യ്യില്‍ പണമില്ലാത്തപ്പോഴാണ് പൊതുവെ വായ്പകളെ ആശ്രയിക്കുന്നത്. ഇതിന് പ്രായ പരിധിയില്ല. സ്വന്തം സമ്പാദ്യം കൊണ്ടു മാത്രം സാമ്പത്തിക ലക്ഷ്യങ്ങളിലേക്ക് എത്തിച്ചേരാന്‍ സാധിക്കാതിരിക്കുമ്പോള്‍ വായ്പ തന്നെയാണ് ഇന്ന് എളുപ്പ മാര്‍ഗം. ഉയര്‍ന്ന പണപ്പെരുപ്പമുള്ള കാലത്ത് വാഹനം വാങ്ങുക, ആശുപത്രി ബില്ലടയ്ക്കല്‍ തുടങ്ങി നിരവധിയായ ചെലവുകളെ നേരിടുക എന്നത് കഠിനമാണ്. ഇവിടെ വായ്പ ലഭിക്കുന്നത് ചെലവാക്കലിന് കൃത്യമായ വേഗത വരുത്താന്‍ സാധിക്കുന്നു.
ഉപഭോക്താക്കളുടെ ചെലവാക്കല്‍ രീതിക്കനുസരിച്ച് വ്യത്യസ്ത തരം വായ്പകള്‍ ബാങ്കുകളും അവതരിപ്പി്ച്ചിട്ടുണ്ട്. കല്യാണ ചെലവുകള്‍ക്കായി ബാങ്കുകള്‍ വെഡ്ഡിംഗ് ലോണുകള്‍ നല്കാന് ആരംഭിച്ചിട്ടുണ്ട്. അവധികാല ചെലവുകളെ നേരിടാനാണ് ഹോളിഡേ ലോണുകള്‍ നല്‍കുന്നത്. ബാങ്ക് നിഷ്കര്‍ഷിക്കുന്ന യോഗ്യതയുള്ളവര്‍ക്ക് ഈ വായ്പകള്‍ ലഭിക്കും. എന്നാൽ വായ്പ എടുത്ത് ചെലവാക്കുന്നൊരാളാണെങ്കിൽ നേരത്തെ ചെലവ് നടത്തുന്നതാണ് ഉചിതം.
കാലാവധി ഒരു പ്രശ്നം
ചെറിയ പ്രായത്തില്‍ വായ്പ നോക്കുന്നൊരാള്‍ക്ക് ഉദ്യേശിച്ച വായ്പ കാലാവധിക്കുള്ളില്‍ ഇഎംഐ അടയ്ക്കാന്‍ പര്യാപ്തമായ വരുമാനമാണെങ്കില്‍ വായ്പ കാലാവധി നീട്ടി വായ്പ സ്വന്തമാക്കാം. കാലാവധി ഉയരുമ്പോള്‍ ഇഎംഐ കുറയുന്നതോടെ വായ്പ ലഭിക്കാനുള്ള സാധ്യത കൂടുകയാണ്. തിരിച്ചടയ്ക്കാന്‍ സമയം കൂടുതലുള്ളതാണ് ഇവിടെ മറ്റു ഓപ്ഷനുകള്‍ ലഭിക്കു്ന്നത്. വിരമിക്കല്‍ കാലത്തോട് അടുത്തൊരാള്‍ക്ക് തിരിച്ചടവ് കാലം ക്രമപ്പെടുത്തുന്നതിന് പരിമിതികളുണ്ട്. ഇതിനാല്‍ ആവശ്യത്തിന് വരുമാനം ഇല്ലാത്ത അവസ്ഥയില്‍ വായ്പ ലഭിക്കാന്‍ ബുദ്ധിമുട്ടും.
നേരത്തെ വായ്പ എടുത്താൽ
വായ്പ എടുക്കുന്നയാളുടെ ആകെ മാസ വരുമാനത്തിന്റെ 60 മടങ്ങ് വരെയാണ് ബാങ്കുകള്‍ സാധാരണയായി വായ്പ നല്‍കുന്നത്. തിരിച്ചടവ് ശേഷി, ക്രെഡിറ്റ് സ്കോര്‍ തുടങ്ങിയ ഘടകങ്ങളും വായ്പ തുക തീരുമാനിക്കുന്നതിന് പരിഗണിക്കുന്നുണ്ട്. ഉദാഹരണമായി മാസത്തില്‍ 83000 രൂപ ശമ്പളമുള്ള വ്യക്തിക്ക് 50 ലക്ഷം രൂപ വരെ വായ്പ ലഭിക്കും.
30-ാം വയസില്‍ വായ്പ എടുക്കുന്നൊരാള്‍ക്ക് 60 വയസില്‍ വിരമിക്കുന്നത് കണക്കാക്കിയാല്‍ 30 വര്‍ഷമാണ് തിരിച്ചടവിനായി മുന്നിലുള്ളത്. ഈ സാഹചര്യത്തില്‍ മാസം 38,446 രൂപയാണ് ഇഎംഐ ആയി അടയ്ക്കേണ്ടത്. 80,000 രൂപ ശമ്പളമുള്ളൊരാള്ക്ക് കുടുംബ ചെലവുകള്‍ക്ക് തുക മാറ്റിയ ശേഷം പ്രയാസമില്ലാതെ അടയ്ക്കാന്‍ സാധിക്കുന്ന തുകയാണിത്.
വൈകി വായ്പ എടുത്താൽ
40 വയസില്‍ ഇതേ വായ്പയെടുക്കുമ്പോള്‍ ഇഎംഐ ബാധ്യത 43,391 രൂപയായി വര്‍ധിക്കും. ഈ സാഹചര്യത്തില്‍ മാസത്തില്‍ ഇഎംഐ അടവിന് ശേഷം 39,600 രൂപ മാത്രമാണ് കയ്യിലുണ്ടാവുക. 20 വര്‍ഷം മാത്രമാണി തിരിച്ചടവിനായി കയ്യിലുണ്ടാവുക. 50-ാം വയസില്‍ വായ്പയെടുത്താല്‍ മാസ അടവ് 62,000 രൂപയായി വര്‍ധിക്കും. വരുമാനത്തിന്റെ മുക്കാല്‍ പങ്കും ഇഎംഐ ആയി അടയ്ക്കേണ്ടി വരും.
വായ്പയെടുക്കുന്നയാളുടെ പ്രായം വിരമിക്കല്‍ പ്രായത്തോട് അടുക്കുമ്പോള്‍ വായ്പയില്‍ മറ്റൊരാളെ കൂടി അപേക്ഷകനായി ചേര്‍ക്കുക, വായ്പ തുക കുറയ്ക്കുക, വായ്പ മാര്‍ജിന്‍ ഉയര്‍ത്തുക തുടങ്ങിയ നടപടികള്‍ ബാങ്ക് സ്വീകരിക്കും.
വൈകിയാൽ പല വായ്പകളും ലഭിക്കില്ല
വിരമിച്ച ശേഷം വായപ എടുക്കാൻ ശ്രമിച്ചാൽ പല വായ്പകളും ബാങ്ക് അനുവദിക്കാൻ സാധ്യതയില്ല. ഈട് നൽകിയുള്ള വായ്പകളാണ് ലഭിക്കാൻ സാധ്യതയുള്ളത്. പെന്ഷന് വരുമാനത്തിന്മേല് വായ്പ ലഭിക്കും. സ്വര്‍ണ വായ്പ, സ്ഥിര നിക്ഷേപങ്ങൾക്കെതിരായ വായ്പ തുടങ്ങിയവ ലഭിക്കും.
വായപയെടുക്കുന്നയാൾക്ക് മതിയായ സ്ഥിര വരുമാനമില്ലാത്തതിനാൽ വ്യക്തിഗത വായ്പകൾ വിരമിക്കൽ കാലത്ത് ബാങ്ക് പ്രോത്സാഹിപ്പിക്കാറില്ല. പ്രായം കൂടുന്തോറും പുതിയ വായ്പ ലഭിക്കാനുള്ള യോഗ്യത കുറയുകയാണ്. എന്നാൽ ഇതിന് ചില പ്രതിവിധികളുണ്ട്. ഒരു സഹ-വായ്പക്കാരനെ ഉൾപ്പെടുത്തിയോ, ഡൗണ്‍ പേയ്മെന്റ് വര്‍ധിപ്പിച്ചോ വായ്പയെടുക്കാം. അല്ലെങ്കിൽ ഈട് നൽകിയുള്ള വായ്പകളെ പരിഗണിക്കണം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
