ഇന്നിപ്പോള്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതിന്റെ ബഹളങ്ങളാണ്. ജൂലായ് 31 ആണ് വ്യക്തികളായ നികുതി ദായകര്‍ക്ക് ആദായ നികുതി അടയ്ക്കാനുള്ള സമയ പരിധി. നികുതിയില്‍ നിന്ന് രക്ഷപ്പെടാന്‍ നിയമപരമായി തന്നെ ഒരുപാട് വഴികളുണ്ട്. ഈ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടത് ചെയ്യുക തന്നെ വേണം, ഇനി അടുത്ത തവണ ആദായ നികുതി കുറച്ചു കൊണ്ടുവരാനുള്ള വഴികൾ ആദ്യം തന്നെ നോക്കണം.
നമ്മുടെ വരുമാനം എങ്ങനെയാണ് ആദായ നികുതി വകുപ്പ് അറിയുന്നത് എന്നാകും പലരുടെയും ചിന്ത. ഡിജിറ്റലൈസേഷന്റെ ഭാഗമായി എല്ലാ ബാങ്ക് അക്കൗണ്ടുകളും ഇടാപാടുകളും ആധാർ പാൻ കാർഡ് എന്നിവയുമായി ലിങ്ക് ചെയ്തതിനാല്‍ ആദായ നികുതി വകുപ്പിന് ഓരോരുത്തരുടെയും വരുമാന വിവരങ്ങൾ അറിയാൻ സാധിക്കും.
എത്ര രൂപ വരെ ഒരാൾക്ക് നികുതി ഒഴിവാക്കാമെന്നത് അയാളുടെ വരുമാനവും പ്ലാനിംഗും അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. പൂര്‍ണമായും നികുതി ഒഴിവാക്കുക എന്നത് സാധ്യമാണോ. ഇതിന് പകരം, കൃത്യമായ പ്ലാനിംഗോടെ നിക്ഷേപിച്ച് നികുതി ലാഭിക്കാന്‍ സാധിക്കും. ഏതൊക്കെ വഴികൾ അതിനായുണ്ടെന്ന് നോക്കാം.
സെക്ഷൻ 80സി
ആദായ നികുതി ലാഭിക്കാനുള്ള പ്രധാന മാര്‍ഗങ്ങളിലൊന്നാണ് ആദായ നികുതി സെക്ഷന്‍ 80സി. ഇതു പ്രകാരം ഈ ആനുകൂല്യം ലഭിക്കുന്ന നിക്ഷേപങ്ങളിൽ പണം നിക്ഷേപിച്ചാൽ സാമ്പത്തിക വർൽത്തിൽ 1.5 ലക്ഷം രൂപ വരെ ആദായ നികുതി ഇളവ് നേടാം. സർക്കാർ നിക്ഷേപ പദ്ധതികൾക്കും ചില മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾക്കും ഈ ഇളവ് ലഭിക്കും.
അഞ്ച് വര്‍ഷത്തെ ടാക്സ് സേവിംഗ്സ് ബാങ്ക് സ്ഥിര നിക്ഷേപം, പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ്, ഇക്വിറ്റി-ലിങ്ക്ഡ് സേവിംഗ്സ് സ്കീമുകള്‍, യൂണിറ്റ്-ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പ്ലാനുകള്‍, സുകന്യ സമൃദ്ധി യോജന , സീനിയര്‍ സിറ്റിസണ്‍ സേവിംഗ് സ്കീം, നാഷണൽ പെൻഷൻ സ്കീം എന്നിവയിൽ ഈ ആനുകൂല്യം ലഭിക്കും. നാഷണല്‍ പെന്ഷന് സ്കീമിലെ നിക്ഷേപത്തിലൂടെ സെക്ഷന്‍ 80സിസഡി പ്രകാരം 50,000 രൂപ അധിക നികുതി ഇളവ് നേടാം.
സെക്ഷന്‍ 80ഡി
ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80ഡി ആരോഗ്യ ഇന്ഷൂറന്സിനെ പറ്റി പറയുന്നതാണ്. ആരോഗ്യ ഇന്‍ഷൂറന്‍സ് പ്രീമിയം അടച്ച വകയില്‍ 1 ലക്ഷം രൂപ വരെ കിഴിവ് നേടാം. സ്വന്തം പ്രീമിയം അടച്ച വകയില്‍ 50,000 രൂപയും മുതിര്‍ന്ന പൗരന്മാരായ രക്ഷിതാക്കളുടെ പ്രീമിയം അടച്ച വകയില്‍ 50000 രൂപയും നികുതി ബാധ്യതയില്‍ നിന്ന് ഇളവ് നേടാം.
സെക്ഷന്‍ 80ഇഇ/ സെക്ഷന്‍ 24
വീട് വാങ്ങാനായി വായ്പകളെ ആഗ്രയിക്കുന്നവരാണ് ഭൂരിഭാഗവും. ഭവന വായ്പ തിരിച്ചടവിന് നികുതിയിളവ് ലഭിക്കും. സെക്ഷന്‍ 84ഇഇ പ്രകാരം ഭവന വായ്പയുടെ പലിശ അടച്ചയ്ക്കുന്ന വകയില്‍ സാമ്പത്തിക വര്‍ഷത്തില്‍ 50,000 രൂപ നികുതി ഇളവ് ലഭിക്കും. സെക്ഷന്‍ 24 പ്രകാരം സ്വന്തം വീടിന്റെ ഭവന വായ്പയുടെ പലിശ അടച്ച വകയിൽ 2,00,000 രൂപ ഇളവ് ലഭിക്കും.
80ജി പ്രകാരം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നല്കുന്ന തുകയ്കക് ഇളവ് നേടാം. സെക്ഷൻ 80ഇഇബി പ്രകാരം വൈദ്യുത വാഹനങ്ങളുടെ വായ്പയുടെ പലിശ അടവിന് 1.5 ലക്ഷം രൂപ ഇളവ് ലഭിക്കും. 80ഡിഡിബി പ്രകാരം നികുതി ദായകനോ ആശ്രിതർക്കോ ഉണ്ടായ ഗുരുതര രോഗങ്ങള്‍ക്ക് ചികിത്സാ ചെലവിനത്തിൽ 80,000 രൂപ ഇളവ് ലഭിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
