റസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി വാങ്ങി കുറച്ചു കാലത്തിന് ശേഷം ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കുക എന്നത് സുരക്ഷിതമായൊരു നിക്ഷേപമായി പലരും കാണുന്നുണ്ട്. താരതമ്യേന റിസ്ക് കുറഞ്ഞ ചാഞ്ചാട്ടങ്ങളില്ലാത്ത നിക്ഷേപവുമാണിത്. ഇത്തരത്തില്‍ നിക്ഷേപം നടത്തുന്നവര്‍ നികുതി കൃത്യമായ പ്ലാനിംഗ് നടത്തണം.
വില്പന നടത്തുമ്പോള്‍ മുഴുവന്‍ തുകയ്ക്കും നികുതി നല്‍കേണ്ടതില്ല. ലാഭത്തിന് മുകളിലാണ് നികുതി വരുന്നത്. ഇവയെ ഹ്രസ്വകാല മൂലധന നേട്ടമെന്നും ദീര്‍ഘകാല മൂലധന നേട്ടമെന്നും രണ്ടായി തിരിച്ചിട്ടുണ്ട്. വില്പനയ്ക്ക് ഒത്ത ആളെ കിട്ടിയാല്‍ വില്‍ക്കുന്നത് മുൻപ് നികുതി ലാഭിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
മൂലധനനേട്ടം
വീട് വാങ്ങി 2 വര്‍ഷത്തിന് മുന്‍പ് വില്പന നടത്തിയാല്‍ ഹ്രസ്വകാല മൂലധന നേട്ടമായാണ് കണക്കാക്കുക. ലാഭം നികുതി ബാധകമായ വരുമാനത്തിനൊപ്പം കൂട്ടിചേര്‍ക്കും. വീട് വാങ്ങി 2 വര്‍ഷത്തിന് ശേഷം വില്പന നടത്തിയാല്‍ ഉണ്ടാകുന്ന ലാഭത്തെ ദീര്‍ഘകാല മൂലധന നേട്ടമായാണ് കണക്കാക്കുക. ദീര്‍ഘകാല മൂലധന നേട്ടത്തിന് 20 ശതമാനം നികുതിയാണ് ഈടാക്കുന്നത്.
ഇന്ഡക്സേഷന് സൗകര്യവും നിക്ഷേപം വഴി നികുതി ലാഭിക്കാനുള്ള സൗകര്യവുമുണ്ട്. വീടിന്റെ വാങ്ങിയ വിലയെ വിലവർദ്ധന സൂചികയുമായി ബന്ധപ്പെടുത്തി പരിഷ്കരിച്ചു ലഭിക്കുന്ന തുക വിൽപന വിലയിൽ നിന്നു കുറച്ചിട്ടാണു മൂലധന ലാഭം കണക്കാക്കുന്നത്. ദീര്‍ഘകാല മൂലധന നേട്ടത്തില്‍ നിന്ന് ഇളവ് നേടാന്‍ ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 54ലെ ഇളവുകള്‍ ഉപയോഗപ്പെടുത്താം.
പുതിയ വീട് വാങ്ങുക/ നിര്‍മിക്കുക
വീട് വില്പന നടത്തിയുണ്ടാകുന്ന ലാഭത്തില്‍ നിന്ന് നികുതി ലാഭിക്കാനുള്ള ഒരു മാര്‍ഗമാണ് മറ്റൊരു വീട് വാങ്ങുകയോ നിര്‍മിക്കുകയോ ചെയ്യുക എന്നത്. വീട് വില്പനയിലൂടെ ലഭിക്കുന്ന ലാഭം മറ്റൊരു വീടിലേക്ക് നിക്ഷേപിച്ചാല്‍ സെക്ഷന്‍ 54 പ്രകാരം ഇളവ് നേടാൻ സാധിക്കും. തുക പൂര്‍ണമായും ഉപയോഗിച്ചാല്‍ മൂലധന നേട്ടത്തിന് നികുതി പൂര്‍ണമായും ഒഴിവാകും. വില്പന നടത്തി മൂന്ന് വര്‍ഷത്തിനുള്ളില്‍ പുതിയ വീട് നിര്‍മിക്കണമെന്നാണ് നിയമത്തില്‍ പറയുന്നത്.
പഴയ വീട് വില്പനയ്ക്ക് 1 വര്‍ഷം മുന്‍പ് വാങ്ങിയതോ 2 വര്‍ഷം മുന്‍പ് വാങ്ങിയതോ ആയ വീടിനും ഇളവ് ലഭിക്കും. ഇന്ത്യയില്‍ വാങ്ങുന്നതോ നിര്‍മിക്കുന്നതോ ആയ വീടിന് മാത്രമെ ഇളവ് ക്ലെയിം ചെയ്യാന്‍ സാധിക്കുകുയുള്ളൂ.
2021-22 അസസ്മെന്റ് വര്‍ഷം മുതല്‍ രണ്ട് വീടുകളിൽ നിക്ഷേപിക്കുന്നതിന് ഇളവ് ലഭിക്കുന്നുണ്ട്. നേരത്തെ ഒരു വീടാനായിരുന്നു ഇളവ് നൽകിയിരുന്നത്. 2 കോടി രൂപയില്‍ താഴെയുള്ള ദീര്‍ഘകാല മൂലധന നേട്ടത്തിനാണ് ഈ സൗകര്യം ലഭിക്കുക. ജീവിതകാലയളവില്‍ ഒരു തവണ മാത്രമെ ഈ സൗകര്യം ഉപയോഗപ്പെടുത്താന്‍ സാധിക്കുകയുള്ളൂ.
വീട് വിൽക്കുന്ന വ്യക്തിയുടെ പേരിൽ തന്നെ വാങ്ങുന്ന/ നിർമിക്കുന്ന പുതിയ വീടുകൾക്കാണ് ഇളവ് ലഭിക്കുക. ഭാര്യയുടേയോ മക്കളുടേയോ പേരിൽ വാങ്ങിയാൽ ഇളവു ലഭിക്കില്ല. മൂലധന നേട്ടം മുഴുവനായി പുതിയ വീടിനു വേണ്ടി ചെലവഴിക്കുന്നില്ലെങ്കിൽ ആനുപാതികമായ ഇളവുകൾ മാത്രമേ ലഭിക്കുകയുള്ളൂ.
കാപ്പിറ്റല്‍ ഗെയിന്‍ അക്കൗണ്ടില്‍ നിക്ഷേപിക്കുക
വീട് വില്പനയിലൂടെ ലഭിച്ച ആദായം വില്പന നടന്ന സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ സമർപ്പിക്കേണ്ട തീയതിക്ക് മുൻപ് പുതിയ വീടിനായി നിക്ഷേപിക്കണം. ഇതിന് സാധിക്കാത്തവർക്ക് വീട് വില്പനയിലൂടെ ലഭിച്ച മൂലധന നേട്ടം ബാങ്കുകളിലെ കാപ്പിറ്റല്‍ ഗെയിൻ അക്കൗണ്ടില്‍ നിക്ഷേപിച്ചാല്‍ നികുതിയിളവ് ലഭിക്കും. പൊതുമഖലാ ബാങ്കിലും കാപിറ്റല്‍ ഗെയിന്‍സ് അക്കൗണ്ട് സ്കീം 1988 പ്രകാരം നോട്ടിഫൈ ചെയ്ത ബാങ്കുകളിലും അക്കൗണ്ട് ആരംഭിച്ച് നിക്ഷേപം നടത്താം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
