മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്കിടയിൽ നെറ്റ് അസറ്റ് വാല്യു (NAV) ചെറിയ ആശയ കുഴപ്പങ്ങളൊന്നുമല്ല ഉണ്ടാകുന്നത്. ഉയർന്ന നെറ്റ് അസറ്റ് വാല്യു മികച്ച പ്രകടനം നടത്തുന്നു എന്നാണ് പല നിക്ഷേപകരും കണക്കാക്കുന്നത്. മികച്ച നിക്ഷേപങ്ങൾ നടത്തിയതിനാലാണ് നെറ്റ് അസറ്റ് വാല്യു ഉയർന്ന് നിൽക്കുന്നത് എന്ന അനുമാനത്തിലാണ് ഫണ്ടുകൾ മികച്ചവ എന്ന നിഗമനത്തിലേക്ക് പലരുമെത്തുന്നത്. ഉയർന്ന നെറ്റ് അസറ്റ് വാല്യു ഉള്ള മ്യൂച്വൽ ഫണ്ടുകളെ തിരഞ്ഞാൽ, എട്ട് സ്കീമുകൾക്ക് 1,000 രൂപയ്ക്ക് മുകളിൽ നെറ്റ് അസറ്റ് വാല്യുവുണ്ട്. ഇവയുടെ പ്രകടനം പരിശോധിക്കാം.
8 ഫണ്ടുകൾ
1,000 രൂപയിൽ കൂടുതൽ നെറ്റ് അസറ്റ് വാല്യു ഉള്ള 8 ഇക്വിറ്റി സ്കീമുകളാണുള്ളത്. ഇവയിൽ ഭൂരിഭാഗവും 25 വർഷത്തിലേറെയായി വിപണിയിലുള്ളവ തന്നെയാണ്. 24.88 വർഷം പ്രായമായ ആദിത്യ ബിർള സൺ ലൈഫ് ഫ്ലെക്സി കാപ് ഫണ്ട് മാത്രമാണ് കാൽനൂറ്റാണ്ട് പൂർത്തിയാക്കാത്ത ഫണ്ട്. പ്രകടനം പരിശോധിച്ചാൽ 8 ഫണ്ടുകളും തുടക്കം മുതൽ 15 ശതമാനത്തിലധികം റിട്ടേൺ നൽകിയിട്ടുണ്ട്.
ഉയർന്ന നെറ്റ് അസറ്റ് വാല്യുവുള്ള ഈ ഫണ്ടുകളിൽ മൂന്നെണ്ണം ഫ്ലെക്സി കാപ് ഫണ്ടുകളാണ്. രണ്ട് മിഡ് കാപ് ഫണ്ടുകൾ, ഒരു ലാർജ് കാപ് ഫണ്ട്, അഗ്രസീവ് ഹൈബ്രിഡ് ഫണ്ട്, ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീം ഫണ്ട് എന്നിവയ്ക്കാണ് 1,000 രൂപയിൽ കൂടുതൽ നെറ്റ് അസറ്റ് വാല്യു ഉള്ളത്.

ഫണ്ടുകളും നെറ്റ് അസറ്റ് വാല്യുവും പ്രകടനവും
ആദിത്യ ബിർള സൺ ലൈഫ് ഫ്ലെക്സി ക്യാപ് ഫണ്ട് 24 വർഷം പൂർത്തിയാക്കിയ ഫണ്ടാണ്. ജൂൺ 16 നുള്ള കണക്ക് അനുസരിച്ച് 1,202.4 രൂപയാണ് ഫണ്ടിന്റെ നെറ്റ് അസറ്റ് വാല്യു. ഫണ്ട് ആരംഭിച്ചത് മുതൽ ഇതുവരെ 19.77 ശതമാനം റിട്ടേൺ നൽകി.
എച്ച്ഡിഎഫ്സി ടാക്സ് സേവർ ഫണ്ട് 27 വർഷം പൂർത്തിയാക്കി. ഇതുവരെയുള്ള റിട്ടേൺ 23.20 ശതമാനമാണ്. നെറ്റ് അസറ്റ് വാല്യു 2,868.59 രൂപ. നിപ്പോൺ ഇന്ത്യ ഗ്രോത്ത് ഫണ്ടും ഏകദേശം 27 വർഷം പൂർത്തിയാക്കി. 22 ശതമാനണ് ഫണ്ട് ആരംഭിച്ചത് മുതൽ ഇതുവരെ നൽകിയ റിട്ടേൺ. നെറ്റ് അസറ്റ് വാല്യു 2,422.19 രൂപയാണ്.
സ്ഥിരമായി ലാഭവിഹിതം നൽകുന്ന 10 മിഡ്കാപ് ഓഹരികൾ; 8 ശതമാനം വരെ ഡിവിഡന്റ് യീൽഡ്
ആദിത്യ ബിർള സൺ ലൈഫ് ഇക്വിറ്റി ഹൈബ്രിഡ് 95 ഫണ്ട് 28 വർഷം പൂർത്തിയാക്കി. 18.45 ശതമാനമാണ് ഫണ്ട് ആരംഭിച്ചത് മുതലുള്ള റിട്ടേൺ. 1,115.89 രൂപയാണ് നെറ്റ് അസറ്റ് വാല്യു. 28 വർഷം കടന്ന മറ്റ് 2 ഫണ്ടുകളാണ് എച്ച്ഡിഎഫ്സി ഫ്ലെക്സി കാപ് ഫണ്ട്, ഫ്രാങ്ക്ലിൻ ഇന്ത്യ ഫ്ലെക്സി കാപ് ഫണ്ട് എന്നിവ.
ഇവ യഥാക്രമം 19.22 ശതമാനം,, 18 ശതമാനം റിട്ടേൺ നൽകി. എച്ച്ഡിഎഫ്സി ഫ്ലെക്സി കാപ് ഫണ്ടിൽ 1,236.38 രൂപയാണ് നെറ്റ് അസറ്റ് വാല്യു. ഫ്രാങ്ക്ലിൻ ഇന്ത്യ ഫ്ലെക്സി കാപ് ഫണ്ടിന്റെ നെറ്റ് അസറ്റ് വാല്യു 1,062.53 രൂപയാണ്.
ഫ്രാങ്ക്ലിൻ ഇന്ത്യ ബ്ലൂചിപ്പ് ഫണ്ട്, ഫ്രാങ്ക്ലിൻ ഇന്ത്യ പ്രൈമ ഫണ്ട് എന്നിവ വിപണിയിൽ 29 വർഷം പൂർത്തിയാക്കിയ ഫണ്ടാണ്. ഫ്രാങ്ക്ലിൻ ഇന്ത്യ ബ്ലൂചിപ്പ് ഫണ്ടിന്റെ ഇതുവരെയുള്ള റിട്ടേൺ 17.64 ശതമാനമാണ്. നെറ്റ് അസറ്റ് വാല്യു 1,748.07 രൂപയാണ്. ഫ്രാങ്ക്ലിൻ ഇന്ത്യ പ്രൈമ ഫണ്ട് 17.49 ശതമാനം വളർന്നു. 1,683.69 രൂപയാമ് നെറ്റ് അസറ്റ് വാല്യു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
