നിക്ഷേപത്തിന് എന്ത് ചെലവ് വരും? ഓഹരി വിപണിയില്‍ നിക്ഷേപിക്കുമ്പോള്‍ ഈടാക്കുന്ന ചെലവുകളെ പറ്റി അറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാധാരണ നിക്ഷേപങ്ങള്‍ക്ക് പൊതുവെ ചെലവുകളൊന്നും കാര്യമായി ബാധിക്കുന്നില്ല. കയ്യിലെ പണം നിക്ഷേപിക്കുകയും കാലാവധിയില്‍ പലിശയും ചേര്‍ത്ത് തിരികെ വാങ്ങുകയും ചെയ്യുകയാണ് ഇവിടങ്ങളില്‍ ചെയ്യുന്നത്. എന്നാല്‍ ഓഹരി വിപണി നിക്ഷേപത്തിലേക്ക് കടക്കുമ്പോള്‍ ഓഹരികള്‍ വാങ്ങുകയും വില്‍ക്കുകയുമാണ്.

ഇതിന് പലതരം നികുതികളും മറ്റു ചാര്‍ജുകളും ഓരോരുത്തരും അടയ്‌ക്കേണ്ടി വരും. ഇവ കണക്കുകൂട്ടി വാങ്ങുകയും വില്‍ക്കുകയും ചെയ്താല്‍ മാത്രമെ ഓഹരി വിപണിയില്‍ നിക്ഷേപം ലാഭകരമാവുകയുള്ളൂ. പ്രധാന ചാര്‍ജുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ഇന്‍ട്രാ ഡേ ട്രേഡിംഗും ഡെലവറിയും

ചാർജുകളെ പറ്റി അറിയുന്നതിന് മുൻപ് ഇന്‍ട്രാ ഡേ, ഡെലവറി എന്നിവ എന്താണെന്ന് മനസിലാക്കണം. ഓഹരി വിപണിയിലെ തുടക്കകാരാണെങ്കില്‍ ഇന്‍ട്രാ ഡേ ട്രേഡിംഗ് ആന്‍ഡ് ഡെലവറി തമ്മില്‍ ആശയകുഴുപ്പം ഉണ്ടാകാറുണ്ട്. ഒരു ദിവസം ഓഹരി വാങ്ങുകയും വില്പന നടത്തുകയും ചെയ്യുന്നതാണ് ഇന്‍ട്രാ ഡേ. രാവിലെ വാങ്ങിയ ഓഹരി വൈകീട്ട് വിപണി ക്ലോസ് ചെയ്യുന്നതിന് മുന്‍പായി വില്പന നടക്കുന്ന ട്രേഡാണിത്.

ഇന്‍ട്രാ ഡേയില്‍ നിന്ന് നേരെ വിപരീതമായി ഒരു ദിവസമെങ്കിലും കയ്യില്‍ വെയ്ക്കുന്ന ട്രേഡുകളാണ് ഡെലവറിയായി കണക്കാക്കുന്നത്. ഉദാഹരണമായി വാങ്ങിയ ഓഹരി മൂന്ന് ദിവസത്തിന് ശേഷമോ 20 വര്‍ഷത്തിന് ശേഷമോ വില്പന നടത്താം.

നിക്ഷേപത്തിന് എന്ത് ചെലവ് വരും? ഓഹരി വിപണിയില്‍ നിക്ഷേപിക്കുമ്പോള്‍ ഈടാക്കുന്ന ചെലവുകളെ പറ്റി അറിയാം

ബ്രോക്കറേജ്

ഫുള്‍ സര്‍വീസ് ബ്രോക്കര്‍, ഡിസ്‌ക്കൗണ്ട് ബ്രോക്കര്‍ എന്നിങ്ങനെ 2 തരം ബ്രോക്കർമാർ ഓഹരി വിപണിയിലുണ്ട്. തിരഞ്ഞെടുക്കുന്ന ബ്രോക്കറേജ് സ്ഥാപനം അനുസരിച്ച് ബ്രോക്കറേജ് വ്യത്യസ്തമായിരിക്കും. ഫുള്‍ സര്‍വീസ് ബ്രോക്കര്‍മാര്‍ 0.03 ശതമാനം മുതല്‍ 0.60 ശതമാനം വരെ ഓരോ ട്രേഡിലും ബ്രോക്കറേജ് ഈടാക്കാം.

ഡിസ്‌ക്കൗണ്ട് ബ്രോക്കര്‍മാര്‍ ഫ്‌ലാറ്റ് റേറ്റാണ് ഇന്‍ട്രാ ഡേ ട്രേഡിന് ഈടാക്കുന്നത്. ഉദാഹരണമായി ഒരു ട്രേഡിന് 10 രൂപ എന്ന തോതില്‍. പല ഡിസ്‌ക്കൗണ്ട് ബ്രോക്കര്‍മാരും ഡെലിവറി ട്രേഡിന് ചാര്‍ജ് ഈടാക്കാറില്ല. ഇതിനാല്‍ ഓഹരികള്‍ വാങ്ങുമ്പോഴും വില്‍ക്കുമ്പോഴും ബ്രോക്കറേജ് ചാര്‍ജ് നല്‍കേണ്ടതുണ്ട്.

Also Read: ടാറ്റ സ്റ്റീലില്‍ പുത്തന്‍ ബ്രേക്കൗട്ട്! ഓഹരി വില 6 മാസത്തെ ഉയരത്തില്‍, എന്തുചെയ്യണം?Also Read: ടാറ്റ സ്റ്റീലില്‍ പുത്തന്‍ ബ്രേക്കൗട്ട്! ഓഹരി വില 6 മാസത്തെ ഉയരത്തില്‍, എന്തുചെയ്യണം?

ഉദാഹരണമായി എബിസി ബ്രോക്കറേജ് ഇന്‍ട്രാ ഡേ ട്രേഡിംഗിന് 0.275 ശതമാനവും ഡെലിവറി ട്രേഡിംഗിന് 0.55 ശതമാനവും ബ്രോക്കറേജ് ഈടാക്കുന്നുണ്ടെന്ന് കണക്കാക്കാം. 120 രൂപയുടെ 100 ഓഹരി വാങ്ങി ഇന്‍ട്രാ ഡേയില്‍ 125 രൂപയ്ക്ക് വില്പന നടത്തിയാല്‍ 24,500 രൂപ വിറ്റുവരവ് ലഭിക്കും. ഇതില്‍ (24,500*0.0027) 67.38 രൂപ ബ്രോക്കറേജ് ചാര്‍ജ് കഴിച്ചാണ് ലാഭം വരുന്നത്. ഇതേ തുകയുടെ ട്രേഡ് ഡെലിവറിയില്‍ വില്പന നടത്തിയാല്‍ (24,500*0.0055)134.75 രൂപ ബ്രോക്കറേജ് നല്‍കണം.

Also Read: 0.35% ത്തിന്റെ വര്‍ധനവ്; റിപ്പോ നിരക്ക് 6.25 ശതമാനമായി; നിരക്ക് വര്‍ധനവ് വായ്പ എടുത്തവനെ ബാധിക്കുംAlso Read: 0.35% ത്തിന്റെ വര്‍ധനവ്; റിപ്പോ നിരക്ക് 6.25 ശതമാനമായി; നിരക്ക് വര്‍ധനവ് വായ്പ എടുത്തവനെ ബാധിക്കും

സെക്യൂരിറ്റി ട്രാന്‍സാക്ഷന്‍ ചാര്‍ജ്

സെക്യൂരിറ്റി ട്രാന്‍സാക്ഷന്‍ ചാര്‍ജ് അഥവാ എസ്ടിടി എന്ന പേരിലറിയപ്പെടുന്ന ചാര്‍ജ് സര്‍ക്കാരാണ് ഈടാക്കുന്നത്. ബിഎസ്ഇ, എന്‍എസ്ഇ എന്നീ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ വഴി ഇടപാട് നടക്കുമ്പോഴുള്ള ചാര്‍ജാണിത്. ട്രാന്‍സാക്ഷന്‍ വാല്യുവിന്റെ 0.1 ശതമാനമാണ് സെക്യൂരിറ്റി ട്രാന്‍സാക്ഷന്‍ ചാര്‍ജ് ഈടാക്കുക. ഡെലിവറി ട്രേഡില്‍ വാങ്ങുമ്പോഴും വില്‍ക്കുമ്പോഴും സെക്യൂരിറ്റി ചാര്‍ജ് ഈടാക്കും. ഇന്‍ട്രാഡേയില്‍ വില്പന സമയത്ത് മാത്രമാണ് സെക്യൂരിറ്റി ട്രാന്‍സാക്ഷന്‍ ചാര്‍ജ് ഈടാക്കുന്നത്.

Also Read: എസ്ബിഐ എഫ്ഡി കാല്‍ക്കുലേറ്റര്‍; 1 വര്‍ഷത്തെ നിക്ഷേപം വഴി 33,000 രൂപ പലിശ വാങ്ങാം; വിശദാംശങ്ങൾ ഇങ്ങനെAlso Read: എസ്ബിഐ എഫ്ഡി കാല്‍ക്കുലേറ്റര്‍; 1 വര്‍ഷത്തെ നിക്ഷേപം വഴി 33,000 രൂപ പലിശ വാങ്ങാം; വിശദാംശങ്ങൾ ഇങ്ങനെ

സ്റ്റാമ്പ് ഡ്യൂട്ടി

ട്രാന്‍സാക്ഷന്‍ വാല്യുവിന് മുകളില്‍ 0.01 ശതമാനമാണ് സ്റ്റാബ് ഡ്യൂട്ടി ഈടാക്കുന്നത്. സംസ്ഥാന ഗവണ്‍മെന്റാണ് നേരത്തെ സ്റ്റാമ്പ് ഡ്യൂട്ടി ഈടാക്കിയിരുന്നത്. അതിനാല്‍ ഓരോ സംസ്ഥാനങ്ങളിലും ഇത് വ്യത്യസ്തമായിരുന്നു. പിന്നീട് 2020 ജൂലായ് ഒന്ന് മുതലാണ് ഇതിൽ മാറ്റം വന്നത്. വാങ്ങലുകള്‍ക്കും വില്‍ക്കലിനും സ്റ്റാബ് ഡ്യൂട്ടി ഈടാക്കുന്നുണ്ട്.

ട്രാന്‍സാക്ഷന്‍ ചാര്‍ജ്

സ്റ്റോക്ക് എക്‌സചേഞ്ചുകള്‍ ഓഹരികള്‍ വാങ്ങുമ്പോഴും വില്‍ക്കുമ്പോഴുമാണ് ട്രാന്‍സാക്ഷന്‍ ചാര്‍ജ് ഈടാക്കുന്നത്. എന്‍എസ്ഇ 0.00345 ശതമാനവും ബിഎസ്ഇ 0.00375 ശതമാനവുമാണ് ചാര്‍ജ് ഈടാക്കുന്നത്. സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളുടെ പ്രധാന വരുമാനാണിത്. ഇന്‍ട്രാ ഡേ, ഡെലിവറി എന്നിവയ്ക്ക് തുല്യമായാണ് ട്രാന്‍സാക്ഷന്‍ ചാര്‍ജ് ഈടാക്കുന്നത്.

ഡെപ്പോസിറ്ററി പാര്‍ട്ടിസപ്പന്റ് ചാര്‍ജ്

എന്‍എസ്ഡിഎല്‍, സിഡിഎസ്എല്‍ എന്നിങ്ങനെ രാജ്യത്തെ രണ്ട് സ്റ്റോക്ക് ഡെപ്പോസിറ്ററീസ്. ഓഹരികള്‍ വാങ്ങുമ്പോള്‍ ഇവ ഇലക്ട്രോണിക് രൂപത്തില്‍ സൂക്ഷിക്കുന്നത് ഇവിടെയാണ്. ഇതിനായാണ് ഡപ്പോസിറ്ററി പാര്‍ട്ടിസപ്പന്റ് ചാര്‍ജ് ഈടാക്കുന്നത്. ഡെപ്പോസിറ്ററീസ് നിക്ഷേപകനില്‍ നിന്ന് ഇത് നേരിട്ട് ഈടാക്കുന്നില്ല. പകരം ഡെപ്പോസിറ്ററി പാര്‍ട്ടിസിപ്പന്റായ ഡീമാറ്റ് അക്കൗണ്ട് കമ്പനി അല്ലെങ്കില്‍ ബ്രോക്കറേജ് സ്ഥാപനമാണ് ഈ തുക അടയ്ക്കുന്നത്. ഇതിനായി നിശ്ചിത തുകയാണ് കമ്പനികള്‍ ഈടാക്കുക.

ജിഎസ്ടി

സര്‍ക്കാറാണ് ചരക്ക് സേവന നികുതി ഈടാക്കുന്നത്. ബ്രോക്കറേജ്, ട്രാന്‍സാക്ഷന്‍ ചാര്‍ജ് എന്നിവയുടെ 18 ശതമാനമാണ് ജിഎസ്ടി.

സെബി ചാര്‍ജ്

സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയാണ് ഓഹരി വിപണിയെ നിയന്ത്രിക്കുന്നത്. എക്‌സ്‌ചേഞ്ചുകളുടെ ശരിയായ പ്രവര്‍ത്തനത്തിനായി സെബി നിയമങ്ങളും നിയന്ത്രണങ്ങളും ഉണ്ടാക്കുന്നു. ഇതിനാൽ സെബിക്കും ഓരോ ഇടപാടിലും ചാർജ് നൽകേണ്ടകുണ്ട്. വാങ്ങലുകൾക്കും വിൽക്കലിനും സെബി ചാർജ് ഈടാക്കും. വളരെ ചെറിയ തുക മാത്രമാണ് സെബി ചാർജായി ഈടാക്കുന്നുള്ളൂ. 1 കോടി രൂപയുടെ ട്രാൻസാക്ഷൻ വാല്യുവിന് 10 രൂപ എന്ന നിരക്കിലാണിത്.

Read more about: investment stock market
English summary

Here's The Complete Details About Different Charges Levied While Investing In Stock Market

Here's The Complete Details About Different Charges Levied While Investing In Stock Market, Read In Market
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X