ഒരു നിശ്ചിത കാലയളവിലേക്ക് നിക്ഷേപിച്ച്, അവയിലൂടെ പലിശ ഇനത്തിൽ നല്ലൊരു തുക നേടിയെടുക്കാൻ സഹായിക്കുന്നവയാണ് സ്ഥിര നിക്ഷേപം (എഫ്ഡി). സ്ഥിര നിക്ഷേപങ്ങൾ ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാർഗമായി കണക്കാക്കപ്പെടുന്നു, അതിനാലാണ് അവ ഏറ്റവും ജനപ്രിയമായ നിക്ഷേപ മാർഗമായത്. വിപണി ഇടിഞ്ഞാലും പലിശ നിരക്കിൽ മാറ്റം വരുന്നില്ലെന്നതാണ് മറ്റൊരു ആകർഷണീയത. ഇതിനർത്ഥം എഫ്‌ഡിക്ക് ഒരു നിശ്ചിത പലിശനിരക്ക് ഉണ്ടെന്നും വിപണിയിലെ ഏറ്റക്കുറച്ചിലുകൾ അവയെ ബാധിക്കില്ലെന്നുമാണ്.
ഇവിടെ നിക്ഷേപിച്ചാൽ 9% വരെ പലിശ ഉറപ്പാണ്; ഈ 5 ബാങ്കുകൾ എഫ്.ഡി നിരക്ക് ഉയർത്തി
മുതിർന്ന പൗരന്മാർക്ക് സാധാരണ പൗരന്മാരെക്കാൾ കൂടുതൽ പലിശ എഫ്ഡി വാഗ്‌ദാനം ചെയ്യുന്നുണ്ട്. എസ്‌ബിഐ, ബിഒബി, പിഎൻബി തുടങ്ങിയ പൊതുമേഖലാ ബാങ്കുകളും മറ്റ് ബാങ്കുകളും സ്ഥിരനിക്ഷേപത്തിൽ മുതിർന്ന പൗരന്മാർക്ക് നൽകുന്ന പലിശ നിരക്ക് എത്രയാണെന്ന് നോക്കാം.

മുതിർന്ന പൗരന്മാർക്കുള്ള എസ്ബിഐ എഫ്ഡി നിരക്ക്
444 ദിവസങ്ങളിലേക്കുള്ള എസ്ബിഐയുടെ അമൃത് വൃഷ്ടി എഫ്ഡി സ്കീം, മുതിർന്ന പൗരന്മാർക്ക് 7.75 ശതമാനം പലിശ നിരക്ക് നൽകുന്നു. ഒരു വർഷത്തെ എഫ്ഡികൾക്ക് എസ്ബിഐ മുതിർന്ന പൗരന്മാർക്ക് 7.30 ശതമാനം പലിശ നൽകുന്നു. 3 വർഷത്തെയും 5 വർഷത്തെയും എഫ്ഡികളിൽ ബാങ്ക് യഥാക്രമം 7.25 ശതമാനവും 7.50 ശതമാനവും പലിശനിരക്ക് നൽകുന്നു.
ബാങ്ക് ഓഫ് ബറോഡ എഫ്ഡി നിരക്കുകൾ
400 ദിവസത്തെ ബോബ് ഉത്സവ് എഫ്ഡി സ്കീമിൽ മുതിർന്ന പൗരന്മാർക്ക് 7.80 ശതമാനം പലിശ നൽകുന്നു. മുതിർന്ന പൗരന്മാർക്ക് ഒരു വർത്തെ എഫ്ഡിക്ക് 7.35 ശതമാനവും മൂന്ന് വർഷത്തേക്ക് 7.65 ശതമാനവും അഞ്ച് വർഷത്തേക്ക് 7.15 ശതമാനവും പലിശ നിരക്ക് നൽകുന്നു.
പേഴ്സണൽ ലോൺ കിട്ടാൻ ബുദ്ധിമുട്ടുണ്ടോ? വായ്പക്ക് അപേക്ഷിക്കുന്നതിനു മുന്നേ ഈ 7 കാര്യങ്ങൾ ശ്രദ്ധിക്കൂ
പിഎൻബി എഫ്ഡി നിരക്ക്
400 ദിവസത്തെ എഫ്ഡികൾക്ക് പിഎൻബി മുതിർന്ന പൗരന്മാർക്ക് 7.75 ശതമാനം പലിശ നൽകുന്നു. 1 വർഷത്തെ എഫ്ഡികൾക്ക് 7.30 ശതമാനവും മൂന്ന് വർഷത്തേക്ക് 7.50 ശതമാനവും അഞ്ച് വർഷത്തേക്ക് 7.00 ശതമാനവും പലിശ നിരക്ക് പിഎൻബി വാഗ്‌ദാനം ചെയ്യുന്നു.
ആക്സിസ് ബാങ്ക് എഫ്ഡി നിരക്കുകൾ
15 മാസം മുതൽ 2 വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 7.75 ശതമാനം പലിശ ബാങ്ക് നൽകുന്നു. മുതിർന്ന പൗരന്മാർക്ക് ഒരു വർഷത്തെ നിക്ഷേപത്തിന് 7.20 ശതമാനവും മൂന്ന് വർഷത്തെ നിക്ഷേപങ്ങൾക്ക് 7.60 ശതമാനവും അഞ്ച് വർഷത്തേക്കുള്ളതിന് 7.75 ശതമാനവും പലിശ നിരക്ക് ആക്സിസ് ബാങ്ക് വാഗ്‌ദാനം ചെയ്യുന്നു.
കാനറ ബാങ്ക് എഫ്ഡി നിരക്കുകൾ
3 വർഷവും അതിനു മുകളിലും 5 വർഷത്തിൽ താഴെയുമുള്ള എഫ്ഡി കാലാവധിക്ക് 7.9 ശതമാനം പലിശ നിരക്ക് ബാങ്ക് നൽകുന്നുണ്ട്. കാനറ ബാങ്ക് മുതിർന്ന പൗരന്മാർക്ക് ഒരു വർഷത്തിൽ 7.35 ശതമാനവും മൂന്ന് വർഷത്തിൽ 7.30 ശതമാനവും അഞ്ച് വർഷത്തിൽ 7.20 ശതമാനവും പലിശ നിരക്ക് എഫ്ഡികൾക്ക് നൽകുന്നു.
അഞ്ച് രൂപയുടെ നാണയത്തുട്ടുകളും അപ്രത്യക്ഷമാകുന്നു; കാരണമിതാണ്...
എച്ച്ഡിഎഫ്‌സി ബാങ്ക് പലിശ നിരക്ക്
4 വർഷവും 7 മാസവും കാലാവധിയുള്ള (55 മാസം) എഫ്ഡി സ്കീമുകൾക്ക് 7.90 ശതമാനം പലിശ നിരക്ക് നൽകുന്നുണ്ട്. എച്ച്‌ഡിഎഫ്‌സി ബാങ്ക് മുതിർന്ന പൗരന്മാർക്ക് ഒരു വർഷത്തെ നിക്ഷേപങ്ങൾക്ക് 7.10 ശതമാനവും മൂന്ന് വർഷ എഫ്ഡികൾക്ക് 7.50 ശതമാനവും അഞ്ച് വർഷ എഫ്ഡികൾക്ക് 7.50 ശതമാനവും പലിശ നിരക്ക് വാഗ്‌ദാനം നൽകുന്നുണ്ട്.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. സ്വന്തം റിസ്‌കില്‍ മാത്രം തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications