ഒരു വായ്പ കയ്യിലുണ്ടെങ്കിൽ മറ്റൊന്നിലേക്ക് പോകുന്നത് സാമ്പത്തിക അച്ചടക്കമില്ലാത്തൊരാൾക്ക് വെല്ലുവിളി തന്നെയാണ്. ഇവിടെ എമർജൻസി ഫണ്ടുകൾ സഹായകമാകും. അത്യാവശ്യങ്ങൾക്ക് ഉപയോഗിക്കാനായി എമര്‍ജന്‍സി ഫണ്ട് കരുതണം. മൂന്ന് മുതല്‍ 6 മാസത്തെ ജീവിത ചെലവുകള്‍ക്ക് അനുസൃതമായ തുക എമര്‍ജന്‍സി ഫണ്ടായി കരുതണം.
വായ്പയിലേക്ക് പോകാത്ത അടിയന്തര ഘട്ടങ്ങളില്‍ പണത്തിന്റെ ആവശ്യം എമര്‍ജന്‍സി ഫണ്ട് നിര്‍വഹിക്കും. പണ ലഭ്യത ഉറപ്പു വരുത്തുന്ന നിക്ഷേപങ്ങളിലേക്ക് ഈ ഫണ്ട് മാറ്റാം.വരുമാനത്തിന്റെ 5 ശതമാനം സ്ഥിര നിക്ഷേപമായി മാറ്റുകയും ചെയ്യാം. അടിയന്തര ഘട്ടത്തില്‍ സ്ഥിര നിക്ഷേപം ഈട് നൽകി വായ്പയെടുക്കാനും സാധിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications