ഓഹരി വിലയിലുണ്ടാകുന്ന നേട്ടത്തിനു പുറമെ, നിക്ഷേപകര്‍ക്ക് അധിക വരുമാനം നേടുന്നതിനായുള്ള മാര്‍ഗം കൂടിയാണ് കമ്പനികളില്‍ നിന്നും അതാത് സമയങ്ങളില്‍ ലഭിക്കുന്ന ലാഭവിഹിതം അഥവാ ഡിവിഡന്റ്. അതായത്, മികച്ച ഡിവിഡന്റ് നല്‍കുന്ന ഓഹരികള്‍ കണ്ടെത്തി യഥാസമയം നിക്ഷേപം നടത്തിയാല്‍ രണ്ടു തരത്തില്‍ ഗുണമുണ്ടാകുമെന്ന് സാരം.
ലഭിക്കുന്ന ലാഭവിഹിതം അതേ ഓഹരിയില്‍ തന്നെ വീണ്ടും നിക്ഷേപിച്ച് ദീര്‍ഘകാലം കാത്തിരുന്നാല്‍ മികച്ച നേട്ടം നിക്ഷേപകന് സ്വന്തമാക്കാനുള്ള സാധ്യതകളുമുണ്ട്. അതേസമയം ഓഗസ്റ്റില്‍ 50 രൂപയിലധികം ലാഭവിഹിതമായി നല്‍കുന്ന 8 കമ്പനികളുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
പ്രമുഖ ബഹുരാഷ്ട്ര ഫാര്‍മ കമ്പനിയായ അബോട്ട് ഇന്ത്യ (BSE: 500488, NSE : ABBOTINDIA), അന്തിമ ലാഭവിഹിത ഇനത്തില്‍ പ്രതിയോഹരി 145.00 രൂപ വീതവും വിശേഷാല്‍ ലാഭവിഹിതമായി 130.00 രൂപ വീതവും നല്‍കുന്നു. അതായത് നിക്ഷേപകര്‍ക്ക് മൊത്തം 275.00 രൂപ ലാഭവിഹിതമായി ലഭിക്കും. ഇതിനുള്ള എക്‌സ് ഡിവിഡന്റ് തീയതി ഓഗസ്റ്റ് 2-നും റെക്കോഡ് തീയതി ഈമാസം 4-നുമായാണ് നിശ്ചയിച്ചിരിക്കുന്നത്.
റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നാനോ കാപ് കമ്പനിയായ വിക്ടോറിയ മില്‍സ് (BSE: 503349), അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 50.00 രൂപ വീതം നേടാം. ഇതിനുള്ള എക്‌സ് ഡിവിഡന്റ് തീയതി ഓഗസ്റ്റ് 3-നാണ് നിശ്ചയിച്ചിരിക്കുന്നത്.
രാജ്യത്തെ ഏറ്റവും വലിയ യാത്രാ വാഹന നിര്‍മാതാക്കളായ മാരുതി സുസൂക്കി, നിക്ഷേപകര്‍ക്ക് അന്തിമ ലാഭവിഹിത ഇനത്തില്‍ പ്രതിയോഹരി 60.00 രൂപ വീതം നല്‍കുന്നു. ഇതിനുള്ള എക്‌സ് ഡിവിഡന്റ് തീയതി ഓഗസ്റ്റ് 3-നും റെക്കോഡ് തീയതി ഈമാസം 5-നുമായാണ് തീരുമാനിച്ചിരിക്കുന്നത്.
ചണത്തില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന സ്‌മോള്‍ കാപ് ഓഹരിയായ ഷെവിയറ്റ് കമ്പനി (BSE: 526817, NSE : CHEVIOT), അന്തിമ ലാഭവിഹിതമായി നിക്ഷേപകര്‍ക്ക് പ്രതിയോഹരി 60.00 രൂപ വീതം നല്‍കുന്നു. ഇതിനുള്ള എക്‌സ് ഡിവിഡന്റ് തീയതി ഓഗസ്റ്റ് 4-നാണ് നിശ്ചയിച്ചിരിക്കുന്നത്.
രാജ്യത്തെ ഏറ്റവും വലിയ പാദരക്ഷാ നിര്‍മാണ കമ്പനിയായ ബാറ്റ ഇന്ത്യ (BSE: 500043, NSE : BATAINDIA), അന്തിമ ലാഭവിഹിത ഇനത്തില്‍ പ്രതിയോഹരി 4.00 രൂപ വീതവും വിശേഷാല്‍ ലാഭവിഹിതമായി 50.50 രൂപ വീതവും നല്‍കുന്നു. അതായത് നിക്ഷേപകര്‍ക്ക് മൊത്തം 54.50 രൂപ ലാഭവിഹിതമായി ലഭിക്കും. ഇതിനുള്ള എക്‌സ് ഡിവിഡന്റ് തീയതി ഓഗസ്റ്റ് 4-നാണ് തീരുമാനിച്ചിരിക്കുന്നത്.
പ്രമുഖ ഫാര്‍മ കമ്പനിയായ സനോഫി ഇന്ത്യ, ഇടക്കാല ലാഭവിഹിതം ഉടന്‍ പ്രഖ്യാപിക്കും. എന്നാല്‍ വിശേഷ ലാഭവിഹിത ഇനത്തില്‍ പ്രതിയോഹരി 193.00 രൂപ വീതം നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനുള്ള എക്‌സ് ഡിവിഡന്റ് തീയതി ഓഗസ്റ്റ് 5-നാണ് നിശ്ചയിച്ചിരിക്കുന്നത്.
പ്രമുഖ ഗ്രാഫൈറ്റ് ഇലക്ട്രോഡ് നിര്‍മാണ കമ്പനിയായ എച്ച്ഇജി ലിമിറ്റഡ് (BSE: 509631, NSE : HEG), അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 40.00 രൂപ വീതം നല്‍കുന്നു. ഇതിനുള്ള എക്‌സ് ഡിവിഡന്റ് തീയതി ഓഗസ്റ്റ് 24-നാണ് നിശ്ചയിച്ചിരിക്കുന്നത്.
ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന മുന്‍നിര ടെക്‌നോളജി കമ്പനിയായ ഹണിവെല്‍ ഓട്ടോമേഷന്‍ ഇന്ത്യ (BSE: 517174, NSE : HONAUT), അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 90.00 രൂപ വീതം നല്‍കുന്നു. ഇതിനുള്ള എക്‌സ് ഡിവിഡന്റ് തീയതി ഓഗസ്റ്റ് 08-നാണ് നിശ്ചയിച്ചിരിക്കുന്നത്.
20 രൂപയിലധികം ഡിവിഡന്റ് നല്‍കുന്ന ഓഹരികള്‍
- അള്‍ട്രാടെക് സിമന്റ്- അന്തിമ ലാഭവിഹിത ഇനത്തില്‍ പ്രതിയോഹരി 38.00 രൂപ വീതം ലഭിക്കും. എക്‌സ് ഡിവിഡന്റ് തീയതി ഓഗസ്റ്റ് 2-നാണ്.
- വോള്‍ട്ടാംപ് ട്രാന്‍സ്ഫോമേര്‍സ്- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 35.00 രൂപ വീതം നേടാം. ഇതിനുള്ള എക്‌സ് ഡിവിഡന്റ് തീയതി ഓഗസ്റ്റ് 4-നായിരിക്കും.
- ബയേര്‍ ക്രോപ്സയന്‍സ്- അന്തിമ ലാഭവിഹിത ഇനത്തില്‍ പ്രതിയോഹരി 25.00 രൂപ വീതം ലഭിക്കും. എക്‌സ് ഡിവിഡന്റ് തീയതി ഓഗസ്റ്റ് 4-നാണ് നിശ്ചയിച്ചിരിക്കുന്നത്.
- ഡിവീസ് ലാബ്- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 30.00 രൂപ വീതം നല്‍കും. ഇതിനുള്ള എക്‌സ് ഡിവിഡന്റ് തീയതി ഓഗസ്റ്റ് 11-നായിരിക്കും.
- ഐഷര്‍ മോട്ടോര്‍സ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 21.00 രൂപ വീതം നല്‍കും. ഇതിനുള്ള എക്‌സ് ഡിവിഡന്റ് തീയതി ഓഗസ്റ്റ് 12-നായിരിക്കും.
ശ്രദ്ധിക്കുക
ഏതെങ്കിലും ഒരു വര്‍ഷം ഡിവിഡന്റ് പ്രഖ്യാപിച്ചതു കൊണ്ടുമാത്രം കാര്യമില്ല. എല്ലാ വര്‍ഷവും സ്ഥിരതയാര്‍ന്ന പ്രകടനം ലാഭവിഹിതം നല്‍കുന്നതില്‍ കാഴ്ചവയ്ക്കുന്ന ഓഹരികള്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. കമ്പനിയുടെ പ്രകടനം സ്ഥിരതയാര്‍ന്നതല്ലെങ്കില്‍ കൈ പൊള്ളിയേക്കാം. ലാഭവിഹിതം കൂടിയതുകൊണ്ടാണോ ഓഹരിയുടെ മാര്‍ക്കറ്റ് വില ഇടിഞ്ഞതു കൊണ്ടാണോ ഡിവിഡന്റ് യീല്‍ഡ് ഉയര്‍ന്നു നില്‍ക്കുന്നത് എന്നതും പരിശോധിക്കണം. മാര്‍ക്കറ്റ് വിലയിടിഞ്ഞതു കൊണ്ടാണ് യീല്‍ഡ് ഉയര്‍ന്നതെങ്കില്‍ അക്കാര്യം വിശകലനം ചെയ്ത് ബോധ്യപ്പെട്ടതിനു ശേഷം മാത്രം നിക്ഷേപിക്കുക.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications