സുരക്ഷിതവും മികച്ച ആദായം നൽകുന്നതുമാണ് ബാങ്ക് സ്ഥിര നിക്ഷേപങ്ങൾ. അതിനാൽതന്നെ സ്ഥിര നിക്ഷേപങ്ങൾ പലരുടെയും ആദ്യ ഓപ്ഷനായി മാറുന്നത്. ഉയർന്ന പലിശ നിരക്ക് ആണ് പലരെയും സ്ഥിര നിക്ഷേപങ്ങളിലേക്ക് ആകർഷിക്കുന്നത്. ഉയർന്ന പലിശ നിരക്ക് വാഗ്‌ദാനം ചെയ്യുന്ന മികച്ച 7 ബാങ്കുകളെ പരിചയപ്പെടാം.
യു.പി.ഐ ഇടപാടുകൾക്ക് പുതിയ മാർഗനിർദ്ദേശങ്ങൾ: ആർക്കെല്ലാം ഈ സേവനങ്ങൾ ലഭിക്കും?
എച്ച്ഡിഎഫ്‌സി ബാങ്ക്
സ്ഥിര നിക്ഷേപകർക്ക് 4 വർഷം, 7 മാസം മുതൽ 55 മാസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് 7.40 ശതമാനം പലിശ ബാങ്ക് വാഗ്‌ദാനം ചെയ്യുന്നു. 2024 ജൂലൈ 24-ന് പുറത്തിറക്കിയ നിരക്കുകൾ പ്രകാരം, ഈ കാലയളവിലെ മുതിർന്ന പൗരന്മാർക്കുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 7.90 ശതമാനം ലഭിക്കും.
ഐസിഐസിഐ ബാങ്ക്
ഐസിഐസിഐ ബാങ്ക് സാധാരണ പൗരന്മാർക്ക് 7.25 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.8 ശതമാനവും 15-18 മാസ കാലയളവിലുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് നൽകുന്നുണ്ട്.

കൊട്ടക് മഹീന്ദ്ര ബാങ്ക്
കൊട്ടക് മഹീന്ദ്ര ബാങ്ക് സാധാരണ പൗരന്മാർക്ക് 390 മുതൽ 391 ദിവസം വരെയുള്ള സ്ഥിരനിക്ഷേപത്തിന് 7.4 ശതമാനം പലിശനിരക്ക് വാഗ്‌ദാനം ചെയ്യുന്നു. മുതിർന്ന പൗരന്മാർക്ക് 7.9 ശതമാനമാണ് പലിശ നിരക്ക്. ഈ പലിശ നിരക്കുകൾ 2024 ജൂൺ 14 മുതൽ നിലവിൽ വന്നു.
ഫെഡറൽ ബാങ്ക്
2024 ഒക്‌ടോബർ 16 മുതൽ പ്രാബല്യത്തിൽ വന്ന നിരക്കുകൾ പ്രകാരം 777 ദിവസത്തെ സ്ഥിരനിക്ഷേപത്തിന് സാധാരണ പൗരന്മാർക്ക് 7.4 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.9 ശതമാനവും പലിശ വാഗ്‌ദാനം ചെയ്യുന്നു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)
2-3 വർഷത്തെ എഫ്ഡിയിൽ സാധാരണ പൗരന്മാർക്ക് 7 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.5 ശതമാനവും പലിശ ബാങ്ക് വാഗ്‌ദാനം ചെയ്യുന്നു. ഈ നിരക്കുകൾ 2024 ജൂൺ 15 മുതൽ പ്രാബല്യത്തിൽ വന്നു.
റിട്ടയർമെന്റ് പ്ലാൻ ചെയ്യുന്നുണ്ടോ? പ്രതിമാസം 2.5 ലക്ഷം അക്കൗണ്ടിൽ എത്തും; ഇങ്ങനെ നിക്ഷേപം നടത്തൂ
ബാങ്ക് ഓഫ് ബറോഡ
ഈ വർഷം ഒക്‌ടോബർ 14-ന് പ്രഖ്യാപിച്ച നിരക്കുകൾ പ്രകാരം 400 ദിവസത്തെ കാലാവധിയുള്ള എഫ്‌ഡിയിൽ സാധാരണ പൗരന്മാർക്ക് 7.3 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.8 ശതമാനവും നൽകുന്നു.
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
സാധാരണ പൗരന്മാർക്ക് 456 ദിവസത്തെ സ്ഥിര നിക്ഷേപത്തിന് 7.3 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് 50 ബേസിക് പോയിന്റുകൾ അധികമായും ബാങ്ക് വാഗ്‌ദാംനം ചെയ്യുന്നു.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications