വ്യത്യസ്ത സാമ്പത്തിക ആവശ്യങ്ങൾക്കായാണ് പലരും ചിട്ടികളിൽ ചേരുന്നത്. കച്ചവട ആവശ്യങ്ങൾക്കോ വാഹനം വാങ്ങാനോ വായ്പകൾ അടച്ചു തീർക്കാനോ ആയി ചിട്ടികളെ ഉപയോഗിക്കുന്നവരുണ്ട്. ഇതോടൊപ്പം ഭാവിയിൽ വരാനിരിക്കുന്ന സാമ്പത്തിക ആവശ്യങ്ങളെ മുന്നിൽ കണ്ട് ചിട്ടി ചേരുന്നവരുമുണ്ട്. ഭവന വായ്പ അടച്ചു കൊണ്ടിരിക്കുന്നവരാണെങ്കിൽ വലിയ തുക പലിശയായി അടയ്ക്കുന്നതിന് പകരമായി ചിട്ടി വിളിച്ചെടുത്ത് ലോൺ അവസാനിപ്പിക്കുന്ന രീതി പലരും ഉപയോഗപ്പെടുത്താറുണ്ട്.
വായ്പ കാലാവധി ഒരുപാട് മുന്നിലുണ്ടാകുമ്പോൾ വായ്പ നേരത്തെ അടയ്ക്കുന്നത് പലിശ ഭാരം കുറയ്ക്കാൻ സഹായിക്കും. ഇഎംഐ തുകയുടെ ഭൂരിഗാവും ആദ്യ മാസങ്ങളിൽ പലിശയിലേക്കാണ് മാറ്റുന്നത്. ഈ സമയം പ്രിൻസിപ്പൽ തുക കുറച്ചാൽ വായ്പ ഭാരം ലഘൂകരിക്കാം. 10 ലക്ഷം രൂപ ഭവന വായ്പയുള്ളൊരു വ്യക്തിക്ക് ഏത് ചിട്ടി ഉപയോഗിക്കുന്നതാണ് ഉപകാരപ്രദമാകുന്നത് എന്ന് പരിശോധിക്കാം.
ചെറിയ തുകയുടെ ചിട്ടി ചേരാം
10 ലക്ഷം രൂപയുടെ വായ്പ വേഗത്തിൽ അടച്ചു തീർക്കാൻ 10 ലക്ഷത്തിന്റെ ചിട്ടി ചേരുന്നത് ഓരോരുത്തരുടെയും ശമ്പളത്തെ ആശ്രയിച്ചായിരിക്കണം. മാസത്തിൽ വായ്പയിലേക്കും ചിട്ടിയിലേക്കും അടയ്ക്കാൻ സാധിക്കുന്ന തുക മനസിലാക്കി വേണം ചിട്ടി തിരഞ്ഞെടുക്കാൻ. ചിട്ടി കാലാവധിയും പരിഗണിക്കണം. 10 ലക്ഷത്തിന്റെ ഭവന വായ്പ 20 വർഷത്തേക്കാണെങ്കിൽ 8.50 ശതമാനം പലിശയ്ക്ക് 8,672 രൂപ മാസ അടവ് വരും. ഈ സാഹചര്യത്തിൽ 25,000 രൂപയുടെ മാസ ശമ്പളക്കാരൻ ചെറിയ ചിട്ടികൾ തിരഞ്ഞെടുക്കണം.

ചിട്ടികൾ ഏതൊക്കെ
10,000 രൂപ മാസ അടവുള്ള 60 മാസ കാലയളവുള്ള 6 ലക്ഷത്തിന്റെ ചിട്ടി, 5000 രൂപ മാസ അടവുള്ള 40 മാസത്തെ 2 ലക്ഷം രൂപയുടെ ചിട്ടി, 5,000 രൂപ അടവുള്ള 60 മാസത്തെ 3 ലക്ഷത്തിന്റെ ചിട്ടി എന്നിവ ചേരാം. ഈ ചിട്ടികൾ നല്ലൊരു ലേല കിഴിവിലേക്ക് പോകുന്ന ഘട്ടത്തിൽ വിളിച്ചെടുത്ത് വായ്പയിലേക്ക് അടച്ചാൽ വലിയ പലിശ ഭാരം കുറഞ്ഞു കിട്ടും.
മാസത്തിൽ 20,000 രൂപ ചിട്ടിയിലേക്ക് അടയ്ക്കാൻ സാധിക്കുമെങ്കിൽ 50 മാസ കാലയളവുള്ള 10 ലക്ഷത്തിന്റെയോ 60 മാസ കാലയളവുള്ള 12 ലക്ഷത്തിന്റെയോ ചിട്ടി ചേർന്ന് വിളിച്ചെടുത്താൽ വായ്പ പൂർണമായി അവസാനിപ്പിക്കാൻ സാധിക്കും.
നേട്ടം എങ്ങനെ
6 ലക്ഷത്തിന്റെ ചിട്ടി ചേർന്ന വ്യക്തി, 4.50 ലക്ഷത്തിന് ചിട്ടി വിളിച്ചെടുത്താൽ ഈ തുക വായ്പയിലേക്ക് അടച്ച് വായ്പ ഭാരം കുറയ്ക്കാം. 2 വർഷം വായ്പ ഇഎംഐ കൃത്യമായി അടച്ച വ്യക്തിക്ക് ബാക്കി വരുന്ന വായ്പ തുക (outstanding loan amount) 9,46,898 രൂപയാണ്.
18 വർഷം കാലാവധി ബാക്കി നിൽക്കുമ്പോൾ 4.50 ലക്ഷം രൂപ വായ്പയിലേക്ക് അടച്ചാൽ വായ്പ കാലാവധി 6 വർഷവും 4 മാസവുമായി ചുരുങ്ങും. ഇനി കാലാവധി കുറയ്ക്കാതെ ഇഎംഐ കുറയ്ക്കാൻ തീരുമാനിച്ചാൽ 4,527 രൂപ വരും ഇഎംഐ.
3 ലക്ഷത്തിന്റെ ചിട്ടി
3 ലക്ഷത്തിന്റെ ചിട്ടി ചേർന്ന വ്യക്തി 2.40 ലക്ഷത്തിന് ചിട്ടി പിടിച്ച വ്യക്തി ഈ തുക 2 വർഷത്തിന് ശേഷം ചിട്ടിയിലേക്ക് അടച്ചാലുള്ള ലാഭം നോക്കാം. ഇവിടെയും അടയ്ക്കാനുള്ള തുക വരുന്നത് 9,46,898 രൂപയാണ്.
ഇതിലേക്ക് 2.50 ലക്ഷം രൂപ അടയ്ക്കുമ്പോൾ കാലാവധി 122 മാസം അഥവാ 10 വർഷം 2 മാസമായി ചുരുങ്ങും. 10 ലക്ഷത്തിന്റെ വായ്പയിൽ 2.50 ലക്ഷം രൂപ പ്രീപെയ്മെന്റ് ചെയ്താൽ വായ്പ കാലാവധി നേർ പകുതിയായി കുറയും.
പ്രീ പെയ്മെന്റ് നേട്ടങ്ങൾ
തിരിച്ചടയ്ക്കാനുള്ള വായ്പ തുകയുടെ 5 ശതമാനം വര്‍ഷത്തില്‍ പ്രീപെയ്‌മെന്റ് നടത്തിയാല്‍ 20 വര്‍ഷത്തെ വായ്പ 12 വര്‍ഷം കൊണ്ട് അവസാനിപ്പിക്കാന്‍ സാധിക്കും. വര്‍ഷത്തില്‍ ഒരു ഇഎംഐ അധികമായി അടയ്ക്കുകയാണെങ്കില്‍ വായ്പ 17 വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാം. വർഷത്തില്‍ ഇഎംഐ 5 ശതമാനം ഉയര്‍ത്തുകയാണെങ്കില്‍ 20 വര്‍ഷത്തെ ഭവന വായ്പ 13 വര്‍ഷം കൊണ്ട് അവസാനിപ്പിക്കാം.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications